ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ ബാറ്റ്സ്മാന്മാരുടെ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് ന്യൂസീലന്‍ഡ് ഇന്നിങ്സില്‍ നിരാശയായിരുന്നു ഫലം. കിവികള്‍ മികച്ച കൂട്ടുകെട്ടിലേക്ക് കടക്കുമ്പോഴെല്ലാം ഇംഗ്ലീഷ് താരങ്ങള്‍ വിക്കറ്റ് വീഴ്ത്തിയതോടെ ടീം ടോട്ടല്‍ 241 റണ്‍സിലൊതുങ്ങുകയായിരുന്നു. എന്നാല്‍ ഈ ലോകകപ്പിലെ വേഗമേറിയ പന്തുകളിലൊന്നെറിഞ്ഞ് റെക്കോര്‍ഡ് പുസ്തകത്തിലിടം പിടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ്.
ഫൈനലില്‍ 154 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് മാര്‍ക് ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ പന്തേറിനൊപ്പമെത്തിയത്. നേരത്തെ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലണ്ടിന്റെ തന്നെ ജോഫ്ര ആര്‍ച്ചറുമാണ് 154 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞിട്ടുള്ളത്.
Mark Wood today has bowled the joint-fastest ball of #CWC19 sending one down at 154kph. Only Mitchell Starc and Jofra Archer have matched that this competition 🔥#CWC19Finalpic.twitter.com/c6pGv4WbrF
— Cricket World Cup (@cricketworldcup) July 14, 2019
ഇവര്‍ക്ക് പിന്നില്‍ അതിവേഗ പന്തുമായി കിവീസ് താരം ലോക്കി ഫെര്ഗൂസനുമുണ്ട്. 152 കിലോ മീറ്റര്‍ വേഗതയിലാണ് ഫെര്ഗൂസന് പന്തെറിഞ്ഞിട്ടുള്ളത്. താരത്തിന് പിന്നില്‍ 150 കിലോ മീറ്ററില്‍ പന്തെറിഞ്ഞ മറ്റൊരു താരം വിന്‍ഡീസിന്റെ ഷാനോണ്‍ ഗബ്രിയേലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.