നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒരു പന്തില്‍ ഏഴല്ല, 17 റണ്‍സ്; ബിഗ് ബാഷ് ലീഗിലെ അപൂര്‍വ്വ നിമിഷം; നാണംകെട്ട് ബൗളര്‍

  ഒരു പന്തില്‍ ഏഴല്ല, 17 റണ്‍സ്; ബിഗ് ബാഷ് ലീഗിലെ അപൂര്‍വ്വ നിമിഷം; നാണംകെട്ട് ബൗളര്‍

  ആദ്യ മൂന്ന് പന്തുകളില്‍ ഒരു റണ്‍ മാത്രം വഴങ്ങിയ താരം നാലാം പന്ത് നോ ബോള്‍ എറിഞ്ഞതോടെ കളി മാറുകയായിരുന്നു

  BIG BASH LEAGUE

  BIG BASH LEAGUE

  • News18
  • Last Updated :
  • Share this:
   കാന്‍ബറ: ക്രിക്കറ്റിലെ ഏറ്റവും രസകരമായ രംഗങ്ങള്‍ക്കാണ് ബിഗ്ബാഷ് ലീഗ് എന്നും സാക്ഷിയാകാറുള്ളത്. ഫീല്‍ഡിങ്ങിലെയും ബാറ്റിങ്ങിലെയും പ്രകടനംകൊണ്ട് താരങ്ങള്‍ വിസ്മയം തീര്‍ക്കുന്ന ലീഗ് കാണികള്‍ക്ക് കൗതുക കാഴ്ചകളും സമ്മാനിക്കാറുണ്ട്. കഴിഞ്ഞദിവസം ഹൊബാര്‍ട്ട് ഹറികെയിന്‍സും മെല്‍ബണ്‍ റെനഗേഡ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടിയിലും രസകരമായ ഒരു നിമിഷത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

   ഓസീസ് ബൗളര്‍ റിലെയ് മെറഡിത്ത് എറിഞ്ഞ ഒരു ഓവറില്‍ ഹറികെയ്ന്‍സ് നേടിയത് 23 റണ്ണായിരുന്നു. അതില്‍ അത്ര പുതുതമയൊന്നും ഇല്ലെങ്കിലും ഒരു പന്തിലെ 17 റണ്‍സുള്‍പ്പെടെയാണ് ആ 23 റണ്ണെന്നു കേള്‍ക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് വ്യക്തമാവുക.

   Also Read:  ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ടി20യ്ക്കിടെ ഗ്യാലറിയില്‍ #മീടു ബാനര്‍; നാണംകെട്ട് ക്രിക്കറ്റ് ലോകം

    

   മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഹറികെയ്ന്‍സ് 183 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിന് റെനഗേഡ്‌സ് ഇറങ്ങിയപ്പോള്‍ ആദ്യ ഓവര്‍ എറിയാനെത്തിയത് മെറഡിത്ത്. ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ ഒരു റണ്‍ മാത്രം വഴങ്ങിയ താരം നാലാം പന്ത് നോ ബോള്‍ എറിഞ്ഞതോടെ കളി മാറുകയായിരുന്നു.   ഫ്രീ ഹിറ്റായ അടുത്ത പന്ത് വൈഡായിരുന്നു. വെറഉം വൈഡായിരുന്നില്ല അത് വിക്കറ്റ് കീപ്പര്‍ക്ക് പിടിനല്‍കാതെ പന്ത് നേരെ ബൗണ്ടറിയിലെത്തി. മെറഡിത്തിന്റെ അടുത്ത രണ്ട് പന്തുകളും നോ ബോള്‍. അതിലൊന്ന് ബാറ്റിങ്ങ് എന്‍ഡിലുണ്ടായിരുന്ന ആരോണ്‍ ഫിഞ്ച് ബൗണ്ടറിയും നേടിയതോടെ ഒരു പന്തില്‍ തന്നെ 17 റണ്‍സ് പിറക്കുകയായിരുന്നു.

   First published:
   )}