നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ടിൽ ഇന്ത്യ വിയർക്കും; ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സര പരമ്പരയിലെ വിജയികളെ പ്രവച്ചിച്ച് മൈക്കൽ വോൺ

  ഇംഗ്ലണ്ടിൽ ഇന്ത്യ വിയർക്കും; ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സര പരമ്പരയിലെ വിജയികളെ പ്രവച്ചിച്ച് മൈക്കൽ വോൺ

  ഇംഗ്ലണ്ടുമായുള്ള പരമ്പര രണ്ട് മാസം ദൂരെയാണെങ്കിലും പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് കൊണ്ട് വീണ്ടുമൊരു പ്രവചനവുമായി വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനായ മൈക്കൽ വോൺ.

  India vs Englond

  India vs Englond

  • Share this:
   ജൂണിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിന് ശേഷം ഇന്ത്യ വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചുവരിക ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലൂടെയായിരിക്കും. ഓഗസ്റ്റിൽ തുടങ്ങുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് സെപ്റ്റംബറിലാണ്. ഈ പരമ്പരക്ക് വേണ്ടി ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷവും ഇംഗ്ലണ്ടിൽ തന്നെ തുടരും. ഫലത്തിൽ മൂന്ന് മാസത്തോളം നീളുന്ന ഇംഗ്ലണ്ട് പര്യടനത്തിനാണ് ഇന്ത്യൻ ടീം തയ്യാറെടുക്കുന്നത്.

   ഇംഗ്ലണ്ടുമായുള്ള പരമ്പര രണ്ട് മാസം ദൂരെയാണെങ്കിലും പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് കൊണ്ട് വീണ്ടുമൊരു പ്രവചനവുമായി വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനായ മൈക്കൽ വോൺ. ഇംഗ്ലണ്ടിൽ ഇന്ത്യക്ക് രക്ഷയുണ്ടാകില്ല എന്നാണ് പ്രവചനം. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഇരുടീമുകളും ടെസ്റ്റ് പരമ്പരയില്‍ നേര്‍ക്കുനേര്‍ വരുന്നത്. നേരത്തേ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയോട് 3-1ന് പരാജയപ്പെട്ടിരുന്നു. ഈ പരമ്പരയിൽ നേടിയ വിജയത്തിൻ്റെ ബലത്തിലാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചത്. ന്യൂസിലൻഡ് ആണ് എതിരാളികൾ. ക്രിക്കറ്റ് പ്രേമികൾ എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് ഇനി വരാൻ പോകുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരാകും വിജയിക്കുക എന്നതോടൊപ്പം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പ്രകടനം എങ്ങനെയാകും എന്നും ആരാധകർ കാത്തിരിക്കുന്നു.

   ഇന്ത്യക്ക് എപ്പോഴും വെല്ലുവിളികൾ സമ്മാനിച്ചിട്ടുള്ള സ്ഥലമാണ് ഇംഗ്ലണ്ട്. നിലവിൽ മികച്ച ഫോമിൽ നിൽക്കുന്ന ഇന്ത്യ ഇംഗ്ലണ്ടും കീഴടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മറുവശത്ത് ഇന്ത്യയിൽ തോറ്റതിന് ഇംഗ്ലണ്ടിന് പകരംവീട്ടേണ്ടതുണ്ട്. എന്തുകൊണ്ടും ആവേശകരമായിരിക്കും ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം എന്നത് ഉറപ്പാണ്.

   You may also like:French Open 2021| ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി നവോമി ഒസാക്ക; തീരുമാനം സംഘാടകരോടുള്ള പ്രതിഷേധം?

   ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം ഇപ്പോള്‍ മുഴുവന്‍ സമയ ക്രിക്കറ്റ് നിരീക്ഷകനാണ് വോണ്‍. താരങ്ങളെയും, ടീമുകളെയും ട്രോളുന്നതിലും അദ്ദേഹം വിരുതനാണ്. എന്നാല്‍ അതിൽ ചിലതെല്ലാം അദ്ദേഹത്തിന് തന്നെ വിനയായി മാറുകയാണ് പതിവ്. തന്റെ വിവാദ പരാമര്‍ശങ്ങള്‍ പലപ്പോഴും തനിക്കെതിരായി മാറാറുണ്ടെങ്കിലും അദ്ദേഹം ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും പിന്തിരിയാറില്ല. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ വിജയികളെ പ്രവചിച്ച വോൺ പറയുന്നത് പരമ്പര ഇംഗ്ലണ്ട് ഉറപ്പായിട്ടും ജയിക്കും എന്നതാണ്. പരമ്പര ഇംഗ്ലണ്ടിലാണെന്നുള്ളത് കൊണ്ട് തന്നെ ഇംഗ്ലണ്ടിന് തന്നെയാണ് വിജയസാധ്യത എന്നാണ് വോണിൻ്റെ പക്ഷം.

   You may also like:കോവിഡ്: കോപ്പ അമേരിക്ക അജർന്‍റീനയിൽനിന്ന് മാറ്റിയേക്കും; മറ്റു വേദികൾ പരിഗണിക്കുന്നു

   ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പരമ്പര കളിച്ചപ്പോഴെല്ലാം അവർക്ക് തോൽവി രുചിക്കേണ്ടി വന്നിട്ടുണ്ട്, അതുപോലെ തന്നെ ഇന്ത്യ ഇംഗ്ലണ്ടില്‍ വന്നപ്പോഴെല്ലാം അവർ ഇവിടെ പരാജയപ്പെടുകായാണ് ഉണ്ടായിട്ടുള്ളത്. ഇപ്രാവശ്യവും ഇത് തന്നെയാകും സംഭവിക്കുകയെന്നാണ് ഞാന്‍ കരുതുന്നത്. ഡ്യൂക്ക് ബോള്‍ കൊണ്ടു കളിക്കുമ്പോള്‍ ഇംഗ്ലണ്ടിനെ പോലൊരു ടീമിനെ അവർക്ക് അനുകൂലമായ സാഹചര്യങ്ങളിൽ തോല്‍പ്പിക്കുകയെന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മുൻ ഇംഗ്ലണ്ട് നായകൻ‍ വ്യക്തമാക്കി.

   2007ലായിരുന്നു ഇംഗ്ലണ്ടിൽ ഇന്ത്യയുടെ അവസാന പരമ്പര വിജയം. 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ അന്ന് ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത്. എന്നാല്‍ അതിനു ശേഷം അവിടെ കളിച്ചപ്പോഴെല്ലാം ഇന്ത്യ ദയനീയമായി തോറ്റു മടങ്ങി. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ശേഷം മുൻ ഇന്ത്യൻ നായകനായ എംഎസ് ധോണിക്കു കീഴില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ 0-4 എന്ന നിലയിൽ ദയനീയമായി തോറ്റു. നാലു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അടുത്ത പര്യടനത്തില്‍ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച് ലീഡ് എടുത്തതിന് ശേഷം പരമ്പര 1-3 എന്ന നിലയിൽ കൈവിട്ടു. 2018ൽ ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിച്ചപ്പോൾ വിരാട് കോഹ്ലി നയിച്ച ഇന്ത്യയെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 4-1നായിരുന്നു തകർത്തുവിട്ടത്.

   അതേസമയം, ഇംഗ്ലണ്ടിൽ ഇന്ത്യക്ക് നിലയുറപ്പിക്കാൻ കഴിയില്ല എന്ന് പറയുന്ന മുൻ ഇംഗ്ലണ്ട് നായകൻ്റെ അഭിപ്രായത്തിൽ നിന്നും തീര്‍ത്തും വ്യതസ്തമായ ഒരു അഭിപ്രായമാണ് ഇന്ത്യയുടെ ഇതിഹാസ താരവും മുൻ ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡിൻ്റെത്. 2007ല്‍ ദ്രാവിഡിനു കീഴിലായിരുന്നു ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ പരമ്പര നേട്ടം നേടിയത്. അതിനു ശേഷം ഇംഗ്ലണ്ടിൽ പരമ്പര ജയിക്കുന്നതിനായി ഇന്ത്യക്കു ലഭിച്ചേക്കാവുന്ന ഏറ്റവും മികച്ച അവസരമാണിതെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. ഇന്ത്യ 3-2നു പരമ്പര നേടുമെന്നാണ് അദ്ദേഹം പറഞ്ഞത്.
   Published by:Naseeba TC
   First published:
   )}