• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മറഡോണയുടെ റെക്കോർഡ് ഇനി മെസിക്ക് സ്വന്തം


Updated: June 27, 2018, 2:14 PM IST
മറഡോണയുടെ റെക്കോർഡ് ഇനി മെസിക്ക് സ്വന്തം

Updated: June 27, 2018, 2:14 PM IST
മോസ്കോ: നിർണായക മത്സരത്തിൽ നൈജീരിയക്കെതിരെ തകർപ്പൻ പ്രകടനത്തിലൂടെ അർജന്റീനയെ പ്രീക്വാർട്ടറിലെത്തിച്ച മത്സരത്തിനിടെ അർജന്റൈൻ നായകൻ ലയണൽ മെസി തിരുത്തിക്കുറിച്ചത് സാക്ഷാൽ ഡിയഗോ മറഡോണയുടെ പേരിലുണ്ടായിരുന്ന ലോകകപ്പ് റെക്കോർഡ്. ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ ചെയ്ത താരമെന്ന റെക്കോർഡാണ് മെസി ഇന്നലത്തെ മത്സരത്തോടെ സ്വന്തം പേരിലാക്കിയത്.

തന്റെ നാലാം ലോകകപ്പ് കളിക്കുന്ന മെസി ഇത് വരെ പൂർത്തിയാക്കിയത് 107 ഡ്രിബിളുകളാണ്. 105 ഡ്രിബിളുകൾ ചെയ്ത അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയഗോ മറഡോണയുടെ പേരിലായിരുന്നു ഇത് വരെ ഇക്കാര്യത്തിലെ റെക്കോർഡ്. മറഡോണ 21 മത്സരങ്ങളിൽ നിന്നാണ് 105 ഡ്രിബിളുകൾ പൂർത്തിയാക്കിയതെങ്കിൽ തന്റെ 18ാം മത്സരത്തിൽ മെസി അത് മറികടക്കുകയായിരുന്നു.

മത്സരത്തിൽ ഗോൾ നേടിയതോടെ ലോകകപ്പിലെ മറ്റൊരു അപൂർവ്വ നേട്ടവും മെസിക്ക് സ്വന്തമായി. കൗമാര പ്രായത്തിലും തന്റെ ഇരുപതുകളിലും മുപ്പതുകളിലും ഗോൾ നേടുന്ന ആദ്യതാരമായി ഇന്നലത്തെ മത്സരത്തിൽ നേടിയ ഗോളോടെ മെസി മാറി. ലോകകപ്പിനിടെയായിരുന്നു മെസിയുടെ 31ാം പിറന്നാൾ.

messi beaten the record of maradona
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍