HOME /NEWS /Sports / ഐ പി എല്ലില്‍ ഏത് ക്യാപ്റ്റന് കീഴില്‍ കളിക്കാനാണ് ഇഷ്ടം? ആഗ്രഹം തുറന്ന് പറഞ്ഞ് മൈക്കല്‍ വോണ്‍

ഐ പി എല്ലില്‍ ഏത് ക്യാപ്റ്റന് കീഴില്‍ കളിക്കാനാണ് ഇഷ്ടം? ആഗ്രഹം തുറന്ന് പറഞ്ഞ് മൈക്കല്‍ വോണ്‍

മൈക്കൽ വോൺ

മൈക്കൽ വോൺ

ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം മോശം ബാറ്റിങ് കാഴ്ചവെച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീമാണ് ഇന്ത്യന്‍ നാഷണല്‍ ടീമിനെക്കാള്‍ നല്ലതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്

  • Share this:

    മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം ഇപ്പോള്‍ മുഴുവന്‍ സമയ ക്രിക്കറ്റ് നിരീക്ഷകനാണ്. താരങ്ങളെയും, ടീമുകളെയും ട്രോളുന്നതിലും അദ്ദേഹം വിരുതനാണ്. എന്നാല്‍ തൊട്ടടുത്ത നിമിഷത്തില്‍ അതെല്ലാം അദ്ദേഹത്തിന് തന്നെ വിനയായി മാറുകയും ചെയ്യും. തന്റെ വിവാദ പരാമര്‍ശങ്ങള്‍ പലപ്പോഴും തനിക്ക് തന്നെ പൊങ്കാലക്കുള്ള വകയായി മാറുമെങ്കിലും അദ്ദേഹം ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും പിന്തിരിയാറില്ല. മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരിലെ പ്രമുഖ ട്രോളനുമായ വസിം ജാഫറുമായി വോണ്‍ ഇടയ്ക്കിടെ ട്വിറ്ററില്‍ വാക്‌പോരുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ രസകരമായ ഒരു ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് മൈക്കല്‍ വോണ്‍.

    ഐ പി എല്ലില്‍ ഏത് ക്യാപ്റ്റന്റെ കീഴിലാണ് കളിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടേതാണ്. എം എസ് ധോണിയെയും വിരാട് കോഹ്ലിയെയും മാറ്റി നിര്‍ത്തിക്കൊണ്ടാണ് വോണ്‍ രോഹിത്തിനെ തിരഞ്ഞെടുത്തത്. ലോകത്തിലെ തന്നെ മികച്ച ടി20 ടീമാണ് മുംബൈ എന്നും രോഹിത് വിസ്മയിപ്പിക്കുന്ന ക്യാപ്റ്റനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് മുംബൈ താരത്തെയാണ് ഇംഗ്ലണ്ട് ടീമില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നത് എന്നാ ചോദ്യത്തിനും അദ്ദേഹം രോഹിത് ശര്‍മയുടെ പേര് തന്നെയാണ് പറഞ്ഞത്. ഇംഗ്ലണ്ടിനായി മൂന്നു ഫോര്‍മാറ്റുകളിലും രോഹിത് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും വോന്‍ വ്യക്തമാക്കി. ക്രിക്ക് ട്രാക്കെറിന് നല്‍കിയ അഭിമുഖത്തിലാണ് വോണ്‍ ഇതെല്ലാം വെളിപ്പെടുത്തിയത്.

    Also Read-ഇന്ത്യയുടെ നേട്ടങ്ങൾക്ക് കോഹ്ലിയെക്കാളും പ്രാധാന്യമർഹിക്കുന്നത് മറ്റൊരാൾ, വെളിപ്പെടുത്തലുമായി മോണ്ടി പനേസർ

    മൈക്കല്‍ വോണ്‍ ഇതാദ്യമായല്ല മുംബൈ ഇന്ത്യന്‍സിനെ സമൂഹ മാധ്യമങ്ങളില്‍ പ്രശംസിക്കുന്നത്. ഈയിടെ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം മോശം ബാറ്റിങ് കാഴ്ചവെച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീമാണ് ഇന്ത്യന്‍ നാഷണല്‍ ടീമിനെക്കാള്‍ നല്ലതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അന്ന് മുന്‍ ഇന്ത്യന്‍ താരവും വസിം ജാഫര്‍ നല്ല മറുപടി നല്‍കിയിരുന്നു. 'എല്ലാ ടീമുകള്‍ക്കും ഇംഗ്ലണ്ട് ടീമിനെ പോലെ 4 ഓവര്‍സീസ് കളിക്കാരെ ടീമില്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല' എന്നാണ് ജാഫര്‍ പ്രതികരിച്ചത്.

    മറ്റു രാജ്യങ്ങളില്‍ ജനിച്ച് ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിക്കുന്ന കളിക്കാരെക്കുറിച്ചാണ് ജാഫര്‍ സൂചിപ്പിച്ചത്. ഇംഗ്ലണ്ട് ടി20 ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ മുന്‍ അയര്‍ലണ്ട് ടീമംഗമായിരുന്നു. മോര്‍ഗനെ കൂടാതെ ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍, ജെയ്‌സണ്‍ റോയ്, ബെന്‍ സ്റ്റോക്‌സ്, എന്നിവരും ഇംഗ്ലണ്ടില്‍ ജനിച്ചവരല്ല. മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ വര്‍ഷം ഐ പി എല്‍ ചാമ്പ്യന്‍മാരായപ്പോള്‍ ഐ സി സി യുടെ ടി20 ലോകകപ്പ് നേടാന്‍ കഴിവുള്ള ടീമാണെന്നാണ് വോണ്‍ ട്വീറ്റ് ചെയ്തത്.

    First published:

    Tags: Ipl, Michael Vaughan