• HOME
  • »
  • NEWS
  • »
  • sports
  • »
  • MANCHESTER UNITED OFFICIALLY ANNOUNCES SIGNING OF CRISTIANO RONALDO

'റൊണാള്‍ഡോ യുഗം' ഓര്‍മപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഔദ്യോഗിക പ്രഖ്യാപനം

രണ്ട് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരികെയെത്തുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്.

Credit: twitter| Manchester united

Credit: twitter| Manchester united

  • Share this:
    പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ രണ്ടുവര്‍ഷത്തെ കരാറില്‍ ക്ലബ്ബുമായി ഒപ്പുവച്ചുവെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡിലെ ക്രിസ്റ്റ്യാനോ റോണാള്‍ഡോ യുഗം ഓര്‍മ്മപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രഖ്യാപനം.


    രണ്ട് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരികെയെത്തുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കാനും ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരാധകരെ കാണാനും ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്ക് ശേഷം റൊണാള്‍ഡോ എത്തുമെന്നും യുണൈറ്റഡ് അറിയിച്ചു.


    12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് താരം യുണൈറ്റഡില്‍ തിരിച്ചെത്തുന്നത്. യുവന്റസ് വിട്ട ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ ആദ്യം മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇതേ സമയം യുണൈറ്റഡും താരത്തെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. യുണൈറ്റഡിന്റെ ഓഫര്‍ വന്നതോടെ സിറ്റി ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. ഏറെ വൈകാതെ യുണൈറ്റഡ് കാര്യങ്ങള്‍ വേഗത്തിലാക്കി ആഗസ്റ്റ് 27ന് ട്രാന്‍സ്ഫര്‍ പ്രഖാപിക്കുകയായിരുന്നു. ഇന്നാണ് കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് നടത്തിയത്.


    മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മുന്‍പ് കളിച്ചപ്പോള്‍ റൊണാള്‍ഡോ 292 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകള്‍ നേടിയിട്ടുണ്ട്. റയല്‍ മാഡ്രിഡിലേക്കും അതിന് ശേഷം യുവന്റസിലും നിരവധി കിരീടങ്ങള്‍ നേടിയ ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡില്‍ തിരികെയെത്തുന്നത്.


    ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. ഒരു സ്‌പോര്‍ട്‌സ് ടീമിന് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗണ്‍സ്‌മെന്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്.

    Read also: മാഞ്ചസ്റ്റർ യുണൈറ്റഡിലും റൊണാൾഡോയ്ക്ക് ലഭിക്കുക വമ്പൻ പ്രതിഫലം; താരത്തിന്റെ പ്രതിഫല കണക്കുകൾ ഇങ്ങനെ

    ചുവന്ന ചെകുത്താന്മാരുടെ സംഘത്തിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് വമ്പന്‍ അലയൊലികളാണ് ഉയര്‍ത്തിയത്. ലോകമെമ്പാടും വിവിധ മേഖലകളിലുള്ള സെലബ്രിറ്റികള്‍ താരത്തിന്റെ മടങ്ങിവരവില്‍ സന്തോഷം അറിയിച്ചു. പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വമ്പന്‍ കുതിപ്പുണ്ടായി. ബാഴ്‌സലോണയില്‍ നിന്ന് ഇതിഹാസ താരം ലയണല്‍ മെസി പിഎസ്ജിയിലെത്തിയപ്പോള്‍ ഉണ്ടായ ആവേശമാണ് ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവില്‍ ഉയരുന്നത്.
    Published by:Sarath Mohanan
    First published:
    )}