ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് യോഗ്യതാ ട്രയല്‍സ് ഫൈനലില്‍ നിഖാത് സരീനിനെ കീഴടക്കി ലോക വനിതാ ബോക്സിങ് ചാംപ്യൻ മേരി കോം. 51 കിലോ വിഭാഗത്തിൽ 9-1 നാണ് മുന്‍ ജൂനിയര്‍ ലോക ചാംപ്യൻ നിഖാത് സരീനിനെ മേരി കോം പരാജയപ്പെടുത്തിയത്. മേരി കോമിനെ നേരിട്ട് ഒളിംപിക്സ് യോഗ്യതയ്ക്കയക്കാനുള്ള തീരുമാനത്തിനെതിരെ സരീന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിച്ചത്. സെലക്ഷന്‍ ട്രയല്‍സിലെ ആദ്യമത്സരത്തില്‍ മേരികോം റിതു ഗ്രേവാളിനെയും സരീന്‍ ജ്യോതി ഗുലിയയെയും കീഴടക്കി ഫൈനലിലെത്തി.
ആറുതവണ ലോക ചാംപ്യനായ എം സി മേരികോം ഏകപക്ഷീയമായാണ് നിഖാത് സരീനെ തോല്‍പ്പിച്ചത്. ലോക യൂത്ത് ചാമ്പ്യനാണ് സരീന്‍. മേരികോമിനെ സരീന്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്ന മേരിയെ നേരിട്ട് ഒളിംപിക്സ് യോഗ്യതയ്ക്ക് അയക്കരുതെന്നും സരീന്‍ ആവശ്യപ്പെട്ടു. തുടർന്നാണ് ട്രയൽസ് സംഘടിപ്പിച്ചത്. മത്സരശേഷം നിഖാത്തിന് കൈ കൊടുക്കാൻ മേരി കോം വിസമ്മതിച്ചത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
നിഖാത് സരീനെതിരെ ഒരവസരത്തിലും മേരി പിറകോട്ട് പോയില്ല. ഇരു താരങ്ങളും നേരത്തെ പരസ്യമായ വെല്ലുവിളി നടത്തിയതിനാല്‍ പോരാട്ടം തീപാറുമെന്ന് കരുതിയെങ്കിലും ഏകപക്ഷീയമായാണ് അവസാനിച്ചത്. ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിന് ഇനി മേരിയാണ് പങ്കെടുക്കുക. അടുത്തവര്‍ഷം ഫെബ്രുവരി 3 മുതല്‍ 14വരെയാണ് ഒളിംപിക്‌സ് യോഗ്യതാ മത്സരം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.