HOME » NEWS » Sports »

മലയാളി അറിയുന്നുണ്ടോ? ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ നമ്മുടെ സ്വന്തം മിന്നുമണിയെ?

Meet Wayanad native Minnumani who made her way to national under 23 Women's cricket team | ശ്രീലങ്കയിൽ തുടങ്ങുന്ന അണ്ടർ 23 വനിതാ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാണിപ്പോൾ വയനാട്ടുകാരിയായ മിന്നുമണി

News18 Malayalam | news18-malayalam
Updated: October 19, 2019, 2:55 PM IST
മലയാളി അറിയുന്നുണ്ടോ? ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ നമ്മുടെ സ്വന്തം മിന്നുമണിയെ?
Meet Wayanad native Minnumani who made her way to national under 23 Women's cricket team | ശ്രീലങ്കയിൽ തുടങ്ങുന്ന അണ്ടർ 23 വനിതാ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാണിപ്പോൾ വയനാട്ടുകാരിയായ മിന്നുമണി
  • Share this:
#ജോയ് നായർ

ഇന്ത്യന്‍ വനിതാ സീനിയർ ക്രിക്കറ്റ് ടീമിലേക്കുള്ള പടിവാതിൽ കടക്കാനുള്ള തയ്യാറെടുപ്പിലാണ് വയനാട്ടുകാരിയായ മിന്നുമണി.

അണ്ടർ 23 ഇന്ത്യ എ ടീമിലെ മികച്ച പ്രകടനം ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിൽ ആദ്യമായി ഒരു മലയാളി സാനിധ്യം ഉണ്ടാകാനുള്ള സാഹചര്യമൊരുക്കുകയാണ്. ഒക്ടോബർ 22 മുതൽ ശ്രീലങ്കയിൽ തുടങ്ങുന്ന അണ്ടർ 23 വനിതാ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാണിപ്പോൾ മിന്നുമണി. ഇവിടെ മികച്ച പ്രകടനം നടത്തി സീനിയർ ടീമിലെത്താമെന്ന പ്രതീക്ഷയോടെയാണ് മിന്നുമണി ലങ്കയിലേക്ക് വിമാനം കയറിയത്.

വനിതാ ഏഷ്യാകപ്പിന് മുന്നോടിയായി ബംഗ്ളാദേശിൽ നടന്ന എമര്‍ജിംഗ് ഏഷ്യാ കപ്പിൽ മിന്നുമണി മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നുവീതം ഏകദിനവും 20-20യും കളിച്ച മിന്നുമണി ഓള്‍ റൗണ്ട് മികവ് കാട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനുവേണ്ടി ഇംഗ്ലണ്ടിനെതിരെ നടത്തിയ പ്രകടനമാണ് മിന്നുമണിയെന്ന ഓള്‍റൗണ്ടറെ ശ്രദ്ദേയയാക്കിയത്.

കേരളം ചരിത്രത്തില്‍ ആദ്യമായി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായപ്പോള്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയത് മിന്നുമണിയായിരുന്നു. കഴിഞ്ഞ സീസണില്‍ അണ്ടര്‍ 23, സീനിയര്‍ വിഭാഗങ്ങളിലായി ട്വന്റി-20, ഏകദിന മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ചുറികളും രണ്ടുതവണ അഞ്ച് വിക്കറ്റും നേടിയിരുന്നു. ഈ പ്രകടനം ഇന്ത്യ റെഡ്ഡിനായും-ഇന്ത്യ ബ്ലൂവിനായും കളിക്കാൻ അവസരമൊരുക്കി.

ആദിവാസി വിഭാഗത്തില്‍ ജനിച്ച മിന്നുമണിയിലെ ക്രിക്കറ്ററെ കണ്ടെത്തിയത് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ കായികാധ്യാപിക എല്‍സമ്മയാണ്. സ്കൂൾ തലത്തിലെ മികവ് കെസിഎ ക്രിക്കറ്റ് അക്കാദമിയിലേക്കുള്ള വഴി തുറന്നു. രണ്ടുവര്‍ഷം തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിലും പിന്നീട് തിരുവനന്തപുരം, വയനാട് ക്രിക്കറ്റ് അക്കാദമികളിലും പരിശീലനം നടത്തി.

കെ.സി.എ.യുടെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ജൂനിയര്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍, യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകളും മിന്നുമണി നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള വാതിൽ തുറന്നു നൽകാൻ കാരണക്കാർ വയനാട് ക്രിക്കറ്റ് അസോസിയേഷനാണ്. കൂലിപ്പണിക്കാരായ മണിയുടെയും വസന്തയുടെയും മകളാണ് മിന്നുമണി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചുറ്റുപാടില്‍നിന്നും അപൂര്‍വനേട്ടത്തിലേക്ക് കുതിക്കാനൊരുങ്ങുന്ന മിന്നുമണിക്ക് ‌‌ കെസിഎയും വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനും അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്.

First published: October 19, 2019, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories