• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'മണിയാശാനെ നമ്മുടെ ടീം ....'


Updated: June 27, 2018, 8:44 AM IST
'മണിയാശാനെ നമ്മുടെ ടീം ....'

Updated: June 27, 2018, 8:44 AM IST
തിരുവനന്തപുരം: അർജൻറീനയുടെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. സോഷ്യൽമീഡിയയിൽ നിറയെ അർജന്റീനയുടെയും മെസിയുടെയും ആരാധകർ ആഹ്ളാദം പങ്കുവെക്കുകയാണ്.

ഇടതുപക്ഷത്തെ അർജന്റീനിയൻ ഫാനായ രണ്ട് നേതാക്കളും ആഹ്ളാദം മറച്ചുവെച്ചില്ല. മന്ത്രി എം.എം മണിയും മുൻമന്ത്രി ഇ.പി ജയരാജനുമാണ് ഫേസ്ബുക്കിൽ അർജന്റീനയുടെ വിജയം ആഘോഷമാക്കി‌യത്.

തനിക്ക് പകരക്കാരനായി മന്ത്രിസഭയിലെത്തിയ മണിയാശാനെ (വൈദ്യുത മന്ത്രി എം.എം മണി) കൂട്ടുപിടിച്ചാണ് ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. അർജന്റീന നൈജീരിയയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇ.പി ജയരാജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ- 'മണിയാശാനെ നമ്മുടെ ടീം ജയിച്ചു'.



ചങ്കിടിപ്പാണ് അർജന്റീന എന്ന് നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയ മണിയാശാനും വിട്ടുകൊടുത്തില്ല. അർജൻറീനയുടെ വിജയത്തിന്ശേഷം മെസിയുടെ ചിത്രത്തിന് ഒപ്പം അദ്ദേഹം കുറിച്ചത് ഇങ്ങനെ- 'മെസിയും പിള്ളേരും വന്നത് വെറും കയ്യാലെ മടങ്ങാൻ അല്ല'.


ഇരുനേതാക്കളുടെയും പോസ്റ്റുകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ‌മണിക്കൂറുകൾക്കകം മന്ത്രി എം.എം മണിയുടെ പോസ്റ്റ് 11000 പേരാണ് ലൈക്ക് ചെയ്തത്. ഇ.പി. ജയരാജന്റെ പോസ്റ്റും 5000 പേർ ലൈക്ക് ചെയ്തിട്ടുണ്ട്.

ലോകകപ്പ് ആരംഭിച്ചതുമുതൽ അർജന്റീനയുടെ ജേഴ്സി അണിഞ്ഞ് കൈയിൽ പന്തുമായി നിൽക്കുന്ന മണിയാശാൻ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 
First published: June 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍