HOME /NEWS /Sports / 'MI Emirates', 'MI Capetown'; പുതിയ ടി20 ടീമുകളുടെ പേര് അനാവരണം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ്

'MI Emirates', 'MI Capetown'; പുതിയ ടി20 ടീമുകളുടെ പേര് അനാവരണം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ ഇന്ത്യൻസ് #OneFamily-ലേക്ക് രണ്ട് ടീമുകൾ കൂടി

മുംബൈ ഇന്ത്യൻസ് #OneFamily-ലേക്ക് രണ്ട് ടീമുകൾ കൂടി

മുംബൈ ഇന്ത്യൻസ് #OneFamily-ലേക്ക് രണ്ട് ടീമുകൾ കൂടി

  • Share this:

    ഐപിഎല്ലിലെ പ്രമുഖ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് മുംബൈ ഇന്ത്യൻസ് #വൺ ഫാമിലിയിൽ ചേരുന്ന രണ്ട് പുതിയ ഫ്രാഞ്ചൈസികളുടെ പേരും ബ്രാൻഡ് ഐഡന്റിറ്റിയും അനാവരണം ചെയ്തു. യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20യിലെ ‘എംഐ എമിറേറ്റ്സ്’, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ടി20 ലീഗിലെ ‘എംഐ കേപ്ടൗൺ’ എന്നിവയാണ് നീലയും സ്വർണവും അലങ്കാരമാക്കിയ ടീമിന്റെ പേരുകൾ.

    എംഐ എമിറേറ്റ്സ്’, ‘എംഐ കേപ് ടൗൺ’ – ഈ പേരുകൾ തിരഞ്ഞെടുത്തത് ടീമുകള്‍ പ്രതിനിധീകരിക്കുന്ന പ്രത്യേക പ്രദേശങ്ങളെ സൂചിപ്പിക്കാനാണ്. ‘മൈ എമിറേറ്റ്‌സ്’, ‘മൈ കേപ്ടൗൺ’ എന്നിങ്ങനെയായിരിക്കും വായിക്കുക. #OneFamily-യുടെ ആഗോള വിപുലീകരണം, ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും പ്രിയപ്പെട്ട ടീമുകളിലൊന്നായി മുംബൈ ഇന്ത്യൻസിനെ ഉയർത്താൻ സഹായിച്ച ധാർമ്മികതയും മൂല്യങ്ങളും മറ്റു ലീഗുകളിലേക്കും കൊണ്ടുവരാൻ സഹായിക്കും.

    “ഞങ്ങളുടെ #Onefamily-ലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ ‘MI എമിറേറ്റ്സ്’ & ‘MI കേപ് ടൗൺ’ എന്നിവയെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം എംഐ ക്രിക്കറ്റിന് അപ്പുറത്താണ്. സ്വപ്നം കാണാനും നിർഭയരായിരിക്കാനും ജീവിതത്തിൽ പോസിറ്റീവ് മനോഭാവം വളർത്താനുമുള്ള കഴിവ് അത് ഉൾക്കൊള്ളുന്നു. എംഐ എമിറേറ്റ്‌സും എംഐ കേപ്ടൗണും ഒരേ ധാർമ്മികത സ്വീകരിക്കുമെന്നും എംഐയുടെ ആഗോള ക്രിക്കറ്റ് പൈതൃകത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്!”- റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ‌നിത എം അംബാനി പറഞ്ഞു,

    ക്രിക്കറ്റ്, ഫുട്ബോൾ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലൂടെ പുതിയൊരു കായിക അന്തരീക്ഷം, സ്പോണ്‍സർഷിപ്പ്, കൺസൾട്ടൻസി, കായിക നൈപുണ്യ വികസനം എന്നിവകൊണ്ടുവരുന്നതിലും ഈ മേഖലയില്‍ അനുകൂലമായ മാറ്റത്തിനും റിലയൻസ് ഇൻഡസ്ട്രീസ് നിർണായക പങ്കാണ് വഹിച്ചത്.

    റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെക്കുറിച്ച്

    ഈ വർഷം മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 792,756 കോടി രൂപ (104.6 ബില്യൺ ഡോളർ) റവന്യൂവരുമാനവും 110,778 കോടി രൂപ (14.6 ബില്യൺ ഡോളർ) സാമ്പത്തിക ലാഭവും 67,845 കോടി രൂപ (9.0 ബില്യൺ ഡോളർ) അറ്റാദായവും ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല കമ്പനിയാണ് റിലയൻസ്. റിലയൻസിന്റെ പ്രവർത്തനങ്ങൾ ഹൈഡ്രോകാർബൺ പര്യവേക്ഷണവും ഉൽപ്പാദനവും, പെട്രോളിയം ശുദ്ധീകരണവും വിപണനവും, പെട്രോകെമിക്കൽസ്, റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്നു.

    2022-ലെ ഫോർച്യൂണിന്റെ “ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ” ഗ്ലോബൽ 500 പട്ടികയിൽ ഇടംനേടിയ, ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ഉയർന്ന റാങ്കുള്ള സ്വകാര്യമേഖലാ കമ്പനിയായ റിലയൻസ് 104-ാം സ്ഥാനത്താണ്. ഇന്ത്യൻ കമ്പനികളിൽ ഏറ്റവും മികച്ച സ്ഥാനമാണിത്. ലിങ്ക്ഡ്ഇന്നിന്റെ മികച്ച കമ്പനികളുടെ പട്ടികയിലും കമ്പനി ഉൾപ്പെട്ടിരുന്നു.

    First published:

    Tags: Cricket news, Mukesh Ambani, Mumbai indians, Nita Ambani, Reliance Industries, Reliance Industries Limited