HOME » NEWS » Sports » MANCHESTER UNITED THRASH TOTTENHAM IN ENGLISH PREMIER LEAGUE JK INT

ടോട്ടനത്തെ വീഴ്ത്തി കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ആഴ്സനലിനും വെസ്റ്റ് ഹാമിനും വിജയം

ഒരു ഗോളിന് പിന്നില്‍ പോയ ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് യുണൈറ്റഡ് വിജയം സ്വന്താക്കിയത്

News18 Malayalam | news18-malayalam
Updated: April 12, 2021, 8:29 PM IST
ടോട്ടനത്തെ വീഴ്ത്തി കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ആഴ്സനലിനും വെസ്റ്റ് ഹാമിനും വിജയം
ഒരു ഗോളിന് പിന്നില്‍ പോയ ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് യുണൈറ്റഡ് വിജയം സ്വന്താക്കിയത്
  • Share this:
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ടോട്ടനം ഹോട്‌സ്പറിനെ തകര്‍ത്താണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാം ലെസ്റ്ററിനെയും ആഴ്‌സനല്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെയും ന്യൂകാസില്‍ ബേണ്‍ലിയെയും പരാജയപ്പെടുത്തി.

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് ടോട്ടനത്തിനെതിരെ വിജയം നേടിയത്. ഒരു ഗോളിന് പിന്നില്‍ പോയ ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് യുണൈറ്റഡ് വിജയം സ്വന്താക്കിയത്. ഈ വിജയത്തോടെ ചുവന്ന ചെകുത്താന്മാര്‍ ലീഹില്‍ തങ്ങളുടെ രണ്ടാം സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്തു. 40-ാം മിനുട്ടില്‍ കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്നിലൂടെ ടോട്ടനമാണ് ആദ്യം മുന്നില്‍ കയറിയത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ 1-0 എന്ന സ്‌കോറിന് ടോട്ടനം മുന്നിട്ടുനില്‍ക്കുയായിരുന്നു.

എന്നാല്‍ ആദ്യ പകുതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു യുണൈറ്റഡാണ് രണ്ടാം പകുതിയില്‍ അവതരിച്ചത്. 57-ാം മിനുട്ടില്‍ ഫ്രെഡിലൂടെ യുണൈറ്റഡ് സമനില ഗോള്‍ നേടി. തൊട്ടുപിന്നാലെ 79-ാം മിനിട്ടില്‍ യുറുഗ്വായ് താരം എഡിന്‍സണ്‍ കവാനിയിലൂടെ യുണൈറ്റഡ് രണ്ടാം ഗോളും നേടി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ യുവതാരം മേസണ്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ വിലപ്പെട്ട മൂന്നു പോയന്റുകളും ടീം സ്വന്തമാക്കി. നിലവില്‍ 31 മത്സരങ്ങളില്‍ നിന്നും 63 പോയന്റുള്ള യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. മൂന്നാമതുള്ള ലെസ്റ്റര്‍ സിറ്റിക്ക് അത്രയും കളികളില്‍ നിന്ന് 56 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനതതുള്ളത് അവര്‍ക്ക് ഏഴ് പോയിന്റിന്റെ ലീഡ്.

ലീഗിലെ മൂന്ന് നാല് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ലെസ്റ്ററിനെ വെസ്റ്റ് ഹാം കീഴടക്കിയത്. ജെസി ലിംഗാര്‍ദ് ടീമിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ടീമിനായി താരം രണ്ട് ഗോളുകള്‍ നേടി. 29, 44 മിനുട്ടുകളിലാണ് ലിംഗാര്‍ദ് സ്‌കോര്‍ ചെയ്തത്. 48-ാം മിനുട്ടില്‍ ജറോഡ് ബോവെന്‍ ടീമിന്റെ ലീഡ് മൂന്നാക്കി. ഇതോടെ വെസ്റ്റ് ഹാം 3-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച ലെസ്റ്ററിനായി 70-ാം മിനുട്ടിലും ഇന്‍ജുറി ടൈമിലും ഗോള്‍ നേടി നൈജീരിയന്‍ താരം കീലെച്ചി ഇയനാച്ചോ തിളങ്ങി. പക്ഷേ മൂന്നാമത്തെ ഗോള്‍ തിരിച്ചടിക്കാന്‍ ഉള്ള സമയം ലെസ്റ്ററിന് ലഭിച്ചതുമില്ല. തോറ്റെങ്കിലും 31 മത്സരങ്ങളില്‍ നിന്നും 56 പോയന്റുകളുള്ള ലെസ്റ്റര്‍ തന്നെയാണ് മൂന്നാം സ്ഥാനത്ത്. ഈ വിജയത്തോടെ വെസ്റ്റ് ഹാം ലെസ്റ്ററിന് ഒരു പോയിന്റ് പുറകിലായി നാലാം സ്ഥാനത്ത് തുടരുന്നു.

അതേസമയം, എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആഴ്‌സനല്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ കീഴടക്കി. ആഴ്‌സനലിനായി അലക്‌സാണ്ട്രെ ലക്കാസെറ്റ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് മൂന്നാം ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബേണ്‍ലിയെയാണ് കീഴടക്കിയത്.
Published by: Jayesh Krishnan
First published: April 12, 2021, 8:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories