അതിവാശിയേറിയ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിയെ മറികടന്ന് എംബാപ്പെ മുന്നിലെത്തി. ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളുകളോടെയാണ് എംബാപ്പെ മുന്നിലെത്തിയത്. ഇപ്പോൾ എംബാപ്പെയുടെ പേരിൽ ഏഴ് ഗോളുകളായി. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസി മുന്നിലെത്തിയിരുന്നു.
ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നതിന് മുമ്പ് മെസിയും എംബാപ്പെയും അഞ്ച് ഗോളുകൾ വീതമാണ് നേടിയിരുന്നത്. എന്നാൽ ഫൈനലിലെ ഇരട്ട ഗോളുകളോടെ എംബാപ്പെ വ്യക്തമായ ലീഡ് നേടുകയായിരുന്നു. 80-ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് എംബാപ്പെ ആദ്യം ലക്ഷ്യം കണ്ടത്. അതിന് പിന്നാലെ തകർപ്പനൊരു ഷോട്ടിലൂടെ എമിലിയാനോ മാർട്ടിനസിനെ മറികടന്ന് എംബാപ്പെ ആർജന്‍റീന ആരാധകരെ നിശബ്ദരാക്കുകയായിരുന്നു.
അതിനിടെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈല്‍, ഫൈനല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി. ഈ ലോകകപ്പിൽ മെസി അപകടകാരിയാകുമെന്നുള്ള പ്രവചനങ്ങൾ ആദ്യം മുതലേ ഉയർന്നു കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും സൗദിയുമായുള്ള പരാജയമൊഴിച്ചാൽ മെസി മിന്നും ഫോമിലാണ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.