മിതാലിയും മന്ദാനയും നയിക്കുന്നു; അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

News18 Malayalam
Updated: November 15, 2018, 9:12 PM IST
മിതാലിയും മന്ദാനയും നയിക്കുന്നു; അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
  • Share this:
ഗയാന: വനിതാ ടി 20 ലോകകപ്പില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിങ്ങ്. മത്സരത്തില്‍ ടോസ് നേടിയ അയര്‍ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒടുവില്‍ വിരം കിട്ടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 6 ഓവറില്‍ 42 എന്നനിലയിലാണ്.

17 പന്തില്‍ നാല് ഫോറുമായി 21 റണ്‍സോടെ സ്മൃതി മന്ദാനയും 20 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുമുള്‍പ്പെടെ 18 റണ്‍സുമായി മിതാലി രാജുമാണ് ക്രീസില്‍. ലോകകപ്പില്‍ ആദ്യ രണ്ടുകളികള്‍ ജയിച്ച ഇന്ത്യക്ക് ഇന്നും ജയം ആവര്‍ത്തിക്കാനായാല്‍ വനിതാ ടി 20 ലോകകപ്പിന്റെ സെമിയില്‍ കടക്കാം. അതേസയം ഇന്ന് തോല്‍ക്കുകയാണെങ്കില്‍ അയലര്‍ലന്‍ഡ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്യും.

ധവാന് പുറമേ സാഹയെയും കൈവിട്ട് ഹൈദരാബാദ്; സണ്‍റൈസേഴ്‌സ് ഒഴിവാക്കിയത് 9 താരങ്ങളെ

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്താനെയും തകര്‍ത്ത ഇന്ത്യ രണ്ടാം സ്ഥാനത്താണിപ്പോള്‍. മൂന്നു കളികള്‍ ജയിച്ച ഓസ്‌ട്രേലിയയാണ് ഒന്നാമത്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 34 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ പാകിസ്താനെ ഏഴുവിക്കറ്റിനാണ് തകര്‍ത്തത്. മിതാലി രാജിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലായിരുന്നു ഇന്ത്യന്‍ ജയം.



ന്യൂസീലന്‍ഡിനെതിരേ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ച്വറിയും നേടിയിരുന്നു. ബൗളിങ്ങില്‍ സ്പിന്നര്‍മാരായ ദയാലന്‍ ഹേമലതയും പൂനം യാദവും മികച്ച ഫോമിലാണ്. ഇരുവരും ചേര്‍ന്ന് രണ്ട് മത്സരത്തില്‍ നിന്ന് പത്ത് വിക്കറ്റാണ് നേടിയത്.

ഐപിഎല്‍ 2019: കൊല്‍ക്കത്ത ഒഴിവാക്കിയത് എട്ടുപേരെ

First published: November 15, 2018, 9:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading