• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്രാൻസിന്‍റെ ഗോൾ മഴ; അർജന്‍റീനയ്ക്കെതിരെ 4-2ന് മുന്നിൽ


Updated: June 30, 2018, 9:02 PM IST
ഫ്രാൻസിന്‍റെ ഗോൾ മഴ; അർജന്‍റീനയ്ക്കെതിരെ 4-2ന് മുന്നിൽ

Updated: June 30, 2018, 9:02 PM IST
കസാൻ അരീന: നിർണായകമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അർജന്‍റീനയ്ക്കെതിരെ ഗോൾ മഴയുമായി ഫ്രാൻസ്. കെട്ടഴിച്ചുവിട്ട ആക്രമണത്തിലൂടെ നാലുതവണയാണ് ഫ്രാൻസ് അർജന്‍റീനൻ ഗോൾവലയം ഭേദിച്ചത്. എംബാപ്പെ ഇരട്ടഗോളുമായി മിന്നിയപ്പോൾ ഗ്രീസ്മാൻ, പവാർഡ് എന്നിവരും ലക്ഷ്യം കണ്ടു. 64, 68 മിനിട്ടുകളിലായിരുന്നു എംബാപ്പെയുടെ ഗോൾ പിറന്നത്.

ഫ്രാൻസ്. 64-ാം മിനിട്ടിൽ കൈലെ എംബാപ്പെയിലൂടെ ഫ്രാൻസ് മുന്നിലെത്തിയത്(3-2). ഇടവേളയ്ക്ക് പിന്നാലെ മെക്കാർഡോയുടെ ഗോളിൽ മുന്നിലെത്തിയ അർജന്‍റീയെ ഞെട്ടിച്ച് 58-ാം മിനിട്ടിൽ പവാഡ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു. 48-ാം മിനിട്ടിൽ ഗബ്രിയേൽ മെർക്കാഡോയുടെ ഗോളിലാണ് അർജന്‍റീന ആദ്യമായി മൽസരത്തിൽ ലീഡ് നേടിയത്. മെസിയുടെ ക്രോസ് മെർക്കാഡോയുടെ കാലിൽത്തട്ടി വലയിലെത്തുകയായിരുന്നു.

ഇടവേളയ്ക്ക് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു. 13-ാം മിനിട്ടിൽ അന്‍റോണിയോ ഗ്രീസ്‌മാൻ പെനാൽറ്റിയിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെതിരെ ഡി മരിയയുടെ തകർപ്പൻ ഗോളിലൂടെയാണ് അർജന്‍റീന ഒപ്പമെത്തിയത്. 41-ാം മിനിട്ടിലാണ് തകർപ്പനൊരു സെറ്റ് പീസിലൂടെ ഡി മരിയ അർജന്‍റീനയെ ഒപ്പമെത്തിച്ചത്

13-ാം മിനിട്ടിൽ കൈലീൻ എംബാപ്പയെ ബോക്സിനുള്ളിൽ മാർക്കോസ് റോഹോ ഫൌൾ ചെയ്തതോടെയാണ് ഫ്രാൻസിന് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ഗ്രീസ്‌മാന് പിഴച്ചില്ല. ഫ്രാൻസ് മുന്നിലെത്തി. ആദ്യപകുതിയിൽ പന്തടക്കത്തിൽ അർജന്‍റീനയ്ക്കാണ് ആധിപത്യമെങ്കിലും ആദ്യമേ ഗോൾ വഴങ്ങിയതോടെ പരുങ്ങലിലായിരിക്കുകയാണ് മെസിയും കൂട്ടരും. തുടരെത്തുടരെ ഫ്രഞ്ച് ഗോൾമുഖത്തേക്ക് മുന്നേറിയെങ്കിലും അർജന്‍റീനയ്ക്ക് ലക്ഷ്യം കാണാനായില്ല. എന്നാൽ ഇടവേളയ്ക്ക് മിനിട്ടുകൾ ശേഷിക്കെ ഡി മരിയയുടെ ഗോൾ പിറന്നതോടെ അർജന്‍റീന മികച്ച ഫോമിലേക്ക് ഉയരുകയായിരുന്നു.

പരുക്കൻ കളി പുറത്തെടുത്ത അർജന്‍റീന ആദ്യ പകുതിയിൽ മൂന്നു മഞ്ഞ കാർഡുകളാണ് കണ്ടത്. രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ഹാവിയർ മഷറാനോയ്ക്ക് ക്വാർട്ടറിലെത്തിയാൽ അർജന്‍റീനയ്ക്ക് വേണ്ടി കളിക്കാനാകില്ല.
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍