HOME /NEWS /Sports / Virat Kohli | 'പലരുടെ കൈയിലും നമ്പരുണ്ടായിരുന്നു; പക്ഷേ ടെസ്റ്റ് ക്യാപ്റ്റൻസി വിട്ടപ്പോൾ വിളിച്ചത് ധോണി മാത്രം': വിരാട് കോലി

Virat Kohli | 'പലരുടെ കൈയിലും നമ്പരുണ്ടായിരുന്നു; പക്ഷേ ടെസ്റ്റ് ക്യാപ്റ്റൻസി വിട്ടപ്പോൾ വിളിച്ചത് ധോണി മാത്രം': വിരാട് കോലി

'എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ഞാന്‍ അവരെ വ്യക്തിപരമായി സമീപിക്കുകയും അതിനെക്കുറിച്ച് പറയുകയുമാണ് ചെയ്യുക'- വിരാട് പറഞ്ഞു.

'എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ഞാന്‍ അവരെ വ്യക്തിപരമായി സമീപിക്കുകയും അതിനെക്കുറിച്ച് പറയുകയുമാണ് ചെയ്യുക'- വിരാട് പറഞ്ഞു.

'എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ഞാന്‍ അവരെ വ്യക്തിപരമായി സമീപിക്കുകയും അതിനെക്കുറിച്ച് പറയുകയുമാണ് ചെയ്യുക'- വിരാട് പറഞ്ഞു.

  • Share this:

    ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ( Dubai International Stadium) പാക്കിസ്ഥാനെതിരെ (paksitan) നടന്ന മത്സരത്തില്‍ ഇന്ത്യ (India) തോറ്റതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിരാട് കോലി (Virat Kohli ).

    ഈ വര്‍ഷമാദ്യം ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം എംഎസ് ധോണി ഒഴികെ മറ്റാരും തന്നെ വിളിച്ചിട്ടില്ലെന്നാണ് കോലിയുടെ വെളിപ്പെടുത്തല്‍. അതേസമയം, 44 പന്തില്‍ 60 റണ്‍സ് കോലി നേടിയെങ്കിലും പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

    പാക്കിസ്ഥാനോട് തോറ്റ് ഇന്ത്യ 2021 ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ടി20 ക്യാപറ്റന്‍ സ്ഥാനം ഉപേക്ഷിച്ച കോലിയുടെ ഏകദിന ക്യാപ്റ്റന്‍സി ബിസിസിഐ പിന്നീട് എടുത്തു മാറ്റിയിരുന്നു. 2022 ജനുവരിയില്‍ വിരാട് തന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി പദവിയും ഉപേക്ഷിച്ചിരുന്നു.

    'ഞാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പദവി ഉപേക്ഷിച്ചപ്പോള്‍ ധോണി മാത്രമാണ് എന്നെ വിളിച്ചത്. പലരുടെ കൈയിലും എന്റെ നമ്പര്‍ ഉണ്ടായിരുന്നിട്ടും ഒരാളു പോലും വിളിച്ചില്ല'' അദ്ദേഹം പറഞ്ഞു.

    'നിങ്ങള്‍ക്ക് ഒരാളോട് ബഹുമാനവും നല്ല ബന്ധവുണ്ടെങ്കില്‍ അത് പരസ്പരം പ്രകടമാക്കും. എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ഞാന്‍ അവരെ വ്യക്തിപരമായി സമീപിക്കുകയും അതിനെക്കുറിച്ച് പറയുകയുമാണ് ചെയ്യുക'- വിരാട് പറഞ്ഞു.

    ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റ തോല്‍വിക്ക് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പകരം വീട്ടുകയായിരുന്നു പാകിസ്ഥാന്‍. ഇന്ത്യയെ 5 വിക്കറ്റിന് തകര്‍ത്ത പാക് ടീം സൂപ്പര്‍ ഫോറില്‍ നിര്‍ണായക വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടക്കുകയായിരുന്നു.

    Also Read- റിഷഭ് പന്തിന്‍റെ മോശം ബാറ്റിങ്; ഡ്രസിങ് റൂമിൽ ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വീഡിയോ വൈറൽ

    അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാന്റെ പ്രകടനം പാകിസ്ഥാന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 51 പന്തുകള്‍ നേരിട്ട താരം 2 സിക്സും 6 ഫോറുമടക്കം 71 റണ്‍സെടുത്തു. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 10 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രവി ബിഷ്ണോയിയാണ് ബാബറിനെ മടക്കിയത്. പിന്നാലെ ഒമ്പതാം ഓവറില്‍ ഫഖര്‍ സമാനെ (15) യുസ്വേന്ദ്ര ചാഹലും പുറത്താക്കി.

    എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാന്‍ - മുഹമ്മദ് നവാസ് സഖ്യം കളി പാകിസ്ഥാന് അനുകൂലമാക്കുകയായിരുന്നു. വെറും 20 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 42 റണ്‍സെടുത്താണ് നവാസ് മടങ്ങിയത്. അപ്പോഴേക്കും റിസ്വാനൊപ്പം 73 റണ്‍സ് താരം കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ റിസ്വാന്‍ മടങ്ങിയെങ്കിലും ഖുഷ്ദില്‍ ഷായും ആസിഫ് അലിയും ചേര്‍ന്ന് പാകിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചു. അവസാന ഓവറില്‍ ആസിഫ് (16) പുറത്തായെങ്കിലും അഞ്ചാം പന്തില്‍ ഡബിള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. ഖുഷ്ദില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു.

    First published:

    Tags: MS Dhoni, Virat kohli