നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ അടുത്ത ഇതിഹാസമാകുമോ? അണ്ടർ 20 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഷൈലി സിംഗ്

    ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ അടുത്ത ഇതിഹാസമാകുമോ? അണ്ടർ 20 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഷൈലി സിംഗ്

    വെള്ളി മെഡല്‍ നേടിയ ഷൈലി തന്റെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്നായിരുന്നു ഇന്ത്യയുടെ അത്ലറ്റിക്‌സ് ഇതിഹാസം അഞ്ജു ബോബി ജോര്‍ജ്ജ് അന്ന് പ്രതികരിച്ചിരുന്നത്.

    • Share this:
      കെനിയയില്‍ നടന്ന അണ്ടര്‍ 20 ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ മിന്നുന്ന പ്രകടനത്തോടെയാണ് ലോംഗ് ജമ്പ് താരം ഷൈലി സിംഗ് ശ്രദ്ധിക്കപ്പെട്ടത്. അവിടെ 6.59 മീറ്റര്‍ ചാടി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഷൈലിക്ക് ഒന്നാം സ്ഥാനം നഷ്ടമായത് ഒറ്റ സെന്റിമീറ്റര്‍ വ്യത്യാസത്തിലായിരുന്നു. വെള്ളി മെഡല്‍ നേടിയ ഷൈലി തന്റെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്നായിരുന്നു ഇന്ത്യയുടെ അത്ലറ്റിക്‌സ് ഇതിഹാസം അഞ്ജു ബോബി ജോര്‍ജ്ജ് അന്ന് പ്രതികരിച്ചിരുന്നത്.

      അഞ്ജു ബോബി ജോര്‍ജ്ജിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് ഷൈലി ലോംഗ് ജമ്പില്‍ പരിശീലനം നടത്തുന്നത്. അഞ്ജുവിനും, ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ്ജുമായിരുന്നു 14 വയസ്സുള്ളപ്പോള്‍ ഷൈലിയുടെ കഴിവ് തിരിച്ചറിഞ്ഞ് പരീശീലനം നല്‍കി പരിപോഷിപ്പിച്ചത്. ഷൈലി തന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് തനിക്ക് തോന്നുന്നുവെന്നാണ് അഞ്ജു പറഞ്ഞിരിക്കുന്നത്.

      ആരാണ് ഷൈലി സിംഗ്?

      ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ജനിച്ച ഷൈലിയ്ക്ക്, അമ്മയും ഒരു സഹോദരിയും മാത്രമെയുള്ളൂ. അമ്മ വിനീത, തന്റെയും പെണ്‍മക്കളുടെയും ഉപജീവനം നയിക്കുന്നത് തയ്യല്‍ ജോലികള്‍ നടത്തിയിട്ടാണ്. ഷൈലി തന്റെ സ്‌കൂളിലെ ഓട്ടം ഉള്‍പ്പടെയുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അവള്‍ ആദ്യം ഝാന്‍സിയിലും അതിനു ശേഷം ലഖ്‌നൗവിലെ കെഡി സിംഗ് ബാബു സ്റ്റേഡിയത്തിലും ഒരു ട്രയലില്‍ പങ്കെടുത്തു. അവിടെ നിന്ന് അവളെ ലക്‌നൗ സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ ഭാഗമായി തിരഞ്ഞെടുക്കുകയും ചെയ്തു.

      2017ല്‍, വിജയവാഡയില്‍ നടന്ന ജൂനിയര്‍ നാഷണല്‍സില്‍ നടന്ന അണ്ടര്‍ 14 ലോംഗ് ജമ്പ് മത്സരത്തില്‍ ഷൈലി മത്സരിച്ചിരുന്നു. 4.64 മീറ്റര്‍ ദൂരത്തില്‍ ചാടി അഞ്ചാം സ്ഥാനത്തായിരുന്നു ഷൈലി.

      ഷൈലിയുടെ വഴിത്തിരവ്

      ജൂനിയര്‍ നാഷണല്‍സിലെ ഷൈലിയുടെ പ്രകടനം ശ്രദ്ധിച്ച റോബര്‍ട്ട് അവളെക്കുറിച്ച് അഞ്ജുവിനോട് സംസാരിക്കുകയും ചെയ്തു. ഷൈലിയില്‍ റോബര്‍ട്ടിന് ഇഷ്ടപ്പെട്ടത് അവളിലുള്ള നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമായിരുന്നു. അക്കാലത്ത് ഷൈലിക്ക് വേണ്ടത്ര പേശിബലമില്ലാത്തത് കാരണമായിയിരുന്നു അവള്‍ പിന്നിലായിപ്പോയതെന്ന് അഞ്ജുവിനും റോബര്‍ട്ടിനും തോന്നി. തുടര്‍ന്ന് അവര്‍ ആദ്യം പ്രവര്‍ത്തിച്ചത് അവള്‍ക്ക് ശരിയായ പോഷകാഹാരം നല്‍കാനായിരുന്നു. അതിനുശേഷം മാത്രമാണ് അവര്‍ അവളുടെ ചാട്ടത്തിലെ സാങ്കേതികതികവുകള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

      തുടക്കത്തില്‍ ഷൈലി തന്റെ നാട് വിട്ട് ബാംഗ്ലൂരിലേക്ക് വരാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ അഞ്ജുവിനും റോബര്‍ട്ടിനും ഉറപ്പില്ലായിരുന്നു. എന്നാല്‍ ഷൈലിയും അമ്മയും വളരെ ഉത്സാഹത്തിലായിരുന്നു. ഷൈലിയുടെ അമ്മ അവളുടെ ലക്ഷ്യത്തിനായി പണം കടം വാങ്ങി ലക്‌നൗവില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വിമാനത്തില്‍ യാത്ര തിരിച്ചു. അവരുടെ ആദ്യ വിമാനയാത്രയായിരുന്നു അത്.

      അഞ്ജുവും റോബര്‍ട്ടും ഷൈലിയ്ക്ക് പരിശീലനം നല്‍കുന്നതിന് മുമ്പ് അവള്‍ക്ക് കൂടുതല്‍ പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല. അതിനാല്‍ അഞ്ജുവിനും റോബര്‍ട്ടിനും ഷൈലിയിലൂടെ പുതിയൊരു അത്ലറ്റിനെയായിരുന്നു ലഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി റോബര്‍ട്ടും അഞ്ജുവും ശ്രമിച്ചത് അവളുടെ അടിസ്ഥാനകാര്യങ്ങളും വേഗതയും വികസിപ്പിച്ചെടുക്കാനായിരുന്നു. ഷൈലിക്ക് 18 വയസ്സ് തികഞ്ഞതിനുശേഷം മാത്രമായിരുന്നു അവളുടെ പരിശീലനഭാരം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ പദ്ധതിയിടുന്നത്.

      ബാംഗ്ലൂരിലേക്ക് മാറി ഒരു വര്‍ഷത്തിനുശേഷം, 2018 നവംബറില്‍ റാഞ്ചിയില്‍ നടന്ന ജൂനിയര്‍ നാഷണല്‍സില്‍ 5.94 മീറ്റര്‍ കുതിച്ചുചാട്ടം നടത്തി അണ്ടര്‍ 16 ലെ ദേശീയ റെക്കോര്‍ഡ് ഷൈലി മറികടന്നു.

      ജൂനിയര്‍ അത്ലറ്റുകളുടെ പരിശീലനത്തെ കോവിഡ് തടസ്സപ്പെടുത്തിയപ്പോഴും, അഞ്ജുവും റോബര്‍ട്ടും ഷൈലിയെയും മറ്റ് ഏഴ് പേരെയും ബാംഗ്ലൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് അവരുടെ വീട്ടിൽ ഈ കുട്ടികള്‍ക്കുള്ള പരിശീലനത്തിനായി ഒരു ലോംഗ് ജമ്പ് പിറ്റ് നിര്‍മ്മിക്കുകയും ചെയ്തു.

      ഈ നിശ്ചയദാര്‍ഢ്യത്തോടെയുള്ള കഠിന പരിശീലനത്തിന്റെ ഫലമായിരുന്നു ഈ വര്‍ഷത്തെ ജൂനിയര്‍ നാഷണല്‍സില്‍ കണ്ടത്. ജൂനിയര്‍ ദേശീയ റെക്കോര്‍ഡ് 6.48 മീറ്റര്‍ ചാടി ഷൈലി രാജ്യത്തെ ഞെട്ടിച്ചു. അതിനുശേഷം, കെനിയയിലെ നെയ്റോബിയില്‍ നടന്ന അണ്ടര്‍ 20 ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുതവണ തന്റെ വ്യക്തിപരമായ മികച്ച പ്രകടനം കാഴ്ചവച്ച്, ഷൈലി രാജ്യത്തിനായി വെള്ളി മെഡല്‍ നേടി തന്നു.
      Published by:Karthika M
      First published:
      )}