• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റൊണാൾഡോ-മെസി പോര് വിവാഹമോചനത്തിലേക്ക്

News18 Malayalam
Updated: July 7, 2018, 6:32 PM IST
റൊണാൾഡോ-മെസി പോര് വിവാഹമോചനത്തിലേക്ക്
News18 Malayalam
Updated: July 7, 2018, 6:32 PM IST
ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ മികച്ച ഫുട്ബോളർ? ഏതാണ്ട് ഒരു ദശാബ്ദത്തിലേറെയായി ഫുട്ബോൾ ലോകത്തെ ചൂടുപിടിപ്പിക്കുന്ന ചോദ്യമാണിത്. ഇതേ ചൊല്ലി ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം എവിടെവരെയെത്തുമെന്ന് ചോദിച്ചാൽ വിവാഹമോചനം വരെ എന്ന് ഉത്തരം പറയാം. റഷ്യയിലാണ് റൊണാൾഡോയേക്കാൾ മികച്ചവൻ മെസിയാണ് എന്ന് പറഞ്ഞ ഭാര്യയിൽനിന്ന് വിവാഹമോചനം തേടി ഒരു യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്. റഷ്യയിലെ ആർസൻ-ല്യൂഡ്മില ദമ്പതികളാണ് ഫുട്ബോളിലെ സൂപ്പർതാരങ്ങളെ ചൊല്ലി വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങുന്നത്. അർജന്‍റീന-നൈജീരിയ മൽസരശേഷമായിരുന്നു ആർസനും ല്യൂഡ്മിലയും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്. രൂക്ഷമായ തർക്കത്തിനൊടുവിൽ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആർസൻ തീരുമാനിക്കുകയായിരുന്നു. പിറ്റേദിവസം തന്നെ അദ്ദേഹം കോടതിയിൽ കേസ് ഫയൽ ചെയ്തു.

2002 ലോകകപ്പ് മൽസരം ഒരു ഹോട്ടലിലെ ലോബിയിലിരുന്ന് കാണവെയാണ് ഇരുവരും തമ്മിൽ ആദ്യം കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. വൈകാതെ ഇവർ വിവാഹം കഴിക്കുകയും ചെയ്തു. കടുത്ത ഫുട്ബോൾ ആരാധകരായ ദമ്പതിമാർ തമ്മിൽ മെസിയെയും റൊണാൾഡോയെയും ചൊല്ലി തർക്കം പതിവായിരുന്നു. എന്നാൽ ഒടുവിൽ നടന്ന തർക്കം എല്ലാ സീമയും ലംഘിക്കുകയായിരുന്നു.
First published: July 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...