വിശാഖപട്ടണം: ഒന്നാം ടി20യില്‍ തോല്‍വിയ്ക്ക് പിന്നാലെ ധോണിയുടെ ഇന്നിങ്സിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ടി20യില്‍ 37 പന്തുകളില്‍ നിന്ന് 29 റണ്‍നേടിയ ധോണിയുടെ ഇന്നിങ്സാണ് ടീമിനെ പരാജയത്തിലേക്ക് നയിച്ചതെന്നായിരുന്നു ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന വിമര്‍ശനങ്ങള്‍. എന്നാല്‍ ഇത്തരമൊരു പിച്ചില്‍ സ്ട്രൈക്ക് നിലനിര്‍ത്തി കളിച്ച ധോണിയുടെ തീരുമാനമാണ് ശരിയെന്നാണ് മാക്സ്വെല് പറയുന്നത്.
'ഈ വിക്കറ്റില്‍ റണ്‍സ് നേടുക ശ്രമകരമായ കാര്യമാണ്. മറുവശത്ത് ചാഹലിനെപ്പോലെ കൂറ്റനടികള്‍ക്ക് കെല്‍പ്പില്ലാത്ത താരമായതിനാല്‍ സ്ട്രൈക്ക് നിലനിര്‍ത്തി കളിക്കുക തന്നെയാണ് ധോണിക്കു ചെയ്യാനഉണ്ടായത്. മികച്ച ഫിനിഷറായ ധോണിക്കു റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്ത പിച്ചില്‍ മറ്റു താരങ്ങള്‍ക്ക് സ്ട്രൈക്ക് നല്‍കിയിട്ട് കാര്യമുണ്ടോ? അവസാന ഓവറില്‍ ഒരു സിക്സ് നേടിയിട്ടു പോലും ആ ഓവറില്‍ എട്ടു റണ്‍സ് കഴിഞ്ഞുള്ളു എന്നോര്‍ക്കണം. അത്രയ്ക്ക് ബുദ്ധിമുട്ടായിരുന്നു ബാറ്റിങ്.' മാക്സ്വെല് പറഞ്ഞു.
ക്രീസില്‍ സ്ഥാനമുറപ്പിച്ച ശേഷം സുരക്ഷിതമായൊരു സ്കോര്‍ നേടാനായിരുന്നു ധോണിയുടെ ശ്രമമെന്നായിരുന്നു മത്സരശേഷം ബൂംറയുടെ പ്രതികരണം. ചെറിയ സ്കോറാണ് നേടിയതെങ്കിലും അവസാന പന്തുവരെ പോരാടിയാണ് തങ്ങള്‍ തോല്‍വി സമ്മതിച്ചതെന്നും താരം പറഞ്ഞു.
ധോണിയുടെ ഇന്നിങ്സാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയരവെയാണ് ഇരുതാരങ്ങളുടെയും നിരീക്ഷണം ശ്രദ്ധേയമാകുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.