'എന്നോട് വായടക്കാൻ മെസി പറഞ്ഞു'; പരാതിയുമായി ബ്രസീൽ പരിശീലകൻ
'എന്നോട് വായടക്കാൻ മെസി പറഞ്ഞു'; പരാതിയുമായി ബ്രസീൽ പരിശീലകൻ
ഉറപ്പായും ഒരു മഞ്ഞ കാർഡ് ലഭിക്കാവുന്ന പ്രവർത്തിയാണ് മെസിയിൽനിന്ന് ഉണ്ടായത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇതേക്കുറിച്ച് അധികൃതർക്ക് പരാതി നൽകിയതായും ടിറ്റെ പറഞ്ഞു
റിയാദ്: സൂപ്പർ ക്ലാസിക് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന, ബ്രസീലിനെ കീഴടക്കിയശേഷം വിവാദം. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിക്കെതിരെ പരാതിയുമായി ബ്രസീൽ കോച്ച് ടിറ്റെ. മത്സരത്തിനിടെ, മെസി തന്നോട് വായടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ടിറ്റെയുടെ പരാതി. ഇക്കാര്യം അപ്പോൾത്തന്നെ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉറപ്പായും ഒരു മഞ്ഞ കാർഡ് ലഭിക്കാവുന്ന പ്രവർത്തിയാണ് മെസിയിൽനിന്ന് ഉണ്ടായത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇതേക്കുറിച്ച് അധികൃതർക്ക് പരാതി നൽകിയതായും ടിറ്റെ പറഞ്ഞു. തന്നോട് വായടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ആതേപോലെ തിരിച്ചു മറുപടി നൽകിയതായും ബ്രസീൽ പരിശീലകൻ പറയുന്നു.
13-ാം മിനിട്ടിൽ മെസി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. പെനാൽറ്റി കിക്കിൽനിന്നായിരുന്നു മെസിയുടെ ഗോൾ. പോസ്റ്റിന്റെ ഇടത് മൂലയിലേക്കുള്ള മെസിയുടെ കിക്ക് ബ്രസീൽ ഗോളി ആലിസൺ തട്ടിയകറ്റിയെങ്കിലും റീബൌണ്ട് ചെയ്തുവന്ന പന്ത് വലത് മൂലയിലേക്ക് അടിച്ചുകയറ്റിയാണ് മെസി വിജയഗോൾ നേടിയത്.
മത്സരത്തിന്റെ പത്താം മിനിട്ടിൽ ബ്രസീലിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. ഗബ്രിയേൽ ജീസസ് എടുത്ത കിക്കറ്റ് ലക്ഷ്യംകാണാതെ പോകുകയായിരുന്നു. മത്സരത്തിൽ തിരിച്ചടിക്കാൻ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ബ്രസീലിന് ഗോൾ നേടാനായില്ല. മറുവശത്ത് അർജന്റീനയ്ക്ക് ലഭിച്ച അര ഡസനോളം അവസരങ്ങൾ ആലിസൺ തട്ടിയകറ്റുകയും ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.