'അച്ഛനേക്കാള്‍ തിരക്കുള്ള മകന്‍' മൈതാനത്ത് താരം മെസിയെങ്കില്‍ ഗ്യാലറിയെ കൈയ്യിലെടുത്തത് മാത്യോ

കുടുംബാംഗങ്ങളെല്ലാം കളി കാണുമ്പോള്‍ അവര്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു കുട്ടിത്താരം.

News18 Malayalam
Updated: June 29, 2019, 12:48 PM IST
'അച്ഛനേക്കാള്‍ തിരക്കുള്ള മകന്‍' മൈതാനത്ത് താരം മെസിയെങ്കില്‍ ഗ്യാലറിയെ കൈയ്യിലെടുത്തത് മാത്യോ
mateo messi
  • Share this:
പോര്‍ട്ടോ അലെഗ്രെ: കോപ്പ അമേരിക്കയില്‍ ആരാധകര്‍ കാത്തിരുന്ന ബ്രസില്‍- അര്‍ജന്റീന സെമി പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്താണ് അര്‍ജന്റീന സെമിയിലെത്തിയത്. കളത്തില്‍ മെസിയും സംഘവും നിറഞ്ഞ് കളിക്കുമ്പോഴും ഗ്യാലറിയില്‍ താരമായി മാറിയത്. മകനും മൂന്നു വയസുകാരനുമായ മാത്യോയോയാണ്.

അച്ഛന്‍ മൈതാനത്ത് ഉടനീളം ഓടി ടീമിനെ വിജയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഏതാണ്ട് സമാനമായ അവസ്ഥയിലായിരുന്നു മകനും. കുടുംബാംഗങ്ങളെല്ലാം കളി കാണുമ്പോള്‍ അവര്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു കുട്ടിത്താരം. മത്സരസമയത്ത് കസേരകള്‍ക്കു മുകളിലൂടെ നടന്നും ചേട്ടന്‍ തിയാഗോയ്‌ക്കൊപ്പം കളിച്ചുമാണ് മൂന്നു വയസുകാരന്‍ സമയം ചെലവഴിച്ചത്.

Also Read: Copa America: വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് മെസിയും സംഘവും; സെമിയില്‍ ബ്രസീല്‍- അര്‍ജന്റീന പോരാട്ടംമകനെ അടക്കിയിരുത്താന്‍ അമ്മ അന്റൊനെല്ല ശ്രമിക്കുന്നുണ്ടെങ്കിലും അമ്മയ്ക്കും പിടികൊടുക്കാതെയാണ് മാത്യോയുടെ ഓട്ടം. മെസിയുടെ 10 ാം നമ്പര്‍ അര്‍ജന്റീനന്‍ ജേഴ്‌സി ധരിച്ചായിരുന്നു മക്കള്‍ കളി കാണാനെത്തിയത്.

First published: June 29, 2019, 12:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading