• HOME
  • »
  • NEWS
  • »
  • sports
  • »
  • സഹതാരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം; ക്ഷമാപണം നടത്തി മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക് ബൗച്ചർ

സഹതാരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം; ക്ഷമാപണം നടത്തി മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക് ബൗച്ചർ

കറുത്ത വംശജരായ സഹതാരങ്ങളെ ഇരട്ടപ്പേരുകള്‍ ഉപയോഗിച്ച്‌ അധിക്ഷേപിച്ചതിനും വംശീയച്ചുവയുള്ള പാട്ടുകള്‍ പാടിയതിനുമാണ് ബൗച്ചർ മാപ്പ് പറഞ്ഞത്.

Mark Boucher

Mark Boucher

  • Last Updated :
  • Share this:
    ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമായിരിക്കെ സഹതാരങ്ങൾക്ക് നേരെ വംശീയ പരാമർശങ്ങൾ നടത്തിയതിനും വംശീയ ചുവ പ്രകടിപ്പിക്കുന്ന വിധം പെരുമാറിയതിനും ക്ഷമാപണം നടത്തി ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ് താരം മാര്‍ക്ക് ബൗച്ചര്‍. കറുത്ത വംശജരായ സഹതാരങ്ങളെ ഇരട്ടപ്പേരുകള്‍ ഉപയോഗിച്ച്‌ അധിക്ഷേപിച്ചതിനും വംശീയച്ചുവയുള്ള പാട്ടുകള്‍ പാടി എന്നതുമായി ബന്ധപ്പെട്ടാണ് ബൗച്ചർ മാപ്പ് പറഞ്ഞത്. ബൗച്ചർ നടത്തിയ ക്ഷമാപണം വംശീയ അധിക്ഷേപത്തിന് നേരെയുള്ള പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് നടത്തിയ ഒരു വലിയ കുതിപ്പ് എന്ന് തന്നെ വിലയിരുത്താം.

    ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ സാമൂഹികനീതി വിഭാഗമായ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് നാഷന്‍ ബില്‍ഡിങ് കമ്മിറ്റിക്ക് (എസ്‌ജെഎന്‍) നല്‍കിയ 14 പേജിന്റെ സത്യവാങ്മൂലത്തിലാണ് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരത്തിന്റെ കുറ്റസമ്മതം. ദക്ഷിണാഫ്രിക്കക്കായി കളിച്ചിരുന്ന സമയത്ത് ടീമിലെ സഹതാരമായിരുന്ന സ്പിന്നര്‍ പോള്‍ ആഡംസ് അടക്കമുള്ള നാല് മുൻ ദക്ഷിണാഫ്രിക്കൻ താരങ്ങള്‍ ബൗച്ചറിനെതിരെ വംശീയാധിക്ഷേപ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഒരു പാട്ടിനിടെ ബൗച്ചര്‍ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണമാണ് ആഡംസ് ഉന്നയിച്ചത്. എസ്‌ജെഎന്നിനു മുന്നിലായിരുന്നു ആഡംസ് ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് ഇതിൽ അന്വേഷണം പ്രഖ്യാപിച്ച സമിതി, ബൗച്ചറിനോട് സംഭവത്തിന്മേലുള്ള വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന്ന ൽകിയ സത്യവാങ്മൂലത്തിൽ താരം ക്ഷമാപണം നടത്തുകയായിരുന്നു.

    സഹതാരങ്ങളെ അധിക്ഷേപിച്ചുള്ള പാട്ടുകള്‍ പാടിയതിനും അവരെ പരിഹസിക്കുന്ന തരത്തില്‍ ഇരട്ടപ്പേരുകള്‍ ഉപയോഗിച്ചതിനുമെല്ലാം അങ്ങേയറ്റം ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നതായി ബൗച്ചര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. വംശീയമായി അധിക്ഷേപിച്ച പഴയ സഹതാരങ്ങളോടൊപ്പമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താന്‍ തയാറാണെന്നും ബൗച്ചര്‍ വ്യക്തമാക്കിയിട്ടുണ്ട്.

    വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അന്ന് സംഭവിച്ച കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അന്ന് യുവതാരമായിരുന്ന തന്റെ പ്രവർത്തിയിൽ തന്റെ സഹതാരങ്ങൾക്ക് നേരിടേണ്ടി വന്ന അധിക്ഷേപത്തിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും, അന്ന് മറ്റ് താരങ്ങളോടൊപ്പം കൂടി അത്തരത്തിൽ പ്രവർത്തിച്ചതിൽ തനിക്ക് ഇപ്പോൾ അങ്ങേയറ്റം വിഷമമുണ്ടെന്നും ബൗച്ചർ കൂട്ടിച്ചേർത്തു.

    മൂന്ന് ലോകകപ്പുകളിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച ബൗച്ചർ, മത്സരത്തിനിടെ സ്റ്റമ്പിലെ ബെയിൽസ് കണ്ണിൽ തട്ടിയുണ്ടായ പരിക്ക് മൂലം മത്സര ക്രിക്കറ്റിൽ നിന്നും വിടപറയുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി 1997ൽ അരങ്ങേറിയ ബൗച്ചർ 147 ടെസ്റ്റ് മത്സരങ്ങളിലും 295 ഏകദിനങ്ങളിലും 25 ടി20 മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

    ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാരിൽ ഒരാളായാണ് ബൗച്ചറെ കണക്കാക്കുന്നത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളും (532), കൂടുതൽ പുറത്താക്കലുകൾ (555) എന്നീ റെക്കോർഡുകൾ ബൗച്ചറുടെ പേരിലാണ്. 2012ൽ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ അദ്ദേഹം നിലവിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലകനാണ്. ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കായും ബൗച്ചർ കളിച്ചിട്ടുണ്ട്.

    നേരത്തെ ദക്ഷിണാഫ്രിക്കയുടെ തന്നെ മുൻ ക്രിക്കറ്റ് താരമായ ആഷ്‌ലി പ്രിൻസും താൻ ടീമിൽ നേരിട്ട കളിയാക്കലുകളെ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. ടീമിലെ സഹതാരങ്ങൾ തന്നെ 'ക്വോട്ട പ്ലെയർ' എന്ന് വിളിച്ചാണ് പരിഹസിച്ചിരുന്നത് എന്നാണ് ദക്ഷിണാഫ്രിക്കക്കായി 66 ടെസ്റ്റുകൾ കളിച്ച പ്രിൻസ് വെളിപ്പെടുത്തിയത്. നിലവിൽ ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ കേപ് കോബ്രസിന്റെ പരിശീലകനാണ് പ്രിൻസ്.
    Published by:Naveen
    First published: