നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വിക്കറ്റ് നേടിയാൽ ആലിംഗനത്തിന് ഓടേണ്ട, നമസ്തേ മതി; കോവിഡിന് ശേഷമുള്ള ക്രിക്കറ്റിനെ കുറിച്ച് രഹാനെ

  വിക്കറ്റ് നേടിയാൽ ആലിംഗനത്തിന് ഓടേണ്ട, നമസ്തേ മതി; കോവിഡിന് ശേഷമുള്ള ക്രിക്കറ്റിനെ കുറിച്ച് രഹാനെ

  വിക്കറ്റ് നേടുന്ന സഹതാരങ്ങളെ ഓടിവന്ന് കെട്ടിപ്പിടിക്കാതെ കയ്യുംകെട്ടി നോക്കി നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയെ സങ്കൽപ്പിക്കാൻ നമുക്കാകുമോ

  Team India

  Team India

  • Share this:
   കോവിഡ് 19 ന് ശേഷം എങ്ങനെയായിരിക്കുമെന്നാണ് ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്. കായിക ലോകത്തും മറ്റൊന്നുമല്ല ചർച്ച. കോവിഡിന് ശേഷം നമ്മുടെ ക്രിക്കറ്റും ഫുട്ബോളും എങ്ങനെയാകും?

   ഗോൾ നേടുമ്പോൾ അട്ടിമറിഞ്ഞ് കെട്ടിപ്പിടിക്കാതെ, വിക്കറ്റ് നേടുമ്പോൾ വിയർപ്പിൽ കുളിച്ച ആലിംഗനമില്ലാതെ, തുപ്പൽ തേച്ച് മിനുക്കിയ ബോൾ ഉപയോഗിക്കാതെ എങ്ങനെ നമുക്ക് ക്രിക്കറ്റിനേയും ഫുട്ബോളിനേയുമെല്ലാം സങ്കൽപ്പിക്കാനാകും.

   വിക്കറ്റ് നേടുന്ന സഹതാരങ്ങളെ ഓടിവന്ന് കെട്ടിപ്പിടിക്കാതെ കയ്യുംകെട്ടി നോക്കി നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയെ സങ്കൽപ്പിക്കാൻ നമുക്കാകുമോ, എന്നാൽ ഇതിനെല്ലാം മാനസികമായി തയ്യാറെടുക്കണമെന്നാണ് കായിക ലോകം ഒന്നാകെ പറയുന്നത്.

   ഇതിനെ കുറിച്ചാണ് ഇന്ത്യൻ താരം അജിൻക്യ രഹാനെയും പറയുന്നത്. വിക്കറ്റ് നേടിയതിന് ശേഷമുള്ള ആഘോഷം ഒരു നമസ്തേയിലോ കയ്യടിയിലോ ഒതുങ്ങിയേക്കാമെന്ന് താരം പറയുന്നു.
   TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
   കോവിഡിന് ശേഷം ഇതുവരെ ശീലിച്ച രീതികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും രഹാനെ പറയുന്നു. എൽസ ഗ്രൂപ്പുമായുള്ള വീഡിയോ കോൺഫറൻസിലാണ് രഹാനെ കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് ലോകത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്.

   ഇനി എന്നാണ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ സാധിക്കുക എന്നറിയില്ല. പക്ഷേ, എന്നായാലും അതിൽ ഒരുപാട് മാറ്റങ്ങളുണ്ടാകും. ക്രിക്കറ്റ് മത്സരങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായില്ലെങ്കിലും നിലവിലെ രീതികളിൽ മാറ്റമുണ്ടാകുമെന്നുറപ്പാണ്. താരം പറയുന്നു.

   ക്രിക്കറ്റിൽ ഐസിസി കൊണ്ടുവരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാൻ താനും കാത്തിരിക്കുകയാണെന്നും രഹാനെ പറഞ്ഞു.
   First published:
   )}