നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| വീട്ടിലെ ഷെൽഫിൽ രണ്ട് ലോക കിരീടങ്ങൾ; മിച്ചൽ സ്റ്റാർക്കിനും അലീസ ഹീലിക്കും അപൂർവ നേട്ടം

  T20 World Cup| വീട്ടിലെ ഷെൽഫിൽ രണ്ട് ലോക കിരീടങ്ങൾ; മിച്ചൽ സ്റ്റാർക്കിനും അലീസ ഹീലിക്കും അപൂർവ നേട്ടം

  ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ദമ്പതിമാരായിരിക്കുകയാണ് മിച്ചൽ സ്റ്റാർക്കും അലീസ ഹീലിയും.

  • Share this:
   ടി20 ലോകകപ്പ് ഫൈനലില്‍ (T20 World Cup Final) ന്യൂസിലന്‍ഡിനെ (New Zealand) ഓസ്‌ട്രേലിയ കീഴടക്കിയതോടെ ഓസ്‌ട്രേലിയന്‍ (Australia) പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിന് (Mitchell Starc) സ്വന്തമായത് അപൂർവ നേട്ടം. ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ദമ്പതിമാരായിരിക്കുകയാണ് മിച്ചൽ സ്റ്റാർക്കും അലീസ ഹീലിയും (Alyssa Healy). സ്റ്റാർക്കിന്റെ ഭാര്യയായ ആലീസ് ഹീലി നേരത്തെ ഓസ്‌ട്രേലിയന്‍ വനിതാ ടീമിനൊപ്പവും കിരീടം നേടിയിരുന്നു. ഓസ്‌ട്രേലിയയുടെ വനിതാ ടീമിലെ വിക്കറ്റ് കീപ്പറാണ് ഹീലി.

   ഓസ്‌ട്രേലിയന്‍ വനിതകള്‍ അഞ്ച് തവണ ടി20 ലോക ചാമ്പ്യന്മാർ ആയിട്ടുണ്ട്. അതേസമയം ഓസ്‌ട്രേലിയൻ പുരുഷ ടീമിന്റെ ആദ്യ ടി20 ലോകകപ്പ് കിരീടമാണിത്.

   ഓസ്‌ട്രേലിയൻ പുരുഷ ടീമിന്റെ എട്ടാം ഐസിസി കിരീടമാണിത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ അവർ, 2006ലും, 2009ലും ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീട ജേതാക്കളായി. ഇപ്പോഴിതാ, 2021ല്‍ അവർക്ക് കിട്ടാക്കനിയെന്ന് വിളിച്ചിരുന്ന ടി20 ലോകകപ്പിലും ഓസ്‌ട്രേലിയ കൈയൊപ്പ് ചാര്‍ത്തിയിരിക്കുകയാണ്.

   ഇന്നലെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഓസീസ് മറികടന്നത്. 50 പന്തില്‍ 77 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെയും 38 പന്തില്‍ 53 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് ഓസ്‌ട്രേലിയയുടെ ജയം അനായാസമാക്കിയത്.

   Also read- David Warner| വാർണർ റീലോഡഡ്! ഐപിഎല്ലിലെ നിരാശ ലോകകപ്പിൽ തീർത്ത് ഡേവിഡ് വാർണർ; മടങ്ങുന്നത് റെക്കോർഡുമായി

   കിരീടം നേടി അപൂർവ റെക്കോർഡിന് ഉടമയായെങ്കിലും ഫൈനൽ പോരാട്ടത്തിൽ മികച്ച പ്രകടനമല്ല സ്റ്റാർക്കിന് നടത്താൻ കഴിഞ്ഞത്. ഫൈനലിൽ നാല് ഓവറില്‍ 60 റണ്‍സാണ് സ്റ്റാര്‍ക്ക് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും താരത്തിന് വീഴ്ത്താന്‍ സാധിച്ചില്ല. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (Kane Williamson) സ്റ്റാര്‍ക്കിന്റെ ഓരോവറില്‍ നാല് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 22 റണ്‍സ് അടിച്ചെടുത്തിരുന്നു.

   Also read- ഞാൻ നേരത്തെ ഔട്ടായത് നന്നായി; അതാണ് വഴിത്തിരിവായത്; സ്വയം ട്രോളി ഓസീസ് ക്യാപ്റ്റൻ ഫിഞ്ച്

   ഈ പ്രകടനം സ്റ്റാർക്കിന് ഒരു മോശം റെക്കോർഡ് കൂടിയാണ് നേടിക്കൊടുത്തത്. ടി20യിൽ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നാല് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ രണ്ടാമത്തെ ബൗളർ എന്ന റെക്കോർഡാണ് സ്റ്റാർക്കിന്റെ പേരിലായത്. ആന്‍ഡ്രൂ ടൈയാണ് ഒന്നാമത്. 2018ല്‍ ന്യൂസിലന്‍ഡിനെതിരെ 64 റണ്‍സാണ് ടൈ വഴങ്ങിയത്. പട്ടികയിൽ മൂന്നാമതുള്ളത് കെയ്ൻ റിച്ചാർഡ്സണാണ്. 2018ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 59 റൺസായിരുന്നു താരം വഴങ്ങിയത്.

   Also read- ഷൂവിൽ ബിയർ ഒഴിച്ച് കുടിച്ച് വിജയലഹരി നുകർന്ന് ഓസ്‌ട്രേലിയൻ കളിക്കാർ - വീഡിയോ
   Published by:Naveen
   First published:
   )}