നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ടി20യ്ക്കിടെ ഗ്യാലറിയില്‍ #മീടു ബാനര്‍; നാണംകെട്ട് ക്രിക്കറ്റ് ലോകം

  ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ടി20യ്ക്കിടെ ഗ്യാലറിയില്‍ #മീടു ബാനര്‍; നാണംകെട്ട് ക്രിക്കറ്റ് ലോകം

  സ്‌കോട്ട് കുഗ്ഗെലെയ്‌നെ ടീമിലെടുത്തതിനെതിരെയാണ് ആരോപണമെന്നാണ് റിപ്പോര്‍ട്ടുകള്‍

  MEE TOO

  MEE TOO

  • News18
  • Last Updated :
  • Share this:
   ഓക്‌ലന്‍ഡ്: ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റിനിടെ സ്‌റ്റേഡിയത്തില്‍ #മീടു ബാനറര്‍. ആദ്യ മത്സരം നടന്ന വെല്ലിങ്ടണിലും മീടു ബാനര്‍ ഉയര്‍ന്നിരുന്നെങ്കിലും അത് ഉടന്‍ തന്നെ നീക്കപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലും ബാനറുകള്‍ ഉയര്‍ന്നത് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

   കിവീസിന്റെ ഓള്‍റഔണ്ടര്‍ സ്‌കോട്ട് കുഗ്ഗെലെയ്‌നെ ടീമിലെടുത്തതിനെതിരെയാണ് ആരോപണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2015 ല്‍ കുഗ്ഗെലെയ്നെതിരെ ബലാത്സംഗ കേസ് ചുമത്തിയിരുന്നു. പിന്നീട് വിചാരണകള്‍ക്കൊടുവില്‍ 2017 ല്‍ താരത്തിനെ വെറുതെ വിടുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു താരം ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

   Also Read:  ഇതൊക്കെകൊണ്ടാണ് ക്രിക്കറ്റ് മാന്യന്മാരുടെ കളിയാകുന്നത്; പുറത്തായ കിവീസ് താരത്തിനുവേണ്ടി വാദിച്ച് രോഹിത്

    

   ആദ്യ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ബാനര്‍ ഉയര്‍ന്നയുടന്‍ അധികൃതര്‍ ഇടപെട്ട് ഇത് നീക്കം ചെയ്യുകയായിരുന്നു. യുവതിയെ സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു.

   ഇതിനു പിന്നാലെയാണ് ഓക്‌ലാന്‍ഡിലും ബാനര്‍ ഉയര്‍ന്നത്. 'ന്യൂസിലന്‍ഡ് ക്രിക്കറ്റിനായി ഉണരു #മീടു' എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്.

   First published:
   )}