HOME » NEWS » Sports » MICHAEL VAUGHAN PREDICTS INDIA VS ENGLAND SERIES VICTORY THIS WAY MM INT

India Vs England | ഇന്ത്യ - ഇംഗ്ലണ്ട്: ഏകദിന പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരുമെന്ന് മൈക്കൽ വോൺ

ഇംഗ്ലണ്ടിനെ ഇന്ത്യക്ക് അനായാസം തോൽപ്പിക്കാമെന്നാണ് മൈക്കൽ വോൺ ട്വീറ്റ് ചെയ്തത്

News18 Malayalam | news18-malayalam
Updated: March 23, 2021, 6:46 PM IST
India Vs England | ഇന്ത്യ - ഇംഗ്ലണ്ട്: ഏകദിന പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരുമെന്ന് മൈക്കൽ വോൺ
മൈക്കൽ വോൺ
  • Share this:
ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ വിജയിയെ പ്രവചിച്ച്‌ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. 3-0ന് ഇന്ത്യ പരമ്പര തൂത്തുവാരുമെന്നാണ് മൈക്കല്‍ വോണിന്റെ പ്രവചനം. റൂട്ട്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരില്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ടിനെ ഇന്ത്യക്ക് അനായാസം തോൽപ്പിക്കാമെന്നാണ് മൈക്കൽ വോൺ ട്വീറ്റ് ചെയ്തത്. റൂട്ടും ആര്‍ച്ചറും ഇംഗ്ലണ്ട് നിരയിലില്ലാത്തത് ടീമിന് തിരിച്ചടിയാവുമെന്നാണ് മൈക്കല്‍ വോണ്‍ വിലയിരുത്തിയത്.

ടെസ്റ്റ്, T20 പരമ്പര നേടി വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. എന്നാൽ അഭിമാന പരമ്പര നേട്ടം മുന്നിൽ ലക്ഷ്യം വച്ചാണ് ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര പൂനെയിലാണ് നടക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനം ഇല്ലാതെയാവും മത്സരങ്ങള്‍ നടത്തുക.

വലത് കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ക്ക് ഏകദിന പരമ്പര നഷ്ടമായത്. ആര്‍ച്ചര്‍ നാട്ടിലേക്ക് മടങ്ങി. T20 പരമ്പരയോടെയാണ് ആര്‍ച്ചറുടെ പരിക്ക് വഷളായത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആര്‍ച്ചറുടെ പരിക്ക് വിശകലനം ചെയ്യും. ഐപിഎല്ലിന്റെ തുടക്കം ആര്‍ച്ചര്‍ക്ക് നഷ്ടമാവുമെന്ന് ഉറപ്പാണ്. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ മിന്നും താരമാണ് ആർച്ചർ.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ജാക്ക് ബോള്‍, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് മലന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായി ടീമില്‍ തുടരും.



മുൻപും മൈക്കൽ വോൺ ഇത്തരത്തിലുള്ള പ്രവചനങ്ങൾ നടത്തി നാണം കെട്ടിട്ടുണ്ട്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർക്ക് ഇടയ്ക്കിടെ ഇരയാകാറുണ്ട്. ഈയിടെ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ തോൽക്കുമെന്ന് വോൺ പ്രവചിച്ചുവെങ്കിലും, ടീം T20 പരമ്പരയും, ടെസ്റ്റ് പരമ്പരയും ജയിച്ചുകൊണ്ട് അത് തെറ്റാണെന്ന് തെളിയിച്ചിരുന്നു.

മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും മുൻ ഇന്ത്യൻ താരങ്ങളും തമ്മിൽ സോഷ്യൽ മീഡിയയിലെ വാക്പോരുകൾ ഈയിടെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനമാണ് വാക്പോരിനുള്ള വിഷയങ്ങൾ കൂടുതലായും ഉണ്ടാക്കുന്നത്. ഇന്ത്യൻ ടീമിനെ പരിഹസിച്ചും മുംബൈ ഇന്ത്യൻസ് ടീമിനെ വാനോളം പുകഴ്ത്തിയും മൈക്കൽ വോൺ ഇടയ്ക്കിടെ രംഗത്തെത്താറുണ്ട്. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും ഇന്ത്യൻ താരങ്ങൾ വോണിന് നൽകാറുണ്ട്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ ടീം മോശം ബാറ്റിങ് കാഴ്ച വച്ചപ്പോൾ മുംബൈ ഇന്ത്യൻസ് ടീമാണ് ഇന്ത്യൻ നാഷണൽ ടീമിനെക്കാൾ നല്ലതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അന്നും വസിം ജാഫർ നല്ല മറുപടി നൽകിയിരുന്നു. 'എല്ലാ ടീമുകൾക്കും ഇംഗ്ലണ്ട് ടീമിനെ പോലെ നാല് ഓവർസീസ് കളിക്കാരെ ടീമിൽ ഉൾപെടുത്താൻ കഴിഞ്ഞെന്ന് വരില്ല' എന്നാണ് ജാഫർ പ്രതികരിച്ചത്. മറ്റു രാജ്യങ്ങളിൽ ജനിച്ച് ഇപ്പോൾ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിക്കുന്ന കളിക്കാരെക്കുറിച്ചാണ് ജാഫർ സൂചിപ്പിച്ചത്.

ഇംഗ്ലണ്ട് T20 ക്യാപ്റ്റൻ ഇയോൻ മോർഗൻ മുൻ അയർലണ്ട് ടീമംഗമായിരുന്നു. മോർഗനെ കൂടാതെ ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ക്രിസ് ജോർദാൻ, ജെയ്സൺ റോയ്, ബെൻ സ്റ്റോക്സ്, എന്നിവരും ഇംഗ്ലണ്ടിൽ ജനിച്ചവരല്ല.

English summary: Michael Vaughan makes early ODI series prediction that India will win the series against England by 3-0
Published by: user_57
First published: March 23, 2021, 6:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories