HOME » NEWS » Sports » MICHAEL HUSSEY TESTS POSITIVE FOR COVID 19 AGAIN JK INT

ആദ്യം നെഗറ്റീവ്, പിന്നെ പോസിറ്റീവ്; മൈക്ക് ഹസ്സിയെ വലച്ച് കോവിഡ്

ഐപിഎല്ലിനിടെ കോവിഡ് പോസിറ്റീവായ ആദ്യ വിദേശയായിരുന്നു 45 കാരനായ ഹസ്സി

News18 Malayalam | news18-malayalam
Updated: May 11, 2021, 11:08 PM IST
ആദ്യം നെഗറ്റീവ്, പിന്നെ പോസിറ്റീവ്; മൈക്ക് ഹസ്സിയെ വലച്ച് കോവിഡ്
Michael Hussey
  • Share this:
ഐപിഎല്ലിനിടെ കൊവിഡ് ബാധിതനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ മൈക് ഹസി കൊവിഡ് മുക്തനായശേഷം വീണ്ടും നടത്തിയ പരിശോധനയില്‍ കൊവിഡ് പോസറ്റീവായി. കോവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് കോച്ചായ ഓസ്ട്രേലിയക്കാരനായ മൈക്കല്‍ ഹസ്സിയുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് ഇതോടെ നീളും. വെള്ളിയാഴ്ച നടത്തിയ കോവിഡ് ടെസ്റ്റില്‍ ഹസിയുടെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായതോടെയാണ് ഹസ്സിക്ക് കുറച്ച് ദിവസം കൂടി ഇന്ത്യയില്‍ തങ്ങേണ്ട സാഹചര്യം ഉണ്ടായത്.

ഐപിഎല്ലിനിടെ കോവിഡ് പോസിറ്റീവായ ആദ്യ വിദേശയായിരുന്നു 45 കാരനായ ഹസ്സി. കഴിഞ്ഞയാഴ്ചയായിരുന്നു സിഎസ്‌കെ സപ്പോര്‍ട്ട് സ്റ്റാഫുകളിലെ ചിലര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചത്. ബൗളിങ് കോച്ച് ലക്ഷ്മപതി ബാലാജിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതിനു ശേഷമായിരുന്നു ഹസ്സിയുടെ ഫലവും പോസിറ്റിവായത്. ബാലാജിയില്‍ നിന്നാവാം അദ്ദേഹത്തിനു വൈറസ് ബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. ചെറിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമാണ് ഹസ്സിക്കുള്ളതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിരുന്നു.

Also Read-ആരുമായും സമ്പര്‍ക്കം പാടില്ല; ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളോട് നിലപാട് കടുപ്പിച്ച് ബി സി സി ഐ

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ ഫലം നെഗറ്റീവായപ്പോള്‍ ഹസ്സി രോഗമുക്തനാവുന്നുവെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷെ ഏറ്റവും പുതിയ പരിശോധനയില്‍ അദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയിലാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവായിരുന്നെങ്കില്‍ ഹസ്സിക്കു നാട്ടിലേക്കു മടങ്ങിപ്പോവാന്‍ കഴിയുമായിരുന്നു. ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഓസ്‌ട്രേലിയക്കാരെല്ലാം ഐപിഎല്‍ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് മാലദ്വീപിലേക്ക് പോയിരുന്നു. എന്നാല്‍ കൊവിഡ് പോസറ്റീവ് ആയതിനാല്‍ ഹസിക്ക് ഇവര്‍ക്കൊപ്പം പോവാനായില്ല. ഇന്ത്യ വിടുന്നതിന് മുമ്പ് തുടര്‍ച്ചയായ മൂന്ന് പരിശോധനകളില്‍ കൊവിഡ് നെഗറ്റീവായിരിക്കണമെന്ന് ഓസ്‌ട്രേലിയന്‍ കളിക്കാരുടെ അസോസിയേഷന്റെ നിര്‍ദേശമുണ്ട്. ഇപ്പോള്‍ വീണ്ടും ഫലം പോസിറ്റീവായതിനാല്‍ അദ്ദേഹത്തിനു രാജ്യം വിട്ട് പോകാന്‍ കഴിയില്ല.

മെയ് ആറിനു ഡല്‍ഹിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഹസ്സിക്കു ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ അവിടെ നിന്നും എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലെത്തിക്കുകയായിരുന്നു. നിലവില്‍ ചെന്നൈയിലെ ഒരു ആശുപത്രിയിലാണ് ഹസ്സി ചികില്‍സയില്‍ കഴിയുന്നത്. ഇതേ ആശുപത്രിയില്‍ തന്നെയാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ടിം സീഫേര്‍ട്ടും കോവിഡ് ബാധിതനായി ചികില്‍സയിലുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ രോഗം പിടിപെട്ട നാലാമത്തെ താരം കൂടിയാണ് അദ്ദേഹം. വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, പ്രസിദ്ധ് കൃഷ്ണ എന്നീ കൊല്‍ക്കത്ത താരങ്ങള്‍ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

Also Read-മറ്റു രാജ്യങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കരുത്; കായിക താരങ്ങളോട് കിരണ്‍ റിജ്ജു

കൊവിഡ് മുക്തനായാല്‍ ഹസ്സി മാലദ്വീപിലേക്കായിരിക്കും യാത്ര തിരിക്കുക. നിലവില്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഓസ്ട്രേലിയന്‍ സംഘവും ഇവിടെയാണുള്ളത്. കുറച്ചുനാള്‍ ഇവിടെ തങ്ങിയ ശേഷമായിരിക്കും ഇവര്‍ ഓസ്ട്രേലിയയിലേക്കു തിരിക്കുക. നിലവില്‍ ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതു കാരണമാണ് ഓസീസ് താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും മാലദ്വീപിലേക്കു പോവേണ്ടി വന്നത്.

നേരത്തെ, ഐപിഎല്ലിലെ ബയോ ബബിളിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തുകയാണെന്ന് ബിസിസിഐ അറിയിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, പ്രസിദ്ധ് കൃഷ്ണ, തിം സീഫേര്‍ട്ട്, സണ്‍റൈസേഴ്‌സ് താരം വൃദ്ധിമാന്‍ സാഹ, ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്ര എന്നിവരാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കോവിഡ് നെഗറ്റീവായതോടെ അവരുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു.
Published by: Jayesh Krishnan
First published: May 11, 2021, 11:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories