• HOME
 • »
 • NEWS
 • »
 • sports
 • »
 • കോഹ്‌ലിയുടെ മകൾക്കെതിരെ ഭീഷണി ഉയർത്തുന്നവർ ഗൗരി ലങ്കേഷിന്റെ വധം ആഘോഷിച്ചവർ; ഫേസ്‌ബുക്ക് കുറിപ്പുമായി എം ബി രാജേഷ്

കോഹ്‌ലിയുടെ മകൾക്കെതിരെ ഭീഷണി ഉയർത്തുന്നവർ ഗൗരി ലങ്കേഷിന്റെ വധം ആഘോഷിച്ചവർ; ഫേസ്‌ബുക്ക് കുറിപ്പുമായി എം ബി രാജേഷ്

കോഹ്ലി - അനുഷ്‌ക ദമ്പതികളുടെ മകള്‍ വാമികയ്‌ക്കെതിരേ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷകരമായ പരാമര്‍ശങ്ങളാണ് ഉയര്‍ന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണികള്‍.

 • Last Updated :
 • Share this:
  ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ (Mohammed Shami) ഉയര്‍ന്ന വിദ്വേഷ പ്രചാരങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് (Virat Kohli) സമൂഹ മാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപം ഉയര്‍ന്നിരുന്നു. കോഹ്ലിക്ക് പുറമെ ഭാര്യയായ അനുഷ്‌ക ശര്‍മയേയും 10 മാസം പ്രായമുള്ള മകള്‍ വമികയ്ക്കെതിരേയും സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ ഭീഷണികള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സ്പീക്കര്‍ എം ബി രാജേഷ് (M B Rajesh).

  കോഹ്ലിയുടെ 10 മാസം പ്രായമായ കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയവര്‍ ഗൗരി ലങ്കേഷിന്റെ വധം ആഘോഷിച്ചവരാണെന്ന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. കോഹ്ലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാള്‍ കൂടിയാണെന്നും രാജേഷ് കുറിച്ചു.

  ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് എതിരെ (Mohammed Shami) കടുത്ത വിദ്വേഷ പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. തൊട്ടുപിന്നാലെ താരത്തെ പിന്തുണച്ചും വിമര്‍ശകര്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചും കോഹ്ലി രംഗത്തെത്തിയിരുന്നു. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു. നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് എന്നും താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോഹ്ലിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണമുണ്ടായത്.

  കോഹ്ലി - അനുഷ്‌ക ദമ്പതികളുടെ മകള്‍ വാമികയ്‌ക്കെതിരേ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷകരമായ പരാമര്‍ശങ്ങളാണ് ഉയര്‍ന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണികള്‍.

  'കോഹ്ലിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന നീചമായ ഭീഷണികളിലോ ഷമി നേരിട്ട വിദ്വേഷ പ്രചാരണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുള്ളവര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണ്.' എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.

  ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിട്ടായിരിക്കും കോഹ്ലിയെ ചരിത്രം രേഖപ്പെടുത്തുകയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ''വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ നില്‍ക്കുകയും നട്ടെല്ലിന്റെ ബലം കാണിക്കുകയും നേരിനൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നായകര്‍.'' അദ്ദേഹം പറഞ്ഞു.

  'ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോലി പറഞ്ഞത്. ടീം ജയിക്കുമ്പോള്‍ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് പങ്കുപറ്റുകയും ചെയ്യുകയും മാത്രമല്ലല്ലോ ചെയ്യേണ്ടത്. തോല്‍വിയിലും തിരിച്ചടിയിലും ഒപ്പം നില്‍ക്കുക കൂടി ചെയ്യുന്നതാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. വര്‍ഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്.' അദ്ദേഹം കുറിച്ചു.

  ഷമിയെ പിന്തുണച്ച കോഹ്ലിയുടെ നിലപാട് ബഹുസ്വര ഇന്ത്യ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നതാണ്, കോഹ്ലി പ്രകടിപ്പിച്ചത് രാജ്യത്തോട് സ്‌നേഹമുള്ള പൗരന്റെ നിലപാടാണ്. ഇത്തരമൊരു നിലപാടെടുത്തതില്‍ കോഹ്ലിയെ ചൊല്ലി അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും രാജേഷ് കുറിച്ചു.
  Published by:Naveen
  First published: