നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഡി വില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരാത്തതിന്റെ കാരണം വെളിപ്പെടുത്തി മാര്‍ക്ക് ബൗച്ചര്‍

  ഡി വില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരാത്തതിന്റെ കാരണം വെളിപ്പെടുത്തി മാര്‍ക്ക് ബൗച്ചര്‍

  ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് ലോകത്തെ ഏറ്റവും സജീവ ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഡിവില്ലേഴ്‌സിന്റെ അന്തരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് എപ്പോള്‍ എന്നത്

  എബിഡി

  എബിഡി

  • Share this:
   ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന എബി ഡിവില്ലിയേഴ്സ് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന വാര്‍ത്ത ഏറെ നാളായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ആരാധകരുടെ ആഗ്രഹങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇന്നലെ ആ ദുഃഖ വാര്‍ത്ത പുറത്തുവിടുകയുണ്ടായി. താരവുമായി ചര്‍ച്ച നടത്തിയതിനു ശേഷം തന്റെ വിരമിക്കല്‍ പ്രഖ്യാപനം അവസാനത്തേതായിരുന്നെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

   ഇപ്പോള്‍ ഡി വില്ലിയേഴ്സ് അന്തരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാത്തതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിലവിലെ സൗത്ത് ആഫ്രിക്ക ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. താരത്തിന്റെ തീരുമാനത്തിലെ സങ്കടവും ബൗച്ചര്‍ തുറന്ന് പറഞ്ഞു. 'ഡി വില്ലേഴ്സ് ഇപ്പോള്‍ ഈ തീരുമാനം എടുക്കുവാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. നിര്‍ഭാഗ്യം എന്ന് പറയട്ടെ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഈ ലോകകപ്പിനില്ല. അദ്ദേഹത്തിന് ടി20 ലോകകപ്പ് ഭാഗമാകുവാനും ഒപ്പം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കുവാനും ആഗ്രഹമുണ്ട് പക്ഷേ അദ്ദേഹം ഇപ്പോഴും ഭാവി താരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ടീമിലെ മറ്റ് താരങ്ങളുടെ അവസരം താന്‍ കാരണം വളരെയേറെ നഷ്ടമാകുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ വിഷമത്തിലാണ്. ഞാന്‍ ഏറ്റവും മികച്ച ടീമിനെ ലോകകപ്പിനായി രൂപപ്പെടുത്തുവാനാണ് ആഗ്രഹിക്കുന്നത്. ഇനി ലോകകപ്പിനായി മുന്‍പോട്ട് പോകുവാനാണ് പദ്ധതി'- ബൗച്ചര്‍ വിശദീകരിച്ചു.

   Also Read- എബി ഡി തിരിച്ചുവരില്ല; തീരുമാനം സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

   ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് ലോകത്തെ ഏറ്റവും സജീവ ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഡിവില്ലേഴ്‌സിന്റെ അന്തരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് എപ്പോള്‍ എന്നത്. 2019 ലെ ലോകകപ്പിന് മുമ്പ് അവിചാരിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം പിന്നീട് പല ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ മിന്നും ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണത്തെ ഐ പി എല്‍ സീസണിലും താരം ബാംഗ്ലൂര്‍ ടീമിന്റെ മധ്യനിരയിലെ രക്ഷകനായിരുന്നു. ഇത്തവണത്തെ ഐ പി എല്‍ പാതി വഴിയില്‍ നിര്‍ത്തിയപ്പോള്‍ ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ കൂടിയയായ ഡിവില്ലേഴ്സ് ഏഴ് മത്സരങ്ങളില്‍ നിന്നും 51.75 ശരാശരിയില്‍ 207 റണ്‍സ് അടിച്ചെടുത്തിരുന്നു. സീസണില്‍ ഒരു മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടിയ താരം ഐ പി എല്‍ കരിയറിലെ 5000 റണ്‍സ് നേട്ടവും സ്വന്തമാക്കിയിരുന്നു.

   ലോക ക്രിക്കറ്റിലെ ആരാധകരുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് എന്നും ഡി വില്ലിയേഴ്സ്. താരത്തിന്റെ തിരിച്ചുവരവ് കാത്തിരുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയാണ് ഈ വാര്‍ത്ത സമ്മാനിച്ചിരിക്കുന്നത്. ഒട്ടേറെ ഇന്ത്യന്‍ ആരാധകരും സമൂഹമാധ്യമങ്ങളില്‍ താരത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. താരത്തിനോട് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാനും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആകുവാനും വരെ ആരാധകര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു.
   Published by:Jayesh Krishnan
   First published:
   )}