നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വിന്‍ഡീസിനെ വീഴ്ത്തിയ അഞ്ചു വിക്കറ്റിനിടെ സ്റ്റാര്‍ക്കിനെ തേടിയെത്തിയത് ലോക റെക്കോര്‍ഡ്

  വിന്‍ഡീസിനെ വീഴ്ത്തിയ അഞ്ചു വിക്കറ്റിനിടെ സ്റ്റാര്‍ക്കിനെ തേടിയെത്തിയത് ലോക റെക്കോര്‍ഡ്

  ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് തികയ്ക്കുന്ന ബൗളറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്

  starc

  starc

  • News18
  • Last Updated :
  • Share this:
   നോട്ടിങ്ഹാം: ഇന്നലെ നടന്ന വിന്‍ഡീസ് ഓസീസ് ലോകകപ്പ് പോരാട്ടത്തില്‍ നിര്‍ണായകമായത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. വിന്‍ഡീസിനെ തകര്‍ത്തതിനു പുറമെ ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡും ഓസീസ് പേസര്‍ക്ക് ലഭിക്കുകയുണ്ടായി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് തികയ്ക്കുന്ന ബൗളറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്.

   77 ാം ഏകദിനത്തിലാണ് സ്റ്റാര്‍ക്കിനെത്തേടി റെക്കോഡെത്തിയത്. 78 ഏകദിനങ്ങളില്‍ 150 വിക്കറ്റെടുത്ത മുന്‍ പാക് താരം സഖ്‌ലൈന്‍ മുസ്താഖിന്റെ റെക്കോഡാണ് സ്റ്റാര്‍ക്ക് എറിഞ്ഞിട്ടത്. 81 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ള ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ആണ് പട്ടികയില്‍ മൂന്നാമന്‍.

   Also Read: ഓസീസ് വിന്‍ഡീസ് പോരാട്ടത്തില്‍ നിര്‍ണായകമായത് ഈ അഞ്ച് കാര്യങ്ങള്‍

   ബ്രെറ്റ് ലീ(82), അജാന്ത മെന്‍ഡിസ്(84) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുതാരങ്ങള്‍. 150 വിക്കറ്റുകളുടെ നേട്ടത്തിനു പുറമെ രണ്ട് ലോകകപ്പുകളില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആറാമത്തെ ബൗളറെന്ന നേട്ടവും സ്റ്റാര്‍ക്ക് സ്വന്തം പേരില്‍ ചേര്‍ത്തു. ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ബൗളറാണ് സ്റ്റാര്‍ക്.

   First published: