നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Martin Guptill |ഒരൊറ്റ കളിയിലൂടെ കുറഞ്ഞത് 4.4 കിലോ ഭാരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കിവീസ് താരം

  Martin Guptill |ഒരൊറ്റ കളിയിലൂടെ കുറഞ്ഞത് 4.4 കിലോ ഭാരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കിവീസ് താരം

  ഓപ്പണറായി ഇറങ്ങി പത്തൊന്‍പതാം ഓവര്‍ വരെ ബാറ്റ് വീശിയ ഗുപ്റ്റില്‍ വളരെ അധികം അസ്വസ്ഥതകള്‍ മത്സരത്തില്‍ ബാറ്റ് വീശവേ പ്രകടിപ്പിച്ചിരുന്നു.

  Martin Guptill

  Martin Guptill

  • Share this:
   T20 ലോകകപ്പ്(T20 World Cup) സൂപ്പര്‍ 12ല്‍ കഴിഞ്ഞ ദിവസം നടന്ന ന്യൂസിലന്‍ഡ്- സ്‌കോട്ട്ലന്‍ഡ്(New Zealand vs Scotland) പോരാട്ടം തീര്‍ത്തും ആവേശകരമായ ഒന്നായിരുന്നു. താരതമ്യേന വമ്പന്മാരായ കിവീസിനെതിരെ സ്‌കോട്ടിഷ് നിര പൊരുതിതോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 172 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്ടലന്‍ഡിന് 156 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

   മത്സരത്തില്‍ കയ്യടികള്‍ നേടിയത് കിവീസ് സ്റ്റാര്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലായിരുന്നു. തന്റെ പരിക്കിനെ അവഗണിച്ചും ബാറ്റിങ് തുടര്‍ന്ന താരം സ്‌കോട്‌ലന്‍ഡിന് എതിരെ 56 ബോളില്‍ 6 ഫോറും ഏഴ് സിക്‌സും അടക്കം 93 റണ്‍സ് നേടിയിരുന്നു. ഓപ്പണറായി ഇറങ്ങി പത്തൊന്‍പതാം ഓവര്‍ വരെ ബാറ്റ് വീശിയ ഗുപ്റ്റില്‍ വളരെ അധികം അസ്വസ്ഥതകള്‍ മത്സരത്തില്‍ ബാറ്റ് വീശവേ പ്രകടിപ്പിച്ചിരുന്നു. താരം കനത്ത ചൂടില്‍ വിഷമിക്കുന്നത് നമുക്ക് കാണുവാന്‍ കഴിഞ്ഞു. ഇപ്പോഴിതാ താരം എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സ്‌കോട്‌ലന്‍ഡിന് എതിരായ മത്സരം ബാറ്റ് ചെയ്ത ശേഷം തനിക്ക് നാല് കിലോ ഭാരം കുറഞ്ഞെന്ന് തുറന്ന് പറയുകയാണ് താരം.

   'എന്റെ ക്രിക്കറ്റ് കരിയറില്‍ ഇങ്ങനെ ഒരു അവസ്ഥ ഞാന്‍ നേരിട്ടിട്ടില്ല. ദുബായിലെ ചൂട് എല്ലാം വിധത്തിലും എന്നെ തളര്‍ത്തി. ഞാന്‍ മുന്‍പും പല ചൂടുള്ള സാഹചര്യം നേരിട്ടുണ്ട്. ചൂടുള്ള ഗ്രൗണ്ടുകളില്‍ ഞാന്‍ പലതവണ കളിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം ഒരു അവസ്ഥ മുന്‍പ് വന്നിട്ടില്ല. എന്നെ ഒരുവേള എല്ലാവരും പാചകം ചെയ്യുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ടി20 ക്രിക്കറ്റില്‍ ബൗണ്ടറികള്‍ നെടുമ്‌ബോള്‍ ഓടുമ്പോള്‍ എല്ലാം തളരാറുണ്ട്. ഈ ഒരു സാഹചര്യം പ്രതീക്ഷിച്ചില്ല.ഒരു മത്സരം കഴിഞ്ഞപ്പോള്‍ എന്റെ നാല് കിലോയാണ് നഷ്ടമായത്'- ഗുപ്റ്റില്‍ വെളിപ്പെടുത്തി
   Published by:Sarath Mohanan
   First published:
   )}