• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലാലിഗയിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി

news18india
Updated: July 24, 2018, 11:31 PM IST
ലാലിഗയിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി
news18india
Updated: July 24, 2018, 11:31 PM IST
കൊച്ചി: ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്‍റിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് മെൽബൺ സിറ്റി എഫ് സിയോട് ബ്ലാസ്റ്റേഴ്സ് തോറ്റത്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാണികളുടെ പങ്കാളിത്തവും കുറവായിരുന്നു.

ഓസ്ട്രേലിയൻ ലീഗിലെ മൂന്നാം സ്ഥാനക്കാർക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ടീമിലേക്കെത്തിയ പുതിയ താരങ്ങളും ISLനു വേണ്ടിയുള്ള ഒരുക്കങ്ങളും ആരാധകർക്ക് പ്രതീക്ഷ നലകിയിരുന്നു. ആദ്യപകുതിയുടെ 30ാം മിനുറ്റിൽ മെൽബണിന്‍റെ ഡാരിയോ വിഡോസിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ വല കുലുക്കി.

മിനുറ്റുകൾക്കുള്ളിൽ റിലേ മക്ഗ്രി ലീഡുയർത്തി. ആദ്യപകുതി 2-0ന് അവസാനിച്ചു. മഴയിൽ കുതിർന്ന രണ്ടാംപകുതിയിൽ പന്തിന്‍റെ വേഗത മന്ദഗതിയിലായെങ്കിലും മെൽബണിന്‍റെ ഗോളടിയിൽ കുറവുണ്ടായില്ല. 49ആം മിനുറ്റിൽ ലച്ച് ലൻ വൈൽസ് ഗോൾപട്ടിക മൂന്നാക്കി. 56ആം മിനുറ്റിൽ റിലേ മക്ഗ്രേ തന്‍റെ രണ്ടാംഗോൾ നേടി ലീഡ് നാലായി ഉയർത്തി.

ഇതിനിടെ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ മുന്നേറ്റനിരയിലെ സെർബിയൻ സ്ലെവേനിയൻ താരങ്ങളായ സ്ലാവിയ സ്റ്റജ് നോവിക്, മറ്റ്ജ് പോലാന്‍റിക് കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായെങ്കിലും ഒന്നും ഗോളായില്ല. ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധനിരയിൽ ക്യാപ്റ്റൻ ജിങ്കനും അനസും നിരന്തരം പരീക്ഷിക്കപ്പെട്ടു. ഇതിനിടെ റാമി നെജ്റേം, ബ്രൂണോ ഫെർണറോ എന്നിവരുടെ ഗോളുകളോടെ മെൽബൺ സിറ്റി സ്കോർ അരഡസനാക്കി.

ഗോൾവലയം കാത്ത ഇന്ത്യയുടെ കൗമാര ലോകകപ്പ് താരം ധീരജ് സിംഗ് മികച്ച സേവുകൾ നടത്തിയെങ്കിലും മെൽബൺ മുന്നേറ്റത്തെ തടഞ്ഞു നിർത്താനായില്ല. രണ്ടു ഗോളകൾ നേടിയ റിലേ മക്ഗ്രേയാണ് കളിയിലെ താരം. വെള്ളിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ മെൽബൺ സിറ്റി ജെറോണ എഫ് സിയെ നേരിടും. അവസാനമത്സരം ശനിയാഴ്ച ബ്ലാസ്റ്റേഴ്‌സും ജെറോണയും തമ്മിലാണ്.
First published: July 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍