ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ലയണല്‍ മെസ്സി(Lionel Messi)യുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ്(Instagram post) ചെയ്ത വീഡിയോയിലാണ് മലപ്പുറം മമ്പാട് കാട്ടുമുണ്ടയിലെ മിഷാല്‍ അബുലൈസ് എന്ന പതിനാലുകാരന്‍ ഇടംപിടിച്ചത്. താരം ശനിയാഴ്ച പങ്കുവെച്ച അഡിഡാസിന്റെ 'ഇംപോസിബിള്‍ ഈസ് നത്തിങ്' എന്ന ക്യാമ്പയിന്‍ വീഡിയോയിലാണ് മിഷാലും ഉള്‍പ്പെട്ടത്.
മുമ്പ് ഗോള്‍ പോസ്റ്റില്‍ തൂക്കിയ വളയത്തിലൂടെ പന്തുപായിച്ച മിഷാലിന്റെ വീഡിയോ ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് വിജയാഹ്ലാദത്തില്‍ മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് വിരലുകളുയര്‍ത്തിയ മിഷാലിന്റെ താരാനുകരണക്കാഴ്ചയാണ് മെസ്സി ഇന്‌സറ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് കാട്ടുമുണ്ടയിലെ വീടിനടുത്ത മൈതാനത്ത് മിഷാല്‍ വിസ്മയപ്രകടനം നടത്തി ഫുട്‌ബോള്‍ ആരാധകരെ അമ്പരപ്പിച്ചത്. ഗോള്‍ പോസ്റ്റില്‍ തൂക്കിയിട്ട വളയത്തിലൂടെ പന്തടിച്ച് ലക്ഷ്യം നേടുന്നതും ഒരേസമയം ഉരുട്ടിവിട്ട രണ്ടു വളയങ്ങളിലൂടെ പന്തടിച്ച് ഗോളാക്കുന്നതും വിഡിയോയില്‍ ഉണ്ടായിരുന്നു. മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് വിരലുയര്‍ത്തി മെസ്സിയെ അനുകരിക്കുന്ന ദൃശ്യങ്ങളും ഇതോടപ്പം ശ്രദ്ധ നേടി.
നേരത്തെ ഈ രംഗങ്ങള്‍ പല പ്രമുഖ ഫുട്ബോള്‍ താരങ്ങളും ഇഎസ്പിഎന്‍ അടക്കമുള്ള മാധ്യമങ്ങളും പങ്കുവെച്ചിരുന്നു. മിഷാലിന്റെ സഹോദരന്‍ വാജിദാണ് ഇത് മൊബൈലില്‍ പകര്‍ത്തിയത്. രാമനാട്ടുകര ചേലാമ്പ്ര എന്‍എംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഷാല്‍. അബുലൈസിന്റെയും റൂബീനയുടെയും മകനാണ്.
SAFF Cup India| ഇന്ത്യ സാഫ് കപ്പ് ജേതാക്കൾ; ഗോൾ നേട്ടത്തിൽ ഛേത്രി മെസ്സിക്കൊപ്പംനേപ്പാളിനെ തകർത്ത് സാഫ് കപ്പ് കിരീടം ചൂടി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി, സുരേഷ് സിങ് വാങ്‌ജം, മലയാളി താരമായ സഹൽ അബ്ദുൾ സമദ് എന്നിവരാണ് ഇന്ത്യയുടെ ഗോൾ സ്കോറർമാർ. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാമത്തെ കിരീടമാണിത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
അന്താരഷ്ട്ര തലത്തിൽ ഗോൾ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമെത്തി (Lionel Messi). ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഛേത്രി മെസ്സിക്കൊപ്പം എത്തിയത്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ ഇരുവരും 80 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ (Pele) മറികടന്നിരുന്നു. ഇന്ത്യക്കായി 124 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് ഛേത്രി 80 ഗോളുകൾ നേടിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സജീവ ഗോൾ സ്കോറർമാരിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ നിൽക്കുന്നത്. 115 ഗോളുകളോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (Cristiano Ronaldo).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.