നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഓസീസിനെ അവരുടെ നാട്ടിൽ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

  ഓസീസിനെ അവരുടെ നാട്ടിൽ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

  • Last Updated :
  • Share this:
   ഹൊബാർട്ട്: ഡേവിഡ് മില്ലർ, ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ ആതിഥേയരായ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര. മൂന്നാം ഏകദിനം 40 റൺസിന് ജയിച്ച ദക്ഷിണാഫ്രിക്ക 2-1നാണ് പരമ്പര സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 321 റൺസിന്‍റെ ലക്ഷ്യം തേടി ബാറ്റുചെയ്ത ഓസ്ട്രേലിയയ്ക്ക് 50 ഓവറിൽ ഒമ്പതിന് 280 റൺസെടുക്കാനെ സാധിച്ചുള്ളു.

   ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത് മില്ലർ-ഡുപ്ലെസിസ് കൂട്ടുകെട്ടാണ്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചെടുത്ത 252 റൺസാണ് സന്ദർശകരുടെ സ്കോർ 50 ഓവറിൽ അഞ്ചിന് 320ൽ എത്തിച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന റെക്കോർഡ് കൂട്ടുകെട്ടാണ് മില്ലറും ഡുപ്ലെസിസും ചേർന്ന് സ്വന്തമാക്കിയത്. 16-ാം ഓവറിൽ മൂന്നിന് 55 എന്ന നിലയിൽ പ്രതിസന്ധി നേരിടുമ്പോഴാണ് മില്ലറും ഡുപ്ലെസിസും ഒത്തുചേരുന്നത്. അഞ്ചാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ മില്ലറായിരുന്നു കൂടുതൽ അപകടകാരി. 108 പന്തിൽ 13 ബൌണ്ടറികളും നാലു സിക്സറും ഉൾപ്പടെ മില്ലർ 139 റൺസ് അടിച്ചുകൂട്ടി. അതേസമയം 125 പന്ത് നേരിട്ട ഡുപ്ലെസിസ് 15 ബൌണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 125 റൺസ് നേടി. ഇത് ഡുപ്ലെസിസിന്‍റെ പത്താം സെഞ്ച്വറിയായിരുന്നു. ഇവരെ കൂടാതെ മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ കാര്യമായി തിളങ്ങാനായില്ല. മിച്ചൽ സ്റ്റാർക്ക്, മാർക്ക് സ്റ്റോണിസ് എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.

   'വീണ്ടും പന്ത് ചുരണ്ടി ഓസീസ് താരം?'; രണ്ടാം ഏകദിനത്തില്‍ ആദം സാമ്പയുടെ പ്രവൃത്തി വിവാദമാകുന്നു

   മറുപടി ബാറ്റിങ്ങിൽ ഷോൺ മാർഷ്(106) സെഞ്ച്വറി നേടിയെങ്കിലും ഓസ്ട്രേലിയൻ പോരാട്ടം ഒമ്പതിന് 280 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. മാർക്ക് സ്റ്റോനിസ് 63 റൺസും അലക്സ് കാരി 42 റൺസുമെടുത്തു. മൂന്നു വിക്കറ്റ് വീതമെടുത്ത ഡേൽ സ്റ്റെയിനും കാഗിസോ റബാഡയും ചേർന്നാണ് ഓസ്ട്രേലിയയെ തളച്ചത്. പ്രിട്ടോറിയസ് രണ്ടു വിക്കറ്റെടുത്തു.

   പെർത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് ജയിച്ചപ്പോൾ അഡ്ലെയിഡിൽ നടന്ന രണ്ടാം ഏകദിനം ഏഴു റൺസിന് ജയിച്ച് ഓസ്ട്രേലിയ തിരിച്ചടിച്ചു. പര്യടനത്തിൽ ഇന് ഒരു ട്വന്‍റി മത്സരത്തിൽക്കൂടി ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയുമായി എതിരിടും. നവംബർ 17ന് കരാറയിലാണ് ഈ മത്സരം.
   First published:
   )}