• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍; ആറുപേരുടെ ചുരുക്കപ്പട്ടികയായി

ആറ് പേരുമായും വെള്ളിയാഴ്ച ക്രിക്കറ്റ് ഉപദേശക സമിതി അഭിമുഖം നടത്തും

news18
Updated: August 13, 2019, 11:38 AM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍; ആറുപേരുടെ ചുരുക്കപ്പട്ടികയായി
Ravi-Shastri
  • News18
  • Last Updated: August 13, 2019, 11:38 AM IST IST
  • Share this:
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി. ആറ് പേരുടെ പട്ടികയാണ് ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടുന്നതാണ് ബിസിസിഐയുടെ ആറംഗ പട്ടിക. നിലവിലെ പട്ടിക പ്രകാരം ശാസ്ത്രിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത.

രവി ശാസ്ത്രിയ്ക്ക് പുറമെ മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, ഫില്‍ സിമണ്‍സ് എന്നിവരാണ് പട്ടികയിലുള്ളത്. ആറ് പേരുമായും വെള്ളിയാഴ്ച ക്രിക്കറ്റ് ഉപദേശക സമിതി അഭിമുഖം നടത്തും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ശക്തമായ പിന്തുണയും ശാസ്ത്രിക്കുണ്ട്.

Also Read: കരീബിയന്‍ പടയ്‌ക്കെതിരെ രണ്ടാം ഏകദിനം ഇന്ത്യ നേടിയത് 59 റണ്‍സിന്; മത്സരത്തിലെ സുന്ദര നിമിഷങ്ങള്‍

നായകന്റെ അഭിപ്രായം മാനിക്കുമെന്ന് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള ഉപദേശക സമിതി അംഗം കപില്‍ദേവും നേരത്തെ പറഞ്ഞിരുന്നു. പുതിയ പരിശീലകനെ എന്ന് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടില്ല. കപില്‍ദേവിനു പുറമെ അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതിലുള്ളത്.

First published: August 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...