നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ബിസിനസ് ക്ലാസ് ടിക്കറ്റ് പേസര്‍മാര്‍ക്കായി ഒഴിഞ്ഞ് കോഹ്‌ലി

  ബിസിനസ് ക്ലാസ് ടിക്കറ്റ് പേസര്‍മാര്‍ക്കായി ഒഴിഞ്ഞ് കോഹ്‌ലി

  • Last Updated :
  • Share this:
   പെര്‍ത്ത്: ഇന്ത്യാ- ഓസീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ ടീം പെര്‍ത്തിലെത്തിക്കഴിഞ്ഞു. അഡ്‌ലെയ്ഡില്‍ നേടിയ ജയത്തിന്റെ ആത്മവവിശ്വാസവുമായാണ് ഇന്ത്യന്‍ സംഘം പെര്‍ത്തില്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനമായിരുന്നു ടീമിന് മികച്ച ജയം സമ്മാനിച്ചത്. മത്സരശേഷം ബൗളര്‍മാരെ അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്ത് വരികയും ചെയ്തിരുന്നു.

   എന്നാല്‍ വാക്കുകളിലൂടെ മാത്രമല്ല കോഹ്‌ലി സഹതാരങ്ങള്‍ക്ക് പരിഗണന നല്‍കുന്നതെന്നാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന്റെ ട്വീറ്റ് പറയുന്നത്. പെര്‍ത്തിലേക്കുള്ള വിമാനയാത്രയില്‍ ഇന്ത്യന്‍ നായകന്‍ തന്റെ സഹതാരങ്ങള്‍ക്ക് നല്‍കിയ കരുതലാണ് വോണ്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

   Also Read:  സ്വര്‍ഗത്തിലെന്ന് അനുഷ്‌ക; ഇന്നലെയെന്നപോലെന്ന് കോഹ്‌ലി; വിവാഹവാര്‍ഷികത്തില്‍ താരങ്ങള്‍

   വിമാന യാത്രയില്‍ ബിസിനസ് ക്ലാസിലെ കൂടുതല്‍ സൗകര്യമുള്ള തങ്ങളുടെ സീറ്റുകളാണ് കോഹ്‌ലി പേസര്‍മാര്‍ക്കായി ഒഴിഞ്ഞ്് നല്‍കിയത്. കോഹ്‌ലിക്കും ഭാര്യ അനുഷ്‌ക ശര്‍മ്മക്കും അനുവദിച്ച സീറ്റായിരുന്നു നായകന്‍ ഫാസ്റ്റ് ബൗളേഴ്‌സിന് നല്‍കിയത്. 'ഓസ്‌ട്രേലിയ കരുതിയിരിക്കുക, പേസര്‍മാരെ കൂടുതല്‍ റിലാക്‌സ് ചെയ്യിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മനുഷ്യത്വപരമായ നടപടികളിലൂടെ ടീമിനെ കൂടുതല്‍ ഒത്തൊരുമിച്ച് കൊണ്ടുപോകുന്നു' എന്ന് പറഞ്ഞുകൊണ്ട് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്.   Dont Miss: 'എട്ടിന്റെ പണി'; ഡാന്‍സിന്റെ വീഡിയോ കാട്ടി കോഹ്‌ലിയുടെ പ്രതികരണം തേടി വോണ്‍ 

   അഡ്‌ലെയ്ഡിനു സമാനമായി പെര്‍ത്തിലെ പിച്ചും പേസര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഡ്ലെയ്ഡ് വിജയത്തിനുശേഷം പരിശീലനത്തിന് പകരം താരങ്ങളോട് വിശ്രമിക്കാനായിരുന്നു പരിശീലകന്‍ രവി ശാസ്ത്രി നിര്‍ദേശിച്ചിരുന്നത്.

   First published:
   )}