• HOME
  • »
  • NEWS
  • »
  • sports
  • »
  • MINISTER AND MANY OTHERS MISUNDERSTOOD PRIYA MALIK S GOLD MEDAL ACHIEVEMENT THAT IT WAS AT TOKYO OLYMPICS1

പ്രിയ മാലിക്കിന്റേ സ്വർണനേട്ടം ഒളിംപിക്​സിലെന്ന്​ തെറ്റിദ്ധരിച്ച്​ മന്ത്രി അടക്കമുള്ളവർ

ലോക ​കേഡറ്റ്​ റസ്ലിങ്​ ചാമ്പ്യൻഷിപ്പിലെ പ്രിയ മാലിക്കിന്റെ സ്വർണ നേട്ടമാണ്​ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയത്​. പ്രമുഖർ നേട്ടം ഒളിംപിക്സിലാണെന്ന്​ തെറ്റിദ്ധരിച്ച്​ അഭിനന്ദനങ്ങൾ നേരുകയും ചെയ്​തു.

priya malik

priya malik

  • Share this:
    ടോക്യോ ഒളിംപിക്സിസ് ഭാരോദ്വാഹനത്തിൽ മീരാഭായ്​ ചാനു നേടിയ വെള്ളിത്തിളക്കത്തിന്റെ ആഘോഷം അവസാനിച്ചിട്ടില്ല. അതിന് പിന്നാലെയാണ് ഗുസ്തിതാരം പ്രിയ മാലിക്കിനെയും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയത്. ലോക ​കേഡറ്റ്​ റസ്ലിങ്​ ചാമ്പ്യൻഷിപ്പിലെ പ്രിയ മാലിക്കിന്റെ സ്വർണ നേട്ടമാണ്​ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയത്​. പ്രമുഖർ നേട്ടം ഒളിംപിക്സിലാണെന്ന്​ തെറ്റിദ്ധരിച്ച്​ അഭിനന്ദനങ്ങൾ നേരുകയും ചെയ്​തു.

    ജൂ​ലൈ 19 മുതൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന കേഡറ്റ്​ വേൾഡ്​ ചാമ്പ്യൻഷിപ്പിലാണ്​ പ്രിയ നേട്ടം സ്വന്തമാക്കിയത്​. ഈ സംഭവം ഞായറാഴ്ച സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ആഘോഷമാക്കുകയായിരുന്നു. എന്നാൽ പ്രസ്​തുത ചാമ്പ്യൻഷിപ്പിൽ തന്നെ 43 കിലോ വിഭാഗത്തിൽ തന്നുവും 46 കിലോ വിഭാഗത്തിൽ കോമളും സ്വർണ മെഡൽ നേടിയിട്ടുണ്ട്​. ഇതേകുറിച്ച് ആരും പരാമർശിച്ചിട്ടുമില്ല. 73 കിലോ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ഇന്ത്യന്‍ റെസ്ലര്‍ പ്രിയ മാലിക്. ബെലാറസിന്റെ ക്‌സെനിയ പാറ്റപോവിച്ചിനെ 5-0 ന് പരാജയപ്പെടുത്തിയാണ് പ്രിയ 73 കിലോഗ്രാം വിഭാഗത്തില്‍ കിരീടം നേടിയത്.

    Also Read-  ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പ്രിയാ മാലികിന് സ്വര്‍ണം



    പ്രിയക്ക് സ്വര്‍ണ മെഡല്‍ നേട്ടങ്ങള്‍ പുതുമയുള്ളതല്ല. 2019 ല്‍ പൂനെയിലെ ഖേലോ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണം നേടിയ പ്രിയ 2019 ല്‍ ദില്ലിയില്‍ 17-ാമത് സ്‌കൂള്‍ ഗെയിംസിലും, 2020 ല്‍ പട്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു.



    റവന്യൂമന്ത്രി കെ രാജനും പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും അടക്കമുള്ളവർ ഇത് ഒളിംപിക്സ് നേട്ടമെന്ന രീതിയില്‍ തെറ്റിദ്ധരിച്ച് പോസ്റ്റിട്ടു. പിന്നീട് അബദ്ധം മനസ്സിലായതോടെ പോസ്റ്റ് തിരുത്തുകയായിരുന്നു.



    Also Read- Tokyo Olympics | പി വി സിന്ധു ടോക്യോ ഒളിംപിക്സ് തകർപ്പൻ ജയത്തോടെ തുടങ്ങി; ഷൂട്ടിങിൽ നിരാശ

    പുരുഷ വിഭാഗം ഫ്രീ സ്റ്റൈലിൽ ചരിത്രത്തിലാദ്യമായി ടീം ഇനത്തിലും ഇന്ത്യ ചാംപ്യൻമാരായിരുന്നു. ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾ ഫ്രീസ്​റ്റൈൽ വിഭാഗത്തിൽ ഇന്ത്യയാണ്​ 147 പോയന്‍റുമായി ജേതാക്കളായത്​. യു എസ് ​എ 143ഉം റഷ്യ 140ഉം പോയന്‍റുകൾ നേടി. വനിത വിഭാഗത്തിൽ യു എസ്​ എ 149 പോയന്‍റുമായി ജേതാക്കളായപ്പോൾ 139 പോയന്‍റുമായി ഇന്ത്യ രണ്ടാമതെത്തി. ഗ്രീക്കോ റോമൻ വിഭാഗത്തിൽ ​85 പോയന്‍റുമായി ജോർജിയ ജേതാക്കളായപ്പോൾ 29 പോയന്‍റമായി ഇന്ത്യ എട്ടാമതാണ്​. വിശദ വിവരങ്ങൾ uww.org/event/world-championships എന്ന വെബ്​സൈറ്റിൽ.
    Published by:Rajesh V
    First published:
    )}