ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ മകൻ ഇസ്ഹാൻ മിർസ മാലിക്കാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ താരം. ഇസ്ഹാൻ മിർസ മാലിക്കിന് സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുണ്ട്. 78k ഫോളോവേഴ്സുള്ള സ്വന്തം ഇൻസ്റ്റാഗ്രാം പേജ് കൂടാതെ, അമ്മ ടെന്നീസ് താരം സാനിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലും അവൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോൾ രണ്ടു വയസുകാരൻ ഇസ്ഹാൻ ആറ് തവണ ഗ്രാൻഡ്സ്ലാം മിക്സഡ് ഡബിൾസ് ചാമ്പ്യനായ തന്റെ അമ്മയെ പരിശീലിപ്പിക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഈ ഹ്രസ്വ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ ഇഷാന്റെ മുത്തച്ഛൻ ഇമ്രാൻ മിർസയും ഷെയർ ചെയ്തിരിക്കുന്നു.
കുടുംബവുമായുള്ള സന്തോഷവേളകൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കാറുണ്ട്. ഈദ് ദിനത്തിൽ സാനിയയും മകനും ഒരുപോലെയുള്ള വേഷങ്ങൾ ധരിച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 2010 ലായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുളള സാനിയയുടെ വിവാഹം. 2018 ലായിരുന്നു ആൺകുഞ്ഞ് പിറന്നത്. രണ്ടു വയസുകാരൻ ഇസ്ഹാൻ ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ്.
Also Read
സഹോദരിമാരായ പെണ്‍കുട്ടികളെ ഒരേ പന്തലില്‍ വിവാഹം ചെയ്ത് യുവാവ്; വീഡിയോ വൈറലായതിനു പിന്നാലെ അറസ്റ്റ്
കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ശേഷം 2021 മാർച്ചിൽ ദോഹ ഓപ്പണിലൂടെ പ്രൊഫഷണൽ ടൂറിലേക്കുള്ള തിരിച്ചുവരവ് സാനിയ നടത്തിരുന്നു. ഖത്തർ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ 6-4, 6-7 (5), 10-5 എന്ന സ്കോറിന് നാദിയ കിച്ചെനോക്കിനെയും ല്യൂഡ്മില കിച്ചെനോക്കിനെയും തോൽപ്പിച്ച സ്ലൊവേനിയയിലെ ആൻഡ്രെജ ക്ലെപാക്കിനൊപ്പം സാനിയ വിജയകരമായ തുടക്കം കുറിച്ചിരുന്നു. രണ്ടാം സീഡായ നിക്കോൾ മെലിചാർ, ഡെമി ഷുവർസ് എന്നിവരോട് 7-5, 2-6, 10-5 എന്ന സ്കോറിന് പരാജയപ്പെട്ടാണ് ഇരുവരും ടൂർണമെന്റിൽ നിന്ന് പുറത്തായത്.
ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ കളിക്കാരിൽ ഒരാളായാണ് സാനിയയെ കണക്കാക്കപ്പെടുന്നത്. 2013 ൽ സിംഗിൾസിൽ നിന്ന് വിരമിക്കുന്നതിനുമുമ്പ് സിംഗിൾസ്, ഡബിൾസ് എന്നിവയിൽ ഇന്ത്യയുടെ ഒന്നാം റാങ്കുകാരിയായിരുന്നു ഈ 34 കാരി. അരങ്ങേറ്റം കുറിച്ച ഒരു പതിറ്റാണ്ടിനുശേഷവും, ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിലെ വനിതാ ടെന്നീസിന്റെ പതാകവാഹകയാണ് സാനിയ. സാനിയായെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും നിർണായക വർഷമായിരുന്നു 2014.
Also Read
കാറിലിരുന്ന് പുകവലിക്കുന്നതിനിടെ സാനിറ്റൈസർ പ്രയോഗിച്ചു; കാർ പൂർണമായും കത്തിനശിച്ചു
ഈ വര്‍ഷം സിംബാബ്വെയുടെ കാരാ ബ്ലാക്കിനൊപ്പം ചേർന്ന് പോർച്ചുഗൽ ഓപ്പണിലും ഡബ്ല്യുടിഎ ടൂർ ഫൈനലിലും വിജയിച്ചിരുന്നു. അതേ വർഷം, ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സാകേത് മിനെനിക്കൊപ്പം സ്വർണ്ണവും പ്രാർത്ഥന തോംബറിനൊപ്പം വെങ്കലവും ബ്രസീലിന്റെ ബ്രൂണോ സോറസിനൊപ്പം യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടവും നേടി.
2015 ൽ സ്വിസ് ഇതിഹാസം മാർട്ടിന ഹിംഗിസുമായി സഹകരിച്ച് സാനിയ കരിയറിലെ ഉന്നതിയിലെത്തി. സിംഗപ്പൂരിലെ ബീജിംഗ്, വുഹാൻ, ഗ്വാങ്ഷു, യുഎസ് ഓപ്പൺ, വിംബിൾഡൺ, ചാൾസ്റ്റൺ, മിയാമി, ഇന്ത്യൻ വെൽസ്, WTA ഫൈനൽസ് എന്നിവിടങ്ങളിൽ ഇരുവരും വിജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.