• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മേരികോമിന് പദ്മവിഭൂഷണിന് ശുപാർശ; സിന്ധു ഉൾപ്പെടെ ഒമ്പത് വനിത കായികതാരങ്ങൾ പദ്മ അവാർഡ് പട്ടികയിൽ

ഒമ്പത് വനിത കായിക താരങ്ങളുടെ പേര് പദ്മപുരസ്കാരത്തിനായി കായിക മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.

news18-malayalam
Updated: September 12, 2019, 9:21 AM IST
മേരികോമിന് പദ്മവിഭൂഷണിന് ശുപാർശ; സിന്ധു ഉൾപ്പെടെ ഒമ്പത് വനിത കായികതാരങ്ങൾ പദ്മ അവാർഡ് പട്ടികയിൽ
file images
news18-malayalam
Updated: September 12, 2019, 9:21 AM IST
ന്യൂഡൽഹി: ബോക്സര്‍ മേരികോമിന് പദ്മ വിഭൂഷൺ പുരസ്കാരത്തിന് ശുപാർശ. കായിക മന്ത്രാലയമാണ് ശുപാർശ മുന്നോട്ടുവെച്ചിരിക്കുന്നത്.ആറ് തവണ ബോക്സിംഗ് ലോക ചാമ്പ്യനാണ് മേരികോം. ആദ്യമായാണ് ഒരു വനിത കായിക താരത്തിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ശുപാർശ ചെയ്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

also read:മെക്സിക്കോയിലും റോഡിൽ 'മൂൺവാക്ക്'; ബംഗളൂരു മോഡൽ കടമെടുത്ത് പ്രതിഷേധം

ഒമ്പത് വനിത കായിക താരങ്ങളുടെ പേര് പദ്മപുരസ്കാരത്തിനായി കായിക മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് ഒമ്പത് വനിത കായികതാരങ്ങൾ പദ്മപുരസ്കാര പട്ടികയിൽ ഇടംനേടുന്നത്.

ഓഗസ്റ്റിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പി വി സിന്ധുവിന് പദ്മഭൂഷൺ ശുപാർശ ചെയ്തിട്ടുണ്ട്. മൂന്നാമത്തെ ഉയർന്ന സിവിലിയന്‍ ബഹുമതിയാണ് പദ്മഭൂഷൺ.

മേരികോമിന് 2013ൽ പദ്മഭൂഷണും 2006ൽ പദ്മശ്രീയും ലഭിച്ചിരുന്നു. പദ്മവിഭൂഷൺ ലഭിക്കുകയാണെങ്കിൽ വിശ്വനാഥൻ ആനന്ദിനും സച്ചിൻ ടെൻഡുൽക്കറിനും എഡ്മണ്ട് ഹിലരിക്കും ശേഷം പദ്മവിഭൂഷൺ നേടുന്ന കായികതാരമാകും മേരികോം.

2017ൽ സിന്ധുവിന് പദ്മഭൂഷണിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ തള്ളിപ്പോവുകയായിരുന്നു. 2015ൽ സിന്ധുവിന് പദ്മശ്രീ ലഭിച്ചിരുന്നു. റെസിലിംഗ് താരം വിനേഷ് ഭോഗട്ട്, ടേബിൾ ടെന്നീസ് താരം മനിക ബാത്ര, ടി20 സ്കിപ്പർ ഹർമൻപ്രീത് കൗർ, ഹോക്കി നായകൻ റാണി റാംപൽ, മുൻ ഷൂട്ടർ സുമ ഷിരൂർ, പർവതാരോഹകരായ ഇരട്ട സഹോദരിമാരായ താഷി, നംഗ്ഷി മാലിക് എന്നിവരാണ് പദ്മ പുരസ്കാര ശുപാർശ പട്ടികയിലെ മറ്റ് വനിതകൾ.

Loading...

കായികമന്ത്രാലയം ശുപാർശ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള പദ്മ അവാർഡ് കമ്മിറ്റിക്ക്  കൈമാറി. അടുത്ത വർഷം റിപ്പബ്ലിക്ക് ദിനത്തിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.
First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...