• HOME
  • »
  • NEWS
  • »
  • sports
  • »
  • Michael Clarke |എല്ലാം തികഞ്ഞവരെ നോക്കി ഇരുന്നാല്‍ 15 വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയ്ക്ക് ക്യാപ്റ്റന്‍ ഉണ്ടാകില്ല: മൈക്കല്‍ ക്ലാര്‍ക്ക്

Michael Clarke |എല്ലാം തികഞ്ഞവരെ നോക്കി ഇരുന്നാല്‍ 15 വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയ്ക്ക് ക്യാപ്റ്റന്‍ ഉണ്ടാകില്ല: മൈക്കല്‍ ക്ലാര്‍ക്ക്

പണ്ട് പോണ്ടിങ്ങ് പബ്ബില്‍ മദ്യപിച്ച് ഇടിയുണ്ടാക്കിയ സംഭവവും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.

മൈക്കല്‍ ക്ലാര്‍ക്ക്

മൈക്കല്‍ ക്ലാര്‍ക്ക്

  • Share this:
    എല്ലാം തികഞ്ഞ മാന്യന്‍മാരെ നോക്കിയിരുന്നാല്‍ ഓസ്ട്രേലിയന്‍(Australia) ക്രിക്കറ്റ് ടീമിന് അടുത്ത കാലത്തൊന്നും ക്യാപ്റ്റനെ(Captain) കിട്ടില്ലെന്ന് തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്(Michael Clarke). ആഷസിന് മുന്‍പ് ഓസീസ് ടീമിന് പുതിയ നായകനെ കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമങ്ങള്‍ തുടരവെയാണ് ക്ലാര്‍ക്ക് നയം വ്യക്തമാക്കിയത്.

    സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്‌ന ചിത്രങ്ങളും അയച്ച സംഭവത്തില്‍ ടിം പെയ്ന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് രംഗത്തെത്തിയത്.

    ടിം പെയ്‌ന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരാജയപ്പെട്ടെന്ന് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. 'ഇക്കാര്യത്തില്‍ കളിക്കാരനു പിന്തുണ നല്‍കാത്തതെന്താണ്? ഒരു തെറ്റും ചെയ്യാത്തവരെ കാത്തിരുന്നാല്‍ 15 വര്‍ഷം കഴിഞ്ഞാലും ക്യാപ്റ്റനാക്കാന്‍ ആളെ ലഭിക്കുമെന്ന് തോന്നുന്നില്ല'- ക്ലാര്‍ക്ക് പറഞ്ഞു.

    പണ്ട് പോണ്ടിങ്ങ് പബ്ബില്‍ മദ്യപിച്ച് ഇടിയുണ്ടാക്കിയ സംഭവവും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. 'ഞാന്‍ ക്യാപ്റ്റന്‍സി കൈയാളിയ സമയത്തേക്കോ അതും കടന്ന് റിക്കി പോണ്ടിങ്ങിന്റെ കാലത്തേക്കോ തിരിച്ചുപോയിനോക്കൂ. പോണ്ടിങ്ങ് പബ്ബില്‍ മദ്യപിച്ച് വഴക്കുണ്ടാക്കി. അതുകൊണ്ട് അദ്ദേഹത്തിന് ക്യാപ്റ്റന്‍സി നല്‍കുമായിരുന്നില്ലേ? പോണ്ടിങ്ങ് ഒരു മാതൃകയാണ്. ക്രിക്കറ്റിന്റെ ഉന്നതമായ തലത്തില്‍ കളിക്കുമ്പോള്‍ സമയത്തിനും പരിചയസമ്പത്തിനും പകത്വയ്ക്കും വലിയ പങ്കുണ്ടെന്നും ക്യാപ്റ്റന്‍സി എങ്ങനെ ഒരാളെ മാറ്റിമറിക്കുമെന്നും അദ്ദേഹം നിങ്ങള്‍ക്ക് തെളിയിച്ചുതന്നു'- ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

    Halal Food | 'ഹലാല്‍ ഭക്ഷണം വേണമെന്ന് പറഞ്ഞിട്ടില്ല; താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം'; വിശദീകരണവുമായി BCCI

    ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിസിസിഐ. ഹലാല്‍ ഭക്ഷണമെന്ന നിബന്ധന മുന്നോട്ട് വെച്ചിട്ടില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. കാണ്‍പൂരില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിസിസന്‍ഡ് ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവില്‍ ഹലാല്‍ നിര്‍ബന്ധമാക്കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

    താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗനിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ലെന്ന് അരുണ്‍ ധുമാല്‍ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ബിസിസിഐയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ ഉയര്‍ന്നിരുന്നു.

    അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യ. വിരാട് കോഹ്ലി ക്യാപ്റ്റനായ ശേഷം കളിക്കാരുടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കളിക്കാരുടെ കായിക ക്ഷമത അളക്കുന്ന യോ- യോ ടെസ്റ്റ് കൂടി പ്രാബല്യത്തില്‍ വന്നതോടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്താന്‍ കളിക്കാര്‍ നിര്‍ബന്ധിതരായിരുന്നു.

    ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയുടെ നായകത്വത്തിന്‍ കീഴിലായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുക. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. മുംബയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമേ സ്ഥിരം ടെസ്റ്റ് ക്യാപ്ടനായ വിരാട് കോഹ്ലി ടീമിനൊപ്പം ചേരുകയുള്ളു.
    Published by:Sarath Mohanan
    First published: