നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഗോൾവല കാത്ത് മധ്യനിര താരം, കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ റിവർപ്ളേറ്റിന് അവിസ്‌മരണീയ വിജയം

  ഗോൾവല കാത്ത് മധ്യനിര താരം, കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ റിവർപ്ളേറ്റിന് അവിസ്‌മരണീയ വിജയം

  കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ ടീമിൽ കാലിനേറ്റ പരുക്കുമായാണ് പെരസ് ഗോൾകീപ്പറായി ഇറങ്ങിയത്

  കാലിനേറ്റ പരുക്കുമായാണ് പെരസ് ഗോൾകീപ്പറായി ഇറങ്ങിയത്

  കാലിനേറ്റ പരുക്കുമായാണ് പെരസ് ഗോൾകീപ്പറായി ഇറങ്ങിയത്

  • Share this:
   ലാറ്റിനമേരിക്കൻ ടൂർണമെന്റായ കോപ്പ ലിബർട്ടഡോസ് കപ്പിൽ അവിസ്മരണീയ വിജയം സ്വന്തമാക്കി അർജന്റീനിയൻ ക്ലബായ റിവർപ്ളേറ്റ്. ക്ലബ്ബ് സ്വന്തമാക്കിയ വിജയം അവരുടെ ചരിത്രത്തിൽ തന്നെ തിളങ്ങി നിൽക്കുമെന്നുറപ്പാണ്. കോവിഡ് മഹാമാരി പടർന്നു പിടിച്ചത് മൂലം ടൂർണമെന്റിനു രജിസ്റ്റർ ചെയ്‌ത താരങ്ങളിൽ ഭൂരിഭാഗത്തേയും നഷ്ടമായതിനെ തുടർന്ന് പതിനൊന്നു പേരെ മാത്രം വെച്ച്, പകരക്കാർ പോലുമില്ലാതെ കളിച്ചാണ് റിവർപ്ളേറ്റ് വിജയം സ്വന്തമാക്കിയത്.

   കൊളംബിയൻ ക്ലബായ ഇൻഡിപെൻഡിയെന്റെക്കെതിരെയുള്ള മത്സരത്തിലാണ് റിവർപ്ളേറ്റ് അത്യപൂർവമായ സാഹചര്യം നേരിട്ടത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിൽ, രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമിലെ നാല് ഗോൾകീപ്പർമാരടക്കം 20 താരങ്ങൾക്ക് മത്സരത്തിനിറങ്ങാൻ കഴിയുമായിരുന്നില്ല. ടൂർണമെന്റിനു രജിസ്റ്റർ ചെയ്‌ത ലിസ്റ്റിൽ മാറ്റം വരുത്താൻ കഴിയില്ലെന്നിരിക്കെ 11 പേർ മാത്രമാണ് ടീം സ്‌ക്വാഡിൽ തന്നെയുണ്ടായിരുന്നത്. ഗോൾവല കാക്കാനെങ്കിലും ഒരു ഗോളിയെ പകരം ടീമിലുൾപ്പെടുത്താൻ അനുവദിക്കണമെന്ന് ക്ലബ്ബ് തെക്കേ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഫെഡറേഷൻ ഈ ആവശ്യം തള്ളുകയായിരുന്നു.

   നാലു ഗോൾകീപ്പർമാർക്കും കളിക്കാൻ സാധിക്കില്ല എന്ന അവസ്ഥ വന്നതോടെ അർജന്റീന ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുള്ള മധ്യനിര താരമായ എൻസോ പെരസാണ് റിവർപ്ളേറ്റിന്റെ ഗോൾവല കാത്തത്. കാലിനേറ്റ പരുക്കും വെച്ചാണ് പെരസ് ഗോൾകീപ്പറായി ഇറങ്ങിയതെന്നത് താരത്തിൻ്റെ കളിയോടും ക്ലബിനോടുമുള്ള ആത്മാർത്ഥതയേയും പോരാട്ടവീര്യത്തേയും വെളിവാക്കുന്നതാണ്. പകരക്കാരർ പോലുമില്ലാതെ ആകെ ലഭ്യമായ 11 താരങ്ങളെ വച്ചാണ് മുഴുവൻ സമയവും ടീം കളിച്ചത്. ഇത്രയും പ്രതികൂലമായ സാഹചര്യത്തിൽ കളിക്കേണ്ടി വന്നിട്ടുകൂടി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് റിവർപ്ളേറ്റ് സ്വന്തമാക്കിയത്.   പരിചയസമ്പത്തു കുറഞ്ഞ താരങ്ങളുമായാണ് കളിച്ചതെങ്കിലും മത്സരം ആറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ റിവർപ്ളേറ്റ് ഫാബ്രിസിയോ ആംഗലേറി, ജൂലിയൻ അൽവാരസ് എന്നിവരിലൂടെ കളിയിൽ രണ്ടു ഗോളിൻ്റെ ലീഡ് നേടി. അതിനു ശേഷം ഇൻഡിപെൻഡിയെന്റെ ആക്രമണം കടുപ്പിച്ചെങ്കിലും പെരസും റിവർപ്ളേറ്റ് പ്രതിരോധ നിരയും പതറാതെ പിടിച്ചു നിന്നു. 73-ാം മിനുട്ടിൽ ഓസോറിയയിലൂടെ കൊളംബിയൻ ക്ലബ് ഒരു ഗോൾ മടക്കിയെങ്കിലും റിവർപ്ലേറ്റിൻ്റെ പോരാട്ടവീര്യം മറികടന്ന് വിജയം സ്വന്തമാക്കാൻ കൊളംബിയൻ ക്ലബിനായില്ല.

   ഒരു മധ്യനിര താരമയിട്ട് കൂടി മികച്ച രീതിയിൽ ഗോൾവല കാത്ത എൻസോ പെരസ് തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. മത്സരത്തിലെ വിജയത്തിലൂടെ കോപ്പ ലിബർട്ടഡോറസ് ടൂർണമെൻ്റിൽ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ റിവർപ്ളേറ്റിനായി. അഞ്ചു മത്സരങ്ങളിൽ നിന്നും എട്ടു പോയിന്റുള്ള ബ്രസീലിയൻ ക്ലബ് ഫ്ലുമിനൻസിനെ മറികടന്നാണ് ഒൻപതു പോയിന്റുള്ള റിവർപ്ളേറ്റ് ഒന്നാം സ്ഥാനത്തെത്തിയത്. സാഹചര്യം ഏറ്റവും പ്രതികൂലമായിട്ടും നേടിയെടുത്ത ഈ ജയം സീസണിൽ റിവർപ്ളേറ്റിനു കൂടുതൽ ആത്മവിശ്വാസം പകരുമെന്ന കാര്യത്തിൽ സംശയമില്ല.

   Summary: Covid hit River Plate etched a thumping win with midfielder Enzo Perez in goal. The club played without substitutes to move up the table in Group D in the Copa Libertadores tournament
   Published by:user_57
   First published:
   )}