ഇന്റർഫേസ് /വാർത്ത /Sports / 'ടെക്‌സ്റ്റ് മെസേജിലൂടെ സൂപ്പര്‍ താരത്തെ കൊല്‍ക്കത്ത ഒഴിവാക്കി'; സീസണിലുണ്ടാകില്ലെന്ന് താരം

'ടെക്‌സ്റ്റ് മെസേജിലൂടെ സൂപ്പര്‍ താരത്തെ കൊല്‍ക്കത്ത ഒഴിവാക്കി'; സീസണിലുണ്ടാകില്ലെന്ന് താരം

 • Share this:

  സിഡ്‌നി: ഓസീസ് സൂപ്പര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കരാറില്‍ നിന്നൊഴിവാക്കി. രണ്ട് ദിവസം മുന്നേ ടെക്സ്റ്റ് മെസേജിലൂടെയാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്തന്‍ അധികൃതര്‍ കരാറില്‍ നിന്നൊഴിവാക്കുന്നതായി അറിയിച്ചത്. താരം തന്നെയാണ് അടുത്ത ഐപിഎല്ലില്‍ താന്‍ ഉണ്ടാകില്ലെന്ന് പരസ്യമാക്കിയത്.

  'രണ്ട് ദിവസം മുന്നേ എനിക്ക് കൊല്‍ക്കത്തന്‍ ഉടമകളില്‍ നിന്ന് ടെക്സ്റ്റ് മെസേജ് ലഭിക്കുകയുണ്ടായി. കരാറില്‍ നിന്നൊഴിവാക്കുന്നെന്നായിരുന്നു സന്ദേശം. അതുകൊണ്ട് തന്നെ അടുത്ത ഏപ്രിലില്‍ കളി നടക്കുമ്പോള്‍ ഞാന്‍ നാട്ടില്‍ തന്നെയുണ്ടാകും'. സ്റ്റാര്‍ക് പറഞ്ഞു. കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ആ സമയം വിശ്രമിക്കാനാകും ഉപയോഗപ്പെടുത്തുകയുമെന്ന് പറഞ്ഞ താരം വരുന്ന ലോകകപ്പിന് ഇത് ഗുണമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

  സുഖമില്ലാത്ത കുട്ടിയെയുമെടുത്ത് ഹർമൻപ്രീത്; കൈയടിച്ച് സോഷ്യൽ മീഡിയ

  2018 ലെ ലേലത്തില്‍ 9.4 കോടി രൂപയ്ക്കായിരുന്നു കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. എന്നാല്‍ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് താരത്തിനു സീസണ്‍ നഷ്ടമായതോടെ സാം കുറാനെ നൈറ്റ് റൈഡേഴ്‌സ് ടീമിലെടുക്കുകയായിരുന്നു. നേരത്തെ ബെംഗളൂരു താരമായിരുന്നപ്പോഴും താരത്തെ പരിക്ക് വലച്ചിരുന്നു.

  മിച്ചല്‍ സ്റ്റാര്‍ക്ക്

  പാകിസ്താനെ തകർത്ത് ഇന്ത്യൻ പെൺകരുത്ത്

  വരുന്ന സീസണില്‍ ഐപിഎല്ലില്‍ മറ്റു ടീമുകള്‍ക്കായും കളിക്കാനുണ്ടാകില്ലെന്നും ലോകകപ്പിനു മുമ്പ് പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും താരം വ്യക്തമാക്കി. 'ചെറിയ സമയമാണെങ്കിലും ശരീരത്തിന് അത് നിര്‍ണ്ണായകമാണ്. അടുത്ത ഐപിഎല്ലില്‍ കളിക്കാതിരിക്കുന്നത് ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു മുന്നേ ആരോഗ്യം സംരക്ഷിക്കുന്നതിനു ഗുണം ചെയ്യും.

  First published:

  Tags: Australian cricketer, Ipl, Ipl 2018