• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊട്ടിത്തെറിച്ച് മറഡോണ; മെസി ഇല്ലെങ്കിൽ അർജന്റീന സാധാരണ ടീം മാത്രം 


Updated: July 1, 2018, 8:41 PM IST
പൊട്ടിത്തെറിച്ച് മറഡോണ; മെസി ഇല്ലെങ്കിൽ അർജന്റീന സാധാരണ ടീം മാത്രം 

Updated: July 1, 2018, 8:41 PM IST
മോസ്കോ: റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായതിന് പിന്നാലെ അർജന്റീന ടീമിനെ വിമർശിച്ച് ഇതിഹാസതാരം ഡീഗോ മറഡോണ. സൂപ്പർതാരം ലയണൽ മെസിയെ മാറ്റിനിർത്തിയാണ് മറഡോണ വിമർശനം ഉന്നയിച്ചത്.

സത്യത്തിൽ ഞങ്ങൾ വന്നത് സ്റ്റേഡിയത്തിലേക്കായിരുന്നില്ല. മറിച്ച് തിയറ്ററിലേക്കായിരുന്നു. നേരത്തെ പ്രഖ്യാപിക്കപ്പെട്ട മരണത്തിന്റെ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാൻ. അവിടെ സംഭവിച്ചതും അതുതന്നെ. അർജന്റീനയുടെ മധ്യനിര മെസിയായിരുന്നു. അയാളെ അവർ വിദഗ്ധമായി പൂട്ടി. അതോടെ അയാൾക്ക് ചലിക്കാൻ പോലും സ്വാതന്ത്രമില്ലാതെ പോയി. മെസിയെക്കൂടാതെ ഒരു സാധാരണ ടീം മാത്രമാണ് അർജന്റീന – മറഡോണ ചൂണ്ടിക്കാട്ടി.

എല്ലാവരും പ്രതീക്ഷിച്ച രീതിയിലാണ് ഈ ടീം കളിച്ചത്. അതുകൊണ്ടുതന്നെ ലഭിച്ച ഫലവും എല്ലാവരും പ്രതീക്ഷിച്ചതുതന്നെ. ഒരു ലോകകപ്പ് കൂടി കടന്നുപോകുമ്പോൾ അർജന്റീന ടീം വെറും കയ്യോടെ മടങ്ങുകയാണ്. വീണ്ടുമൊരു ലോകകപ്പു കൂടി കടന്നുപോകുമ്പോഴും സ്ഥിരതയുള്ള ഒരു ടീമിനെ കണ്ടെത്താൻ അർജന്റീനയ്ക്ക് സാധിക്കാത്തത് തീർത്തും നിർഭാഗ്യകരമാണെന്നും മറഡോണ പറഞ്ഞു.

അർജന്റീനയുടെ ഗ്രൂപ്പു മൽസരങ്ങൾ മുതൽ പ്രീക്വാർട്ടർ പോരാട്ടം വരെ ഗാലറിയിലെത്തി നേരിട്ടു കണ്ട മറഡോണ, ഫ്രാൻസിനെതിരായ തോൽവിക്കു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.

 

 
First published: July 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍