• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വംശീയാധിക്ഷേപം; മെസൂട് ഓസിൽ ഇനി ജർമൻ ജെഴ്സി അണിയില്ല


Updated: July 23, 2018, 6:57 AM IST
വംശീയാധിക്ഷേപം; മെസൂട് ഓസിൽ ഇനി ജർമൻ ജെഴ്സി അണിയില്ല

Updated: July 23, 2018, 6:57 AM IST
മ്യൂണിക്: ജർമൻ മിഡ്ഫീൽഡർ മെസൂട് ഓസിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരിൽ വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും ഓസിൽ വിധേയനായിരുന്നു. റഷ്യൻ ലോകകപ്പിൽ കിക്കോഫിന് മുൻപേ തുടങ്ങിയ വിവാദം ജർമനിയുടെ പുറത്താകലോടെ ചൂടുപിടിച്ചിരുന്നു.

ടീമിന് തന്നെ ആവശ്യമില്ലെന്ന് തോന്നുന്നതിനാൽ രാജി വയ്ക്കുന്നുവെന്ന് ഞായറാഴ്ചയാണ് ഓസിൽ പ്രഖ്യാപിച്ചത്. എന്നാൽ ക്ലബ് ഫുട്ബോളിൽ തുടരും. ഇംഗ്ലിഷ് ക്ലബ്ബായ ആർസണലിന്റെ താരമാണ് ഓസിൽ. ജർമനിക്കായി 92 കളികളിൽ ബൂട്ടണിഞ്ഞ ഓസിൽ 23 ഗോളുകൾ നേടിയിട്ടുണ്ട്.

ഓസിലും സഹതാരം ഇൽക്കേ ഗുൻഡോഗനും തുർക്കി പ്രസിഡന്റ് എർദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഇരുവരും തുർക്കി വംശജരാണ്. ഇതോടെ ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ശക്തമായി. ആരാധകർ ഇരുതാരങ്ങളെയും കൂകിവിളിച്ചു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഓസിൽ തയാറായിരുന്നില്ല.



'എർദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തെരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ്. ഞാനൊരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. എന്നാൽ, ചിത്രമെടുത്തതിന്റെ പേരിൽ ജർമൻ ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ ഒട്ടേറെ മേഖലയിൽനിന്ന് എതിർപ്പുണ്ടായി. ഇനിയും ജർമനിയുടെ ജഴ്സി ധരിക്കുന്നത് അവർക്കിഷ്ടമല്ലെന്നു മനസ്സിലായി. 2009ൽ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറിയതു മുതൽ ഇതുവരെ നേടിയതെല്ലാം സകലരും മറന്നുപോയിരിക്കുന്നു. വംശീയാധിക്ഷേപത്തിൽ അഭിരമിക്കുന്നവരെ ഫിഫ പോലെ വിശാല കാഴ്ചപ്പാടുള്ള സംഘടനകളിൽ ഉൾപ്പെടുത്തരുത്. വിവിധ വംശപാരമ്പര്യമുള്ളവരുടെ കളിയാണു ഫുട്ബോൾ. ഈ സാഹചര്യത്തിൽ, ജർമൻ ദേശീയ ടീമിൽ തുടരുന്നതിൽ അർത്ഥമില്ല. ഹൃദയഭാരത്തോടെ തന്നെയാണ് ഈ തീരുമാനമെടുത്തത്'– ഓസിൽ കത്തിൽ വിശദമാക്കി.

 
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626