നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഓവര്‍ ത്രോ വിവാദം; പുനഃപരിശോധനക്കൊരുങ്ങി എംസിസി

  ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഓവര്‍ ത്രോ വിവാദം; പുനഃപരിശോധനക്കൊരുങ്ങി എംസിസി

  കഴിഞ്ഞദിവസം ചേര്‍ന്ന ഡബ്യുസിസി യോഗത്തിലാണ് വിഷയം വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചത്.

  Stokes

  Stokes

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തിനു പിന്നാലെ വിവാദ സംഭവം പുനഃപരിശോധിക്കാനിറങ്ങി മെറിബോല്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി). ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന എംസിസിയുടെ വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യുസിസി )യാണ് വിഷയം പരിശോധിക്കുക.

   കഴിഞ്ഞദിവസം ചേര്‍ന്ന ഡബ്യുസിസി യോഗത്തിലാണ് വിഷയം വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ഓവര്‍ത്രോയുമായി ബന്ധപ്പെട്ട ഐസിസിയുടെ നിയമത്തിന്റെ 19.8 ാം വകുപ്പ് ഡബ്ല്യുസിസി ചര്‍ച്ച ചെയ്തിരുന്നു. നിയമത്തില്‍ വ്യക്തതയുണ്ടെങ്കിലും ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട സംഭവം സെപ്റ്റംബറില്‍ ചേരുന്ന നിയമ ഉപസമിതിയുടെ ചര്‍ച്ചയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

   Also Read: ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം വെസ്ലി സ്‌നൈഡര്‍ വിരമിച്ചു

   എംസിസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് നിയമ ഉപസമിതിയുടെ പരിശോധനയ്ക്ക് വിടുന്ന കാര്യം വ്യക്തമാക്കിയത്. ലോകകപ്പ ഫൈനലില്‍ ഓവര്‍ത്രോയില്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് അനുവദിച്ചത് വിവാദമായിരുന്നു. മുന്‍ അംപയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

   First published:
   )}