• HOME
  • »
  • NEWS
  • »
  • sports
  • »
  • അടുത്ത ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടും: മീരാഭായ് ചാനു

അടുത്ത ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടും: മീരാഭായ് ചാനു

'ഒരു ഒളിമ്പിക്സില്‍ കൂടി മത്സരിക്കാനുള്ള കരുത്ത് എനിക്കുണ്ട്. 2024-ലെ പാരീസ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടുക എന്നതാണ് എന്റെ ലക്ഷ്യം. അതിനുവേണ്ട പരിശീലനം ഞാന്‍ ആരംഭിച്ചുകഴിഞ്ഞു'

മീരാഭായ് ചാനു

മീരാഭായ് ചാനു

  • Share this:
    ടോക്യോ ഒളിമ്പിക്‌സിലെ ഭാരോദ്വഹന മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി മണിപ്പൂരുകാരി മീരാഭായ് ചാനു ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരുന്നു. ഇത്തവണത്തെ ഒളിമ്പിക്‌സിലെ രണ്ടാം ദിനത്തില്‍ മെഡല്‍ പട്ടികയില്‍ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിച്ച വെള്ളി മെഡല്‍ നേട്ടമാണ് മീരാഭായ് സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിയത്.

    ഇപ്പോഴിതാ ടോക്യോയില്‍ വെള്ളി നേടിയെങ്കിലും മീരാഭായ് അതില്‍ തൃപ്തയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 'എനിക്ക് ഇപ്പോള്‍ 26 വയസ്സ് മാത്രമാണ് പ്രായം. ഒരു ഒളിമ്പിക്സില്‍ കൂടി മത്സരിക്കാനുള്ള കരുത്ത് എനിക്കുണ്ട്. 2024-ലെ പാരീസ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടുക എന്നതാണ് എന്റെ ലക്ഷ്യം. അതിനുവേണ്ട പരിശീലനം ഞാന്‍ ആരംഭിച്ചുകഴിഞ്ഞു' -താരം വ്യക്തമാക്കി.

    2016ല്‍ റിയോ ഒളിമ്പിക്‌സില 48 കിലോ വിഭാഗം ഭാരോദ്വഹന മത്സരത്തില്‍ ആറു ശ്രമങ്ങളില്‍ ഒരിക്കല്‍ മാത്രമായിരുന്നു മീരാഭായ്ക്ക് ലക്ഷ്യം ഉയര്‍ത്താനായത്. അന്ന് നിറഞ്ഞ കണ്ണുകളുമായി തല കുനിച്ച് മടങ്ങിയ മീരാഭായ് ചാനുവിന് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ടോക്യോവില്‍ സ്വപ്ന സാക്ഷാത്കാരമാണ് നിറവേറിയത്.

    49 കിലോ ഭാരദ്വഹനത്തില്‍ സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് ചാനു കാത്തത്. 2000ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ അഭിമാനമാവുകയാണ് മീരാഭായ് ചാനു എന്ന മണിപ്പൂരുകാരി. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാവുകയാണ് മീര. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വാഹനത്തില്‍ വീണ്ടും ഒരു ഇന്ത്യന്‍ വനിത നേട്ടം കുറിയ്ക്കുന്നത്.

    Also read: ടോക്യോ ഒളിമ്പിക്സ് 2020: മെഡൽ ജേതാക്കൾക്ക് നൽകുന്ന പൂച്ചെണ്ടുകളുടെ പ്രാധാന്യം എന്ത്?

    വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തിലാണ് സൈഖോം മീരാ ഭായ് ചാനു റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. അന്ന് കണ്ണീരോടെയായിരുന്നു മടക്കം. പലഘട്ടങ്ങളിലും ഈ 26 കാരി പരുക്കിന്റെ പിടിയിലായി. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട് ചാനു. സ്നാച്ചില്‍ 79 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 90 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. 2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേട്ടവും കുറിച്ചിട്ടുണ്ട്.

    Also read: P V Sindhu | പി വി സിന്ധുവിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

    1994 ഓഗസ്റ്റ് 8ന് മണിപ്പൂരിലെ ഇംഫാലിലെ നോങ്പോക് കാച്ചിങ്ങില്‍ സാധാരണ കുടുംബത്തിലായിരുന്നു ചാനുവിന്റെ ജനനം. 12ആം വയസിലായിരുന്നു മീരയുടെ കഴിവ് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ചേട്ടനൊപ്പം വിറക് ശേഖരിക്കാന്‍ പോയ ചാനു മുതിര്‍ന്ന സഹോദരന്‍ ചുമന്നതിനേക്കാള്‍ ഭാരമുള്ള വിറക് കെട്ട് അനായാസം എടുത്ത് പൊക്കുന്നത് കണ്ട് വിട്ടുകാര്‍ വിസ്മയിച്ചിരുന്നു. ഇതായിരുന്നു മീരയുടെ ജീവിതത്തിലെ വഴിത്തിരിവ്.
    Published by:Sarath Mohanan
    First published: