നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കിവികളെ കൂട്ടിലടച്ച് പെണ്‍പടയും'; മന്ദാനയ്ക്ക് സെഞ്ച്വറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ വിജയം 9 വിക്കറ്റിന്

  'കിവികളെ കൂട്ടിലടച്ച് പെണ്‍പടയും'; മന്ദാനയ്ക്ക് സെഞ്ച്വറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ വിജയം 9 വിക്കറ്റിന്

  104 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മന്ദാനയുടെ ഇന്നിങ്സ്

  indian womens cricket team

  indian womens cricket team

  • News18
  • Last Updated :
  • Share this:
   നേപ്പിയര്‍: പുരുഷ ടീം ന്യൂസിലന്‍ഡിനെതിരെ ജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ വനിത ടീം കിവികളെ മുട്ടുകുത്തിച്ചു. ആദ്യ ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിനാണ് വനിതകളുടെ ജയം. സ്മൃതി മന്ദാനയുടെ സെഞ്ച്വറിയുടെയും ജെമീമ റോഡ്രിഗസിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യന്‍ ജയം.

   മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ പൊരുതാന്‍ ശ്രമിച്ചെങ്കിലും 48.5 ഓവറില്‍ 192 റണ്ണിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരുടെ കരുത്തില്‍ 33 ഓവറിലാണ് ലക്ഷ്യം മറികടന്നത്. 104 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മന്ദാനയുടെ ഇന്നിങ്സ്.

   Also Read: രഞ്ജി ട്രോഫി സെമി LIVE: വിദർഭയുടെ ഇന്നിങ്സ് ആരംഭിച്ചു; എറിഞ്ഞിടാൻ കേരളം

   ഏകദിന ക്രിക്കറ്റില്‍ നാലാം സെഞ്ച്വറിയാണ് മന്ദാന ഇന്നുകുറിച്ചത്. വിജയത്തിന് മൂന്നു റണ്‍സ് അകലെയായിരുന്നു മന്ദാന പുറത്തായത്. നേരത്തെ എക്ത ബിഷ്ടിന്റേയും മൂന്ന് വിക്കറ്റ് പ്രകടനമാണ് കിവീസിനെ 192 റണ്‍സിന് ഔള്‍ഔട്ടാക്കിയത്. 36 റണ്‍സ് നേടിയ സൂസി ബേറ്റ്സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സാറ്റര്‍ത്വെയ്റ്റ് 31 റണ്‍സുമെടുത്തു.

   യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യന്‍ ടീമിന്റെ ഇന്നത്തെ പ്രകടനം സെഞ്ച്വറി നേടിയ മന്ദാനയ്ക്ക് വെറും 22 വയസാണ് പ്രായം. ജെമീമയ്ക്ക് 18 വയസും. ഇന്ത്യന്‍ ടീമിന്റെ നെടുംതൂണുകളാണ് ഈ താരങ്ങള്‍. ജെമീമയുടെ ആദ്യ അന്താരാഷ്ട്ര ഏകദിന അര്‍ധ സെഞ്ച്വറിയാണ് ഇന്നത്തേത്.

   First published:
   )}