ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഈ വർഷം തുടക്കത്തിൽ നടന്ന ചില മത്സരങ്ങളുടെ ഫലം തന്റെ ട്വീറ്റുകളിലൂടെ പ്രവചിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ അനുകൂലിച്ചും അദ്ദേഹം മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ അമിതമായി ട്രോൾ ചെയ്യപ്പെടുന്നതിനാൽ ഈ മുൻ ക്രിക്കറ്റ് താരം പലപ്പോഴും ഇന്ത്യൻ ആരാധകരുടെ കളിയാക്കലുകളും നേരിടേണ്ടി വരാറുണ്ട്. എന്നാൽ തന്റെ തമാശയ്ക്കും പരിഹാസത്തിനും വളരെ പേരുകേട്ടയാളാണ് വോൺ.
ജൂലൈ 6 ന് വോൺ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ മനോഹരമായ ഒരു ചിത്രം പങ്കിടുകയുണ്ടായി. അതിൽ ചാരനിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് വോൺ പ്രത്യക്ഷപ്പെടുന്നത്. കമന്റേറ്ററായ വോണ്‍ തന്റെ പോസ്റ്റിന് അടിക്കുറിപ്പായി തമാശ രൂപേണ ഇങ്ങനെ എഴുതി, “ഇന്ന് 46 വയസ്സുള്ള പഴയ മോഡൽ പുതിയ ജോലിയിലേക്ക് മടങ്ങുന്നു..”
ഇഷ്ടപ്പെട്ട മോഡലിൽ നിർമ്മിച്ച പുതിയ സ്യൂട്ടിന്റെ ഫിറ്റിംഗുകളും രൂപഭംഗിയും അദ്ദേഹത്തെ ഏറെ ആകർഷണീയനാക്കുന്നുണ്ട്. ചാര നിറത്തിലുള്ള സ്യൂട്ടിൽ ചുവന്ന ടൈയും കറുത്ത ഷൂസും ധരിച്ച വോൺ ഒരു മോഡലിന്റെ ഭാവഹാവാദികളില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, മപുമലെലോ എംബാങ്‌വ എന്നിവരും, ആരാധകരും ഈ 46 കാരന്റെ ഫാഷനിൽ മതിപ്പുപ്രകടിപ്പിച്ചിട്ടുണ്ട്. വോണിന്റെ ഈ ചിത്രത്തോട് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പ്രതികരിച്ചത് ‘വോണിനെക്കണ്ടാല്‍ ഒരു ഹോളിവുഡ് നടനെപ്പോലെയുണ്ട്’ എന്നാണ്.
“തീർച്ചയായും അത് ഉടൻ തന്നെയുണ്ടാകുമോ റോക്ക്സ്റ്റാർ ??” - ജഡേജയുടെ അഭിപ്രായത്തിന് വോണിന്റെ മറുപടി ഇങ്ങനെയാണ്.
Also Read- ഒരിക്കൽ ഗാംഗുലിക്ക് നെറ്റ്സിൽ പന്തെറിഞ്ഞ ബോളർ ഇന്ന് ചായവിൽപനക്കാരൻ!
വോണിനൊപ്പം കമന്ററി ബോക്സിൽ പലപ്പോഴും കാണപ്പെടുന്ന മുൻ സിംബാബ്‌വെ ഫാസ്റ്റ് ബൗളര്‍ എംബാങ്‌വയും വോണിന്റെ ഈ മനോഹരമായ ചിത്രത്തെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read- MS Dhoni | ഈ സ്കൂൾ ഫോട്ടോയിൽനിന്ന് മഹേന്ദ്ര സിങ് ധോണിയെ കണ്ടെത്താമോ?
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരില്‍നിന്നുമുള്ള ട്രോളുകളുടെ പതിവ് രീതിയില്‍ വ്യത്യസ്തമായായിരുന്നു ജഡേജയുടെ അഭിപ്രായം വന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച ട്വീറ്റുകൾക്ക് ഇന്ത്യയുടെ മുൻ ക്രിക്കറ്റ്കളിക്കാരും വോണിന് ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയം നേടിയതിന് ശേഷമാണ് ഈ കോലാഹലമെല്ലാം തന്നെ ആരംഭിച്ചത്. ഇന്ത്യയുടെ ആ വിജയത്തിനുശേഷമാണ്, വോണിന് ഇരിക്കപ്പൊറുതി കൊടുക്കാത്തവിധം ഇന്ത്യൻ ആരാധകര്‍ വോണിനെ 'കൈകാര്യം' ചെയ്യാന്‍ തുടങ്ങിയത്. ഈ കളിയാക്കൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആഭ്യന്തര പരമ്പരയ്ക്കിടെ ഒരു പടി കൂടി കടന്ന് മുന്നോട്ട് പോയി.
എന്തായാലും കോവിഡ് വിരസതകള്‍ക്ക് താല്‍ക്കാലികമായെങ്കിലും അവധി കൊടുക്കാന്‍ ഈ തമാശകള്‍ സഹായിക്കുന്നുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hollywood, Mbangwa, Michael Vaughan, Ravindra Jadeja