• HOME
  • »
  • NEWS
  • »
  • sports
  • »
  • MANCHESTER UNITED WELCOME CRISTIANO RONALDO INSTAGRAM POST RECEIVES RECORD LIKES MOST LIKED CLUB POST

'വീട്ടിലേക്ക് സ്വാഗതം, റൊണാൾഡോ'; റൊണാൾഡോയുടെ തിരിച്ചുവരവ് അറിയിച്ച് യുണൈറ്റഡ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന് റെക്കോർഡ് ലൈക്കുകൾ

12.9 മില്യൺ ലൈക്കുകകൾ ലഭിച്ച ഈ പോസ്റ്റ്, ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച ഒരു ക്ലബിന്റെ പോസ്റ്റ് എന്ന റെക്കോർഡാണ് നേടിയത്.

Credits: Instagram| Manchester United

Credits: Instagram| Manchester United

  • Share this:
    ഇറ്റാലിയൻ ക്ലബായ യുവന്റസ് വിട്ട് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലോക ഫുട്‍ബോളിലെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. 12 വർഷങ്ങൾക്ക് ശേഷമാണ് യുണൈറ്റഡിലേക്ക് റൊണാൾഡോ തിരികെയെത്തുന്നത്. വളരെ അപ്രതീക്ഷിതമായാണ് റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. തങ്ങളുടെ പ്രിയ താരത്തെ സ്വന്തമാക്കിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോ യുണൈറ്റഡിലേക്ക് തിരിച്ചുവരുന്നു എന്നത് അറിയിച്ച് അവരുടെ സമൂഹമാധ്യമങ്ങളിൽ 'വീട്ടിലേക്ക് സ്വാഗതം റൊണാൾഡോ' എന്ന പോസ്റ്റ് പങ്കുവെച്ചിരുന്നു.

    യുണൈറ്റഡിലേക്ക് റൊണാൾഡോ തിരിച്ചുവരുന്നു എന്നുള്ള വാർത്തകൾ ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. യുണൈറ്റഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്, റൊണാൾഡോയെ യുണൈറ്റഡിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ ഫുട്‍ബോൾ താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തി. വലിയ സ്വീകാര്യത ലഭിച്ച് മുന്നേറിയ ഈ പോസ്റ്റുകളിൽ ഒന്ന് ഇപ്പോൾ ഒരു റെക്കോർഡ് ഇട്ടിരിക്കുകയാണ്. യുണൈറ്റഡിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റാണ് റെക്കോർഡ് സ്വന്തമാക്കിയത്. 12.9 മില്യൺ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് ഒരു ക്ലബ്​ ഇട്ട പോസ്റ്റിന്​ ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്ക് എന്ന റെക്കോർഡ്​ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്​ സ്വന്തമാക്കിയത്​. നേരത്തെ മെസ്സി ടീമിലെത്തുന്നതായി അറിയിച്ച്‌​ പിഎസ്ജി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്​ ചെയ്​ത വീഡിയോക്ക്​ 78 ലക്ഷം ലൈക്കുകള്‍ ലഭിച്ചിരുന്നു.



    അതേ സമയം, മെസ്സി പി എസ് ജിയിലേക്ക് കൂടുമാറിയതിന് ശേഷം ക്ലബിൽ തന്റെ ജേഴ്‌സി നമ്പറായ 30ാ൦ നമ്പർ ജേഴ്‌സി പിടിച്ചു നിൽക്കുന്ന ചിത്രമാണ് ഏറ്റവും കൂടുതൽ ലൈക്ക്‌ നേടിയ സ്പോർട്സ് സംബന്ധമായ ചിത്രം. 21 മില്യണിലധികം ലൈക്കുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ള ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോപ്പ അമേരിക്ക കിരീടം നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുന്ന മെസ്സിയുടെ തന്നെ ചിത്രത്തെ മറികടന്നാണ് ഈ ചിത്രം ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

    മാഞ്ചസ്റ്റർ യുണൈറ്റഡുമായി പ്രാഥമിക കരാറിൽ എത്തിയ റൊണാൾഡോ, ലിസ്ബണിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാകും യൂണൈറ്റഡുമായി ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കുന്നത്.

    നേരത്തെ, റൊണാൾഡോ യുവന്റസ് വിടുകയാണെന്ന് ഉറപ്പായത് മുതൽ താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുന്നു എന്ന വാർത്തയാണ് പരന്നിരുന്നത്. റൊണാൾഡോയുടെ ഏജന്റ് യോർഗെ മെൻഡിസ് സിറ്റി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ റൊണാൾഡോ ഫ്രീ ഏജന്റ് അല്ലാത്തതിനാൽ അത്രയും വലിയ തുക നൽകി താരത്തെ ടീമിലെടുക്കാൻ സിറ്റിക്ക് താത്പര്യമില്ലായിരുന്നു. ഇതേ തുടർന്ന് സിറ്റി അവരുടെ ശ്രമം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിലാണ് യുണൈറ്റഡ് താരത്തിന് വേണ്ടി വലയെറിഞ്ഞത്. തന്റെ പ്രിയ ക്ലബിന്റെ കുപ്പായമണിയാൻ രണ്ടാമതൊന്ന് ആലോചിക്കാതെയാണ് റൊണാൾഡോ സമ്മതം മൂളിയത്.
    Published by:Naveen
    First published:
    )}