• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊറിയയെ വീഴ്ത്തി മെക്സിക്കോ പ്രീ ക്വാർട്ടറിൽ


Updated: June 23, 2018, 11:06 PM IST
കൊറിയയെ വീഴ്ത്തി മെക്സിക്കോ പ്രീ ക്വാർട്ടറിൽ

Updated: June 23, 2018, 11:06 PM IST
മോസ്ക്കോ: ദക്ഷിണ കൊറിയയെ വീഴ്ത്തി മെക്സിക്കോ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെക്സിക്കോയുടെ ജയം. ഇതോടെ ഗ്രൂപ്പിൽ ആറ് പോയിന്‍റ് കരസ്ഥമാക്കിയ മെക്സിക്കോ അവസാന പതിനാറിൽ ഇടംകണ്ടെത്തി. എന്നാൽ രണ്ടു കളി തോറ്റ കൊറിയ ലോകകപ്പിൽനിന്ന് പുറത്തായി കഴിഞ്ഞു.

26-ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ കാർലോസ് വേലയാണ് മെക്സിക്കോയുടെ ആദ്യ ഗോൾ നേടിയത്. കടുത്ത പോരാട്ട വീര്യം പുറത്തെടുത്ത കൊറിയയ്ക്കെതിരെ പലപ്പോഴും മെക്സിക്കോ പ്രതിരോധത്തിലായിരുന്നു. ആദ്യ പകുതി 1-0ന് അവസാനിച്ചു. 66-ാം മിനുട്ടിൽ ഹെർണാണ്ടസിലൂടെയായിരുന്നു മെക്സിക്കോയുടെ രണ്ടാം ഗോൾ. ഇഞ്ചുറി ടൈം മൂന്നു മിനിട്ട് പിന്നിട്ടപ്പോഴായിരുന്നു കൊറിയയുടെ ഗോൾ. ഹ്യൂങ് മിൻ സണായിരുന്നു സ്കോറർ.

മൽസരത്തിലുടനീളം ശക്തമായ ആക്രമണം കെട്ടഴിച്ച കൊറിയ പലപ്പോഴും ഗോളിന് അടുത്തെത്തിയിരുന്നു. എന്നാൽ മെക്സിക്കോ ഗോളിയുടെ തകർപ്പൻ സേവുകളും നിർഭാഗ്യവുമാണ് കൊറിയയ്ക്ക് ഗോൾ നിഷേധിച്ചത്. കളിയുടെ ഗതിക്ക് വിപരീതമായി പെനാൽറ്റി വഴങ്ങേണ്ടിവന്നതാണ് മൽസരത്തിൽ ഏഷ്യൻ ടീമിന് തിരിച്ചടിയായത്.
First published: June 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍