നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ഗെയിമിനും മുകളിലല്ല ഒരു താരവും'; കോഹ്ലി- രോഹിത് ചേരിപ്പോരില്‍ പ്രതികരിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍

    'ഗെയിമിനും മുകളിലല്ല ഒരു താരവും'; കോഹ്ലി- രോഹിത് ചേരിപ്പോരില്‍ പ്രതികരിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍

    ബന്ധപ്പെട്ട ഫെഡറേഷനുകളോ അസോസിയേഷനുകളോ ഇക്കാര്യത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

    • Share this:
      ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വിവാദം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയും(Rohit sharma) വിരാട് കോഹ്ലിയും(Virat Kohli) തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പ്രതികരിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍(Anurag Thakur). ആരും സ്പോര്‍ട്സിനെക്കാള്‍ വലുതല്ലെന്നും ബന്ധപ്പെട്ട ഫെഡറേഷനുകളോ അസോസിയേഷനുകളോ ഇക്കാര്യത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

      'സ്‌പോര്‍ട്‌സ് ആണ് എല്ലാത്തിനും മുകളില്‍. ആരും സ്‌പോര്‍ട്‌സിനേക്കാള്‍ വലുതല്ല. ഏത് കളിയില്‍ ഏതൊക്കെ കളിക്കാര്‍ക്കിടയില്‍ എന്താണ് നടക്കുന്നതെന്ന വിവരം നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയില്ല. ഇത് ബന്ധപ്പെട്ട ഫെഡറേഷനുകളുടെ/ അസോസിയേഷനുകളുടെ ജോലിയാണ്. അവര്‍ വിവരം നല്‍കുന്നതാണ് നല്ലത്.'- കായിക മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

      കഴിഞ്ഞ ആഴ്ച കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ബിസിസിഐ രോഹിത്തിന് നായകസ്ഥാനം കൈമാറുകയും ചെയ്തതുമുതല്‍ രണ്ട് മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ഐ ടീമിന്റെ നായകസ്ഥാനം ഒഴിയാന്‍ കോഹ്ലി തീരുമാനിക്കുകയും രോഹിത് ചുമതലയേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.

      അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വിരാട് കോഹ്ലി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോഹ്ലി ഏകദിന പരമ്പര കളിക്കില്ല എന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ഇക്കാര്യം കോഹ്ലി ബിസിസിഐയെ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യത്തിലും കോഹ്ലിയുടെ മറുപടി ഇന്നുണ്ടാകും.

      കോഹ്ലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ടീമിനുള്ളിലെ അധികാരത്തര്‍ക്കത്തില്‍ മുന്‍ നായകര്‍ അടക്കം പരസ്യപ്രതികരണം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കോഹ്ലി മാധ്യമങ്ങളെ കാണുന്നത്. അതിനാല്‍ തന്നെ കോഹ്ലിയുടെ ഓരോ വാക്കും ശ്രദ്ധേയമാകും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീം ഇന്ന് ജൊഹന്നസ്ബര്‍ഗിലേക്ക് തിരിക്കും.

      പരിശീലനത്തിനിടെ രോഹിത്തിന് പരിക്ക്; ടെസ്റ്റ് പരമ്പരയ്ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു

      ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്(South Africa Tour) മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇന്ത്യയുടെ ഏകദിന -ടി ട്വന്റി ക്യാപ്റ്റനും ടെസ്റ്റ് ഉപനായകനുമായ രോഹിത് ശര്‍മ്മക്ക് (Rohit Sharma) പരിക്ക്. മുംബൈയില്‍ നടക്കുന്ന പരിശീലനത്തിനിടെയാണ് രോഹിതിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ കൈക്കാണ് പരിക്ക്. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം പിന്‍മാറി.

      പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയങ്ക് പഞ്ചലിനെ(Priyank Panchal) ബിസിസിഐ(BCCI) ടെസ്റ്റ് ടീമിലുള്‍പ്പെടുത്തി. ബിസിസിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സൗത്താഫ്രിക്കന്‍ എ ടീമിനെതിരേ നടന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

      നെറ്റ്‌സില്‍ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെ നേരിടുന്നതിനിടെയാണ് രോഹിത്തിനു പരിക്കേറ്റത്. ബൗണ്‍സറിനെതിരേ കളിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. കലശമായ വേദന അനുഭവപ്പെട്ട രോഹിത് തുടര്‍ന്ന് പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം ടീം മൂന്നു ദിവസത്തെ ക്വാറന്റീനില്‍ കഴിയാനിരിക്കെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായെത്തിയത്.
      Published by:Sarath Mohanan
      First published: